Tuesday, June 24, 2008

ഏഴാം ക്ളാസ് പാഠപുസ്തകം കണ്ടതും കേട്ടതും

കിഴക്കുനോക്കിയന്ത്രത്തിന് ചില സംശയങ്ങളും ചിന്തകളും...


൧. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാം എന്നു പറയുന്നതാണോ കൃസ്റ്റ്യന്‍ കുട്ടികള്‍ കൃസ്റ്റ്യന്‍ സ്കൂളുകളില്‍ മാത്രം പഠിക്കണം എന്ന് ആഹ്വാനം ചെയ്യുന്നതാണോ മതനിരപേക്ഷത?

൨. സ്വന്തം സ്കൂളുകളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പഠിപ്പിക്കും എന്ന് പറഞ്ഞ് പുതിയ അദ്ധ്യാപന പരിശീലനം..
സര്‍ക്കാര്‍ ശമ്പളമാണ് വാങ്ങുന്നതെങ്കിലും നിയമിച്ചത് മാനേജരായിപ്പോയില്ലേ... മാനേജര്‍ പറയുന്നതേ ഇനി പഠിപ്പിക്കാവൂ.
പാഠപുസ്തകങ്ങള്‍ ഒഴിവാക്കി ഇനി ബൈബിളും ഖുറാനും ഗീതയും പഠിപ്പിക്കുമായിരിക്കും...൩. ഏഴാം ക്ളാസിലെ പാഠപുസ്തകം വായിച്ച സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും ഒന്നും അസ്വഭാവികമായി ഒന്നും തോന്നിയില്ല.
ഏഷ്യാനെറ്റുകാരുടെ കണ്ടതും കേട്ടതും സത്യം പറഞ്ഞു.
കുട്ടികളുടെ മാനസികനിലവാരത്തിന്‍റെ ഏഴ് അയലത്ത് നില്‍ക്കാന്‍ പാഠപുസ്തകത്തെ എതിര്‍ക്കുന്നവര്‍ക്ക് കഴിഞ്ഞില്ല.
കുട്ടികള്‍ കാണുകയും കേള്‍ക്കുകയും മാത്രമല്ല, ചിന്തിക്കുകയും പറയുകയും ചെയ്തു. അവര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാലേ ഇനി വിവാദം നിലക്കൂ എന്നു തോന്നുന്നു.൪. വിമോചനസമരത്തിലൂടെ 10000 കോടി രൂപ കൈക്കൂലി വാങ്ങാന്‍ അവകാശം നേടിയെടുത്തവര്‍ ഏഴാം ക്ളാസിലൂടെ വീണ്ടും ഒരുമിക്കുന്നു.
അവരോട് ഒരു അഭ്യര്‍ത്ഥന ഇപ്പോഴെങ്കിലും
നിങ്ങള്‍ ഏഴാം ക്ളാസ് പാസ്സാവണം കേട്ടോ!!


൫. കോണ്‍ഗ്രസ്സുകാര്‍ മികച്ച ഒരു ദേശീയ പാര്‍ട്ടിതന്നെ സംശയമില്ല.
പക്ഷേ കേരളത്തില്‍ അവരിപ്പോള്‍ സഭ തയ്യാറാക്കിയ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്.
പക്ഷേ അവര്‍ ഒരു കാര്യം ശ്രദ്ധിച്ചില്ല. ഈ കലക്കവെള്ളത്തില്‍ മീനില്ല എന്ന്!!

4 comments:

Ranjith.s said...

:) - അതിനു വെള്ളം കലങ്ങിയാല്ലേ ?? ഹ ഹ

പി.എം സുബൈര്‍ said...

ഏഷ്യാനെറ്റുകാരുടെ കണ്ടതും കേട്ടതും സത്യം പറഞ്ഞു
(അദ്ദ്യാപകര്‍ കുട്ടികളെകൊണ്‍ ട് പറയിപ്പിച്ചു എന്നല്ലെ ശരി)

ഒരു “ദേശാഭിമാനി” said...

ഭരിക്കുന്നവർ ചെയ്യുന്നതൊക്കെ തെറ്റാണന്നും, കൂടെ എറ്റൂപറയാൻ ആരെങ്കിലുമുണ്ടങ്കിൽ (ഇപ്പോൾ സഭക്കാർ വിഡ്ഡിത്തം പറയുമ്പോലെ) അതു അതികഠിനമായ തെറ്റാണന്നും പറയാൻ എല്ലാക്കാലത്തേയും പ്രതിപക്ഷം ആഞ്ഞു ശ്രമിക്കറുണ്ട്. ഇടതു വലതു വ്യത്യാ‍സമില്ലാതെ അതു അവരുടെ അവകാശം ആണു.... എന്നാണു അലിഖിത നിയമം. രാഷ്ട്രീയക്കളി സിന്ദാബാദ്!

edukeralam said...

പ്രിയ സുബൈര്‍,
പണ്ടുകാലത്ത് നടക്കുമായിരുന്നു.
അദ്ധ്യാപകര്‍ പറയുന്നത് കുട്ടികള്‍ക്ക് ശരി.
അതിനപ്പുറത്തേക്ക് അവളും അവനും അന്ന് ചിന്തിക്കില്ലായിരുന്നു.
എന്നാല്‍ ഇന്നങ്ങിനെയല്ല.
ചിന്തിക്കാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ട്.
അതു കൊണ്ട് അദ്ധ്യാപകര്‍ക്ക് കുട്ടികളെക്കൊണ്ട് കള്ളം പറയിക്കാന്‍ കഴിയില്ല.
കഴിയുമെങ്കില്‍ അതു വല്ല അണ്‍-എയിഡഡ് സ്കൂളും ആയിരിക്കണം...

കുട്ടികള്‍ ചിന്താശേഷി ഉള്ളവരായി വളരുന്നതിന് പേടിക്കുന്നതെന്തിനാണ്?
ചര്‍ച്ച ചെയ്ത് കുട്ടികള്‍ കണ്ടെത്തുന്ന സത്യങ്ങള്‍ക്കു മുന്‍പില്‍ മതം ഇല്ലാതായിപ്പോകും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം?
മതം എന്ന ചട്ടക്കൂട് അത്ര ദുര്‍ബലമാണ് എന്ന് അംഗീകരിക്കുകയാണോ?