Friday, July 4, 2008

വിവാഹപ്രായം 21 ആക്കണം.

വിവാഹപ്രായം 21 ആക്കണം.

ഭാരതത്തില്‍ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടിക്ക് 21 ഉം ആണ്. തികഞ്ഞ ലിംഗവിവേചനമാണിത്. നിരവധി ആളുകള്‍ പലപ്പോഴായി ഇത് അനീതിയാണെന്നും വിവാഹപ്രായം ഏകീകരിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാരും ആ വഴിക്ക് ആലോചിച്ചു തുടങ്ങി. വിവാഹപ്രായം 18 ആക്കി മാറ്റണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പല കോണുകളില്‍ നിന്നായി എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ആണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കുന്നത് പലര്‍ക്കും അത്ര ദഹിച്ചില്ല.

നിയമാനുസൃതമായി തന്നെ പ്രായപൂര്‍ത്തിയാകുന്ന പ്രായം 18 ആണ് എന്നിരിക്കേ വിവാഹപ്രായത്തിന്‍റെ കാര്യത്തില്‍ എന്തിനാണീ വിവേചനം?
ഏതു നിയമങ്ങളും കാലാകാലം പരിഷ്കരിക്കപ്പെടേണ്ടത് ആണ്.

സത്യത്തില്‍ വിവാഹപ്രായം കുറക്കുകയല്ല, കൂട്ടുകയാണ് വേണ്ടത്.
അതും ലിംഗ വിവേചനം ഒഴിവാക്കിക്കൊണ്ടു മാത്രമേ പാടുള്ളൂ.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി ആണ്‍കുട്ടികളുടേതിന് തുല്യമാക്കുകയാണ് വേണ്ടത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നിലവിലിരുന്ന നിയമമാണ് ഇന്നും നിലനില്‍ക്കുന്നത്. പുരുഷാധിപത്യം നിലനിര്‍ത്താനുള്ള ഒരു വഴിയായിട്ടു തന്നെ ഇതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.
പണ്ടു കാലത്തെ പോലെയല്ല ഇന്ന് പെണ്‍കുട്ടികളുടെ അവസ്ഥ. അവര്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേക്കും എത്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ നല്ല മാറ്റത്തിന് തുടര്‍ച്ചയും വേഗവും ഉണ്ടാവണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാവണം.

പഠനം പൂര്‍ത്തിയാക്കാനും ജോലി നേടാനും ൧൮ വയ്യസ്സ് എന്ന പ്രായം അവസരമൊരുക്കില്ല. എന്നാല്‍ എങ്ങിനെയെങ്കിലും 'ബാധ്യത'യൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ക്ക് മുന്‍പില്‍ ജോലിക്കോ പഠനത്തിനോ ഇന്നും പ്രാധാന്യമില്ല എന്നതാണ് സത്യം.

ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കളും പെണ്‍കുട്ടികളുടെ ഭാവി കാണുന്നത് വിവാഹത്തിലാണ്, ആണ്‍കുട്ടികളുടേത് പഠനത്തിലും ജോലിയിലും.
സമൂഹത്തിന്‍റെ ഈ രൂക്ഷമായ ലിംഗ വിവേചനം ഒരു പരിധിക്കപ്പുറം പെണ്‍കുട്ടികളെ ബാധിക്കാതിരിക്കാന്‍ വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ സാധിക്കും.
അതു തന്നെയല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരാണെന്ന ബോധത്തിന് വിവാഹപ്രായത്തിലുള്ള സമത്വം ഒരു അവശ്യഘടകം തന്നെയാണ്.

സ്വാതന്ത്രത്തോടെ കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തില്‍ വിവാഹത്തിന്‍റെ കെട്ടുപാടുകള്‍ക്കുള്ളില്‍ ജീവിക്കേണ്ട അവസ്ഥയല്ല നമുക്ക് വേണ്ടത്. മറിച്ച് സ്വാതന്ത്രത്തോടെയും വിമര്‍ശനാത്മകമായും സമൂഹത്തെ മനസ്സിലാക്കാനും സ്വന്തം പാത നിര്‍ണ്ണയിക്കാനുമുള്ള അവസ്ഥയാണ്.

വിവാഹ പ്രായത്തിന്‍റെ കാര്യത്തില്‍ പോലും മതപരമായ വിവേചനം നടക്കുന്ന നാടാണ് നമ്മുടേത്.
ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രം പെണ്‍കുട്ടികളുടെ വിവാഹപ്രായം ൧൫ വയസ്സാണ്.
വിവാഹപ്രായം ഏകീകരിക്കുന്നതിന് മതപരമോ ഭാഷാപരമോ വര്‍ഗ്ഗപരമോ ആയ ഒരു ഘടകങ്ങളേയും പരിഗണിക്കരുത്.

ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വിവേചനമില്ലാതെ വിവാഹപ്രായം ൨൧ ആക്കുന്നത് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും സമഗ്രവികസനത്തിന് കാരണമാകും എന്നതില്‍ സംശയമൊന്നുമില്ല.
കാരണം
സമത്വം തന്നെയാണ് വികസനത്തിന്‍റെ അടിസ്ഥാനം

8 comments:

ഷെറിക്കുട്ടി said...

മ്മ്ം ഞാനും യോജിക്കുന്നു...........

ചാണക്യന്‍ said...

ആക്കാം...

അങ്കിള്‍ said...

വിവാഹം ഒന്നു രെജിസ്റ്റര്‍ ചെയ്യാണമെന്ന പറഞ്ഞപ്പോളുണ്ടായ പുകിലുകള്‍ മറന്നോ.

ശിവ said...

ഇങ്ങനെ സുരക്ഷിതസ്ഥലങ്ങളിലിരുന്ന് പ്രതികരിക്കാനല്ലാതെ ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ താങ്കള്‍ക്ക് കഴിയുമോ?

സസ്നേഹം,

ശിവ

കാവലാന്‍ said...

പറ്റില്ല.വിവാഹപ്രായം 18 ആക്കണം.

ഇന്നത്തെ സാഹചര്യങ്ങളോടും തിരുവെഴുത്തുകളോടും കോമ്പിറ്റേറ്റു ചെയ്തു കുഞ്ഞുങ്ങളെ സൃഷ്ടിക്കണമെങ്കില്‍ ആമ്പിള്ളാരുടെ കല്യാണ പ്രായം പതിനെട്ടു വയസാക്കി കുറയ്ക്കണം.പിന്നെ ഒരയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ജൈവീക ചോദനയ്ക്കനുസരിച്ച് ഇഷ്ടം പോലെ ഇണകളെ ഏതു സന്ദര്‍ഭത്തിലും സ്വീകരിക്കാനുള്ള നിയമം കൂടി കൊണ്ടു വരണം.

റെയില്‍വേ പൊറമ്പോക്കിലെ സാധുക്കളുടെ സ്ഥിതീലാ ഇപ്പൊ ദൈവം തമ്പുരാന്‍ നേരത്തിനു നേരത്തിനു കെട്ടേ കെരടേ ന്നു കേട്ടില്ലെങ്കി ഉറക്കം വരാത്ത സ്ഥിതി. കൂട്ടപ്രാര്‍ത്ഥനയ്ക്ക് ആളു കുറഞ്ഞാ സംഗതി കുഴച്ചിലാവും.

mobileclicks said...

വിവാഹ പ്രായം 18 ആക്കണമെന്നാണ് എന്റെ അഭിപ്രായം.
കാവലാന്‍ പറഞ്ഞ പോലെ,
“പിന്നെ ഒരയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ജൈവീക ചോദനയ്ക്കനുസരിച്ച് ഇഷ്ടം പോലെ ഇണകളെ ഏതു സന്ദര്‍ഭത്തിലും സ്വീകരിക്കാനുള്ള നിയമം കൂടി കൊണ്ടു വരണം.“ -
എന്നത് പരിഗണിക്കാവുന്നതാണ്.

edukeralam said...

ഷെറിക്കുട്ടിക്കും,ചാണക്യനും,അങ്കിളിനും,ശിവക്കും,കാവാലനും പ്രശാന്തിനും നന്ദി.
ആശയങ്ങള്‍ പ്രചരിക്കുന്നത് ചര്‍ച്ചകളിലൂടെയാണ്, കൈമാറലുകളിലൂടെയാണ് ഷെറിക്കുട്ടിയും ചാണക്യനും അതു മറക്കില്ലല്ലോ.

അങ്കിളേ, പുകിലുകളെ പേടിച്ച് മാറിയിരിക്കാന്‍ പറ്റുമോ?
സ്വന്തം കാര്യത്തില്‍ പ്രാവര്‍ത്തികമാക്കാനും മറ്റുള്ളവരുടെ കാര്യത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാനും കഴിഞ്ഞാല്‍ പുകിലുകള്‍ ഒന്നും പ്രശ്നമാവില്ല.

ശിവ,
പ്രതികരിക്കുക, ആശയങ്ങള്‍ പങ്കുവയ്ക്കുക, അതിനായി ശ്രമിക്കുക ഇതെല്ലാം ചെയ്യാന്‍ കഴിയുന്നു എന്നു തന്നെയാണ് വിശ്വാസം
പിന്നെ സുരക്ഷിത സ്ഥലം എന്നതു കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?

കാവാലന്‍,പ്രശാന്ത്

ഉള്‍ക്കൊള്ളുന്നു. പക്ഷേ 21 എന്നുതന്നെ വേണം എന്നകാര്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

പിന്നെ,

പിന്നെ ഒരയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ജൈവീക ചോദനയ്ക്കനുസരിച്ച് ഇഷ്ടം പോലെ ഇണകളെ ഏതു സന്ദര്‍ഭത്തിലും സ്വീകരിക്കാനുള്ള നിയമം കൂടി കൊണ്ടു വരണം

സമൂഹത്തിന് ഗുണകരമാവുമെങ്കില്‍ ഒരു കുഴപ്പവുമില്ല. സഭക്ക് മാത്രമേ ഗുണകരമാവൂ എന്നാണെങ്കില്‍ വേണ്ട അല്ലേ..?

udayips said...

vivaham thanne abaddajadilamaya sankalpamanu.ningal yadastikamaya rithikale polikan sramikku.enthinau vivaham? athinu official swabhawam varumbolalle prayam paranamakunnullu?
e churcha thanee athinte yadhathikathaye kuduthal urapikunnathanu.ningal ningalude thalparyangale kuttiladakathe thurannu vidu