Monday, June 30, 2008

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പ്രാര്‍ത്ഥനകള്‍(?)

"പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തന്മാരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലും നിന്ന് പ്രാര്‍ത്ഥിക്കാനാണ് അവര്‍ക്കിഷ്ടം. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു. അവര്‍ക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. മറിച്ച് , നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ ഉള്ളറയില്‍ കയറി വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.രഹസ്യമായി കാണുന്ന നിന്‍റെ പിതാവ് നിനക്ക് പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ത്ഥമില്ലാത്ത ധാരാളം വാക്കുകള്‍ ഉരുവിടരുത്. അതിഭാഷണം കൊണ്ട് തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന് അവന്‍ കരുതുന്നു "
(മത്തായി ൬:5-6,7)
ഇതേ ആശയങ്ങള്‍ തന്നെ ഗീതയിലും ഖുര്‍-ആനിലും ഉണ്ട് .

പക്ഷേ......

ഇതെല്ലാം ആരു കേള്‍ക്കാന്‍ ? ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പ്രാര്‍ത്ഥനകള്‍ ... കൂട്ടത്തോടെ അതും വലിയ ലൌഡ് സ്പീക്കറുകളും കോളാമ്പികളും വച്ച്...
പ്രാര്‍ത്ഥന ഇപ്പോള്‍ പ്രാര്‍ത്ഥനയല്ല..
മറിച്ച് മറ്റെന്തെക്കയോ പ്രചരിപ്പിക്കാനുള്ള ഉപാധി മാത്രം..
മതം എന്നത് സ്വന്തം ആവശ്യാനുസരണം ഉപയോഗിക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു.

എല്ലാം ഒറ്റ വാചകത്തില്‍ ചുരുക്കാം

"സ്വന്തം വിശ്വാസം തനിക്കെതിരേ തിരിയുന്നവരേക്കും അതിലെ തെറ്റ് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല.
അതിനു മുന്‍പേ അത് തിരിച്ചറിയുന്നവര്‍ കപടവിശ്വാസികളായി മുദ്രകുത്തപ്പെടുന്നു... "

ഇനി നിങ്ങള്‍ക്കും പറയാം നിങ്ങളുടെ വിശ്വാസങ്ങളിലെ തെറ്റ് ആരാണ് തിരിച്ചറിയേണ്ടത്?..

8 comments:

മര്‍ക്കോസ് മാപ്ല said...

ഈ രാഷ്ട്രീയക്കാരുടെ കോളാമ്പിയില്‍ സൈലെന്‍സെര്‍ ഘടിപ്പിച്ച്ട്ടുണ്ടോ സര്‍?

അവര്‍ക്കെതിരെ, ധൈര്യമുണ്ടെങ്കില്‍ സംസാരിക്കൂ‍...

ഒരു മീറ്റിങ് എങ്കിലും നിര്‍ത്തൂ....
എന്താ..പേടിയാണല്ലെ?

Shyam Krishnan said...

രാഷ്ട്രീയക്കാരുടെ പ്രദാന ഉദ്യേശം തന്നെ മറ്റുള്ളവരെ അറിയിക്കലാണ് . താങ്കള്‍ പറഞ്ഞ ഉത്തരം ചോദ്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് .
മറ്റു മതസ്ഥരുടെ അന്തവിശ്വാസങ്ങളും അനാചാരങ്ങളും യുക്തിയോടെ ചിന്തിച്ചു വിമര്‍ശിക്കുന്നവര്‍ സ്വന്തം വിശ്വാസത്തിന്റെ കാര്യം വരുന്പോള്‍ യുക്തി ചിന്ത മറ്റെന്തിനോ വഴി മാറുന്നു . മതത്തിനോടുള്ള അടിമത്തം എന്ന് ഇതിനെ വിളിക്കാം എന്ന് തോന്നുന്നു .

edukeralam said...

മര്‍ക്കോസ് മാപ്ല,
എന്‍റെ പോസ്റ്റുമായി നേരിട്ട് ബന്ധമില്ലെങ്കിലും കൂടിയും
താങ്കളുടെ ചോദ്യത്തിന് ഉത്തരം തരാം എന്നു കരുതുന്നു.

ഒരു ദിവസം പോലും മുടങ്ങാതെ കോളാമ്പികള്‍ വച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏത് രാഷ്ട്രീയപ്പാര്‍ട്ടിയാണ് കേരളത്തല്‍ ഉള്ളത്?
കോണ്‍ഗ്രസ്സ്, കമ്യൂണിസ്റ്റ് , ബി.ജെ.പി എന്നീ കക്ഷികള്‍ അത്തരത്തില്‍ ഒരിക്കലും പെരുമാറുന്നവരല്ല.
എന്തിനേറെ മറ്റ് മതസ്വാധീനമുള്ള ഈര്‍ക്കിലിപ്പാര്‍ട്ടികള്‍ പോലും അങ്ങിനെ കാണിക്കില്ല.
കൃത്യമായി പോലീസില്‍ നിന്നും അനുവാദം വാങ്ങാതെ ഒരു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും കവലപ്രസംഗങ്ങള്‍ സ്പീക്കറുകളിലൂടെ കേള്‍പ്പിക്കാന്‍ കഴിയില്ല.

എന്നാല്‍ മതസ്ഥാപനങ്ങളില്‍(അവയെ അങ്ങിനെ വിളിക്കാമെങ്കില്‍) കാര്യങ്ങള്‍ അങ്ങിനെയല്ല എന്നത് ഏതൊരാള്‍ക്കും തിരിച്ചറിയാവുന്നതേ ഉള്ളൂ..
അതു കൊണ്ട് താങ്കള്‍ ചോദ്യത്തിന്‍റെ പ്രസക്തിയിലേക്ക് വരൂ..

പിന്നെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഏതൊരു പൌരനും അവകാശമുണ്ട്.
അതിന് ആരെയും പേടിക്കേണ്ടതുമില്ല.

manilalvc said...

good post. very relevant theme. prayer meeting should be strictly controled under the law of pollutions

dotcompals said...

ഇതു ഇപ്പോ ഒരു “ഫാഷന്‍” ആയി കഴിഞ്ഞു. ഹിന്ദുകളെ വിമര്‍ശിച്ചാല്‍ പറയും, ദൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ മറ്റ് മതക്കരെ വിമര്‍ശിക്കൂ..... ( ചിത്രകാര്‍നറ്റെ ബ്ലോഗില്‍ ) ഇപ്പൊ എല്ലാ മതങ്ങളെയും പറ്റി ഒരു സത്യം ഇവിടെ പറഞ്ഞപ്പോള്‍.... പറയുന്നു.. ദൈര്യമുണ്ടെങ്കില്‍ രാഷ്ടീയക്കാരെ വിമര്‍ശിക്ക് എന്നു... ഹലോ മര്‍ക്കോസ് മാപ്ലെ, ഉള്ള സത്യം തുറന്നു പറയുന്നവെക്ക് ഒരു -----നെയും പേടിക്കേണ്ട കെട്ടോ, ..
ഇവിടെ എന്റെ വീടിന് അടുത്തുള്ള മുസ്ലിം പള്ളികളിലും അമ്പലങ്ങളിലും ഇതു ഒരു പതിവാണ്. വളരെ ഉച്ചത്തില്‍ കോളാമ്പികളുടെ ഉപയോഗം.

ഈ വിഷയത്തെ പറ്റി കൂടുതല്‍ ഈ പേജില്‍ ഉണ്ട്. ദയവായി പോസ്റ്റ് മാത്രമല്ല കമന്റുകളും വായിക്കാന്‍ അപേക്ഷ. http://www.tattamangalam.com/newsite/2008/04/06/noise-pollution-implementation-of-the-laws-for-restricting-use-of-loudspeakers-and-high-volume-producing-sound-systems/.

ചിലെ കമന്റ്സ് താഴെ:
Salim (Check me out!)
Blog Catalog Profile: Salim
2 Apr 6th, 2008 at 12:25 pm

Salim said:
Loudspeakers were used in the past because people didn’t have clocks/watches. They weren’t educated on how to tell time by looking at the sun. So the Mullahs would go to the top point of the Mosque and call for prayer. As time passed loudspeakers were introduced.
I really don’t see the need to introduce them in an urban area as I know how “bothersome” it might get plus I think its an individual’s responsibility to know when its time to go pray.

Rahul Said:
Use of loudspeakers - may it in the hindu temples, mosques or churches - should be banned. If Hindus want to pay, so be it. let them pray by chanting bhajans, but why they should telecast aloud to all the people living in the neighbourhood ? Those who want to takepart in the bhajan and other ceremoniens- well.. let them come to the temple.

Islamic voice Said:
Over 10 mosques in Mumbai have voluntarily stopped using loudspeakers for the early morning azaan for the Fajr prayers at 5 a.m. This is to abide by the Supreme Court order banning the use of loudspeakers between 10 pm and 6 am. The Jama Masjid, attached to Mahim Dargah, is one such mosque. It can accommodate 2,000 people. Nearly 350 people attend the congregation prayers held at around 5.15 am. The Mohalla Committee members, who initiated the process, are elated. They say the step will go a long way in developing trust between various communities

Prashanth Said:
The 1992 judgement had permitted the use of box type loud speakers in temples, churches and mosques, but ruled that the sound from these speakers should not go beyond the the boundary of their premises.

Why these religious institutions are adamant on the use of horn type loudspeakers, they can use Box type loudspeakers. Why to bother people who are not interested in their prechings?

As one of the above comments pointed out, in the past there were no other ways to know time, so the mullahs used to claim to the top of the mosque and ‘call for the prayer’ is made so that all belivers can come to the mosque. Nowadays everyone is having a watch and even mobile phone and they can keep the time very well. Hence no need to use a hornype loudspeaker for making ‘call for the prayer’.

edukeralam said...

നന്ദി പ്രശാന്ത്, ഇത്തരം സ്വരങ്ങളാണ് നമുക്കാവശ്യം. മര്‍ക്കോസ് മാപ്ള ഇതു വരെ ഒരു മറുപടിയും തന്നില്ല.
മറുപടി പറയാന്‍ കഴിയാതെ വരുമ്പോള്‍ മൌനം പാലിക്കുക എന്നതാണ് പലരുടേയും സ്വഭാവം.

ea jabbar said...

ഇസ്ലാമിക ജനിതകശാസ്ത്രം

ശ്രീ @ ശ്രേയസ് said...

ഈയുള്ളവന്‍ എങ്ങനെയോ ഇപ്പോള്‍ ഇവിടെ ഈ ബ്ലോഗ്ഗില്‍ എത്തി!

ശ്രീ ടോട്ടോചാന്‍ / പ്രശാന്ത്,

അഭിപ്രായത്തോട് ഈയുള്ളവനും യോജിക്കുന്നു. ഇനിയിപ്പോള്‍ അതിന് എന്ത് നടപടിയാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? ആരാധനാലയങ്ങള്‍ സ്വയമേവ ഉപയോഗം നിര്‍ത്തണമെന്നോ? അതിന് ഒരു പ്രതീക്ഷയും വേണ്ട!

ആരാധനാലയങ്ങളിലെ ഉപയോഗം നിയന്ത്രിക്കാനും സുപ്രീംകോടതിയുടെ ഉത്തരവുണ്ട് എന്ന് കേട്ടു ശരിയാണോ? ഈയുള്ളവന് അറിയില്ല. എന്നാല്‍ എന്തുകൊണ്ട് അതിവിടെ നടപ്പാക്കുന്നില്ല?

അതുപോട്ടെ, കുറഞ്ഞ പക്ഷം, നമുക്കു നമ്മുടെ ഓരോരുത്തരുടെയും നാട്ടിലെ ആരാധനാലയങ്ങളുടെ ഇത്തരം ഉപയോഗത്തിനെതിരെ അടുത്ത പോലീസ് സ്റ്റേഷന്‍ അല്ലെങ്കില്‍ കോടതിയില്‍ ഒരു പരാതി കൊടുത്ത് മാതൃകയാവാം, അല്ലേ? വിജയാശംസകള്‍.