Thursday, June 12, 2008

പാഠപുസ്തകവിവാദത്തിനു പുറകിലെ കാരണമെന്ത്?

വിപ്ലവം വില്‍ക്കേണ്ടത്‌ ക്ലാസ്‌ മുറികളിലോ !
എന്ന പോസ്റ്റിനുള്ള മറുപടി...
http://catholicismindia.blogspot.com/2008/05/blog-post_17.html

"മതവിശ്വാസം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ശാസ്ത്രീയമായ വീക്ഷണവും സാമൂഹികബോധവും ഇല്ലാതാക്കാനേ മതപഠനം ഉപകരിക്കൂ.
അത്തരം പാഠങ്ങള്‍ ഒരു കാരണവശാലും കുട്ടികള്‍ പഠിക്കുവാന്‍ പാടുള്ളതല്ല.
കൃഷ്ണനെക്കുറിച്ചും നബിയെക്കുറിച്ചും കൃസ്തുവിനെക്കുറിച്ചും മറ്റും പരാമര്‍ശമുള്ള പാഠങ്ങള്‍ പോലും പിന്‍വലിക്കേണ്ടതാണ്.
സര്‍ക്കാര്‍ പണം ഉപയോഗിച്ച് അതൊന്നും പഠിപ്പിക്കരുത്.അതെല്ലാം വ്യക്തിപരമായിമാത്രം മറ്റു വല്ല പുസ്തകങ്ങളില്‍ നിന്നും വായിച്ചാല്‍ മാത്രം മതി."

ഇങ്ങനെയൊന്നും ആരു പറയാത്തതായിരിക്കും
ഇപ്പോളുള്ള വിവാദങ്ങള്‍ക്ക് കാരണം...

നമ്മുടെ ഒരു പാഠപുസ്തകത്തിലും മതനിഷേധമില്ല.
പിന്നെ എന്തിനാണ് ഇത്തരം ഒരു വിവാദം..
മതമില്ലാത്തവരായി വളരുന്നത് തെറ്റാകുന്നതെങ്ങിനെ?
അങ്ങിനെയാണെങ്കില്‍ മതമുള്ളവരായി വളരുന്നതും തെറ്റു തന്നെ.

മതവിദ്വേഷം കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ വരുന്പോള്‍ ഒന്നിച്ച് നില്‍ക്കണം എന്നു പറയുന്നതില്‍ എന്തു തെറ്റാണ് ഉള്ളത്?
അതോ,
കൃസ്ത്യാനികള്‍ കൃസ്ത്യാനികളേയും ഹിന്ദുക്കള്‍ ഹിന്ദുക്കളേയും ഇസ്ലാമുകാര്‍ ഇസ്ലാമുകളെ മാത്രമേ രക്ഷപെടുത്താവൂ എന്നാണോ കുട്ടികള്‍ പഠിക്കേണ്ടത്?
ഈ പാഠപുസ്തകങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത് അങ്ങിനെ തന്നെയാണ്...കുട്ടികള്‍ സമൂഹത്തെക്കുറിച്ച് അറിയട്ടെ
പ്രതികരിണശേഷിയുള്ളവരായി വളരട്ടെ
മതങ്ങളെക്കുറിച്ചും മതമില്ലാത്തവരെക്കുറിച്ചും അവര്‍ പഠിക്കട്ടെ..
ഈശ്വരവിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും അവര്‍ പഠിക്കട്ടെ..

സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും കഴിവുളളവരായി അവര്‍ വളരട്ടെ..

പിന്നെ എന്തിനാണ് പാഠപുസ്തകങ്ങളെ എതിര്‍ക്കുന്നത്?

നിരീശ്വരവാദത്തിന്‍റെ ഒരു കണിക പോലും ഈ പുസ്തകങ്ങളില്‍ കണ്ടെത്താനാവുന്നില്ല.

പ്രായപൂര്‍ത്തിയാകുന്പോള്‍ മതം സ്വയം തിരഞ്ഞെടുത്തോട്ടെ എന്ന് ഒരു കഥാപാത്രം പറഞ്ഞാല്‍ നശിച്ചുപോകുന്നതാണ് മതം!!
ഇപ്പോഴത്തെ മതവിശ്വാസികളുടെ ഈ വിവാദങ്ങള്‍ കാണുന്പോള്‍ അങ്ങിനെയാണ് തോന്നുക.

2 comments:

kaithamullu : കൈതമുള്ള് said...

പഴെ പോലല്ലാ, അച്ചന്മാര്‍ക്കും മൊല്ലാക്കമാര്‍ക്കും ഇപ്പോ തീരെ ഡിമാന്‍ഡില്ലാ. പിന്നെ സ്വാമിമാരുടെ മാര്‍ക്കറ്റ് ബി എസ് സി ഇന്ഡക്സ് പോലെ കുത്തനെ താഴോട്ടും വീണിരിക്കയല്ലേ?

പാര്‍ത്ഥന്‍ said...

അന്ധമല്ലാത്ത യുക്തിപരമായ ആത്മീയത പഠിപ്പിക്കാന്‍ ഇന്നത്തെ മത അധികാരികള്‍ക്ക്‌ കഴിയില്ല. ഇനി അതിന്‌ ആരെങ്കിലും ഒരുങ്ങിയാല്‍ അവര്‍ക്ക്‌ സഹിക്കാനും കഴിയില്ല. എല്ലാ മതപഠനങ്ങളും സ്കൂള്‍ വഴിയാക്കുന്നതും നല്ലതല്ലെ. ജാതിമത വ്യത്യാസമില്ലാതെ ആര്‍ക്കും ഏതു മതത്തിന്റെയും ക്ലാസ്സില്‍ ഇരുന്നു പഠിക്കാം. അതും ഒരു തരത്തിലുള്ള സര്‍വ്വമതസമ്മേളനം പോലെയുള്ള ഒരു സംഗതിയല്ലെ. ഏത്‌? മുക്രിയ്ക്ക്‌ പെന്‍ഷനും ഇപ്പോള്‍ മൊയ്‌ല്യാരുടെ ശമ്പളവും സര്‍ക്കാരില്‍ നിന്നും കൊടുക്കാനുള്ള സംവിധാനവും നടന്നുകൊണ്ടിരിക്കുകയല്ലെ. അപ്പോള്‍ എല്ലാ മതപഠനവും സര്‍ക്കാര്‍ തലത്തിലാക്കിയാല്‍ എന്താ തെറ്റുണ്ടോ.