Monday, July 21, 2008

പ്രശാന്തിയുടെ സമുദ്രത്തില്‍ നിന്നും അശാന്തിയുടെ സമുദ്രത്തിലേക്ക്...


ആകാശക്കാഴ്ചയുടെ കൌതുകങ്ങളും അന്വേഷണത്വരയും 1969 ജൂലായ് 21 ന് മനുഷ്യനെഎത്തിച്ചത് അപൂര്‍വ്വമായ ഒരു നേട്ടത്തിലേക്കായിരുന്നു.
ഭൂമിക്ക് പുറത്തുള്ള മറ്റൊരു ഗോളത്തില്‍ ആദ്യമായി എത്തിപ്പെടുക! ലോകം മുഴുവന്‍അത്ഭുതത്തോടെ നേരിട്ടുകണ്ട കാഴ്ചക്ക് ഇന്ന് 39 വയ്യസ്സ്.


അന്ന് ചന്ദ്രനിലെ "പ്രശാന്തിയുടെ സമുദ്രത്തിലേക്ക്" നീല്‍ ആംസ്ട്രോങ്ങിനൊപ്പം ലോകജനതയും ശാസ്ത്രലോകവും കാലെടുത്തു വച്ചു... അതിനു ശേഷം 5 തവണ കൂടി മനുഷ്യര്‍ ചന്ദ്രനിലെത്തി. 600 കോടി ജനങ്ങളുടെയുംകോടാനുകോടി ജീവജാലങ്ങളുടേയും പ്രതിനിധിയായി 12 പേര്‍ ചന്ദ്രനിലിറങ്ങി.

  • അപ്പോളോ 11, 1969 July 21
  • അപ്പോളോ ൧൨, 1969 November 19
  • അപ്പോളോ ൧൪, 197 February
  • അപ്പോളോ ൧൫, 197 July 30
  • അപ്പോളോ ൧൬, 1972 April 20
  • അപ്പോളോ ൧൭, 1972 December 11

എന്നിങ്ങനെ ദൌത്യങ്ങള്‍ , ഓരോ തവണയും പേര്‍ വീതം ൧൨ പേര്‍ ചന്ദ്രനിലിറങ്ങിപര്യവേഷണങ്ങള്‍ നടത്തി.
ശാസ്ത്രത്തിന്‍റ കുതിപ്പിന് ത്വരണം നല്‍കിയ ചാന്ദ്രദൌത്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദിപറയാം....


ഇന്ത്യയും ജപ്പാവും ചൈനയും അമേരിക്കയും വീണ്ടുംചാന്ദ്രദൌത്യങ്ങള്‍ക്കൊരുങ്ങിക്കോണ്ടിരിക്കുന്നു.
ചൊവ്വയും മറ്റ് ഗ്രഹങ്ങളും മനുഷ്യരെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു...

...... പക്ഷേ....
അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും മതതീവ്രവാദവുമെല്ലാം ജീവിതചര്യയാവുന്നു...
ശാസ്ത്ര നേട്ടങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്നു...
പാഠപുസ്തകങ്ങള്‍ കത്തിക്കുന്നു....
അറിവ് പകര്‍ന്നു തരേണ്ട അദ്ധ്യാപകരെ ചവിട്ടിക്കൊല്ലുന്നു....

ശരിയാണ് നമ്മളും വളരുന്നു... ചന്ദ്രനിലേക്കല്ല, ചൊവ്വയിലേക്കല്ല... പാതാളത്തിലേക്ക്....
പ്രശാന്തിയുടെ സമുദ്രത്തില്‍ നിന്നും അശാന്തിയുടെ സമുദ്രത്തിലേക്ക്......

7 comments:

വിചാരം said...

മൂഢന്‍‌മാരുടെ തലയില്‍ പൊട്ടന്‍‌മാര്‍ കയറിയിരുന്നാലെന്താവും അതാണ് മതവാദികള്‍ (പ്രത്യേകം... എല്ലാ മതവിശ്വാസികളും ഉള്‍പ്പെടും ട്ടോ .. ഒരു വിഭാഗത്തെ സുഖിപ്പിയ്ക്കാന്‍ എനിക്കാവില്ല).
ചന്ദ്രനെ പിടിച്ചു ഇവരുടെ വീട്ടു മുറ്റത്തിട്ടാലും ഇവര്‍ പിന്നേയും പിന്നാമ്പുറത്തെ ചവറ്റൂ കൊട്ടയിലിടേണ്ട ഗ്രന്ഥത്തില്‍ കയറി ഇരിക്കും .. നിങ്ങള്‍ക്കായി രാത്രി പ്രകാശിയ്ക്കുന്ന ചന്ദ്രനെ ഒലത്തി തന്നു .. നിങ്ങള്‍ക്കായി ഭൂമിയെ ചപ്പാത്തി പോലെ പരത്തി തന്നൂന്ന് അവനറിയാത്ത ഭാഷയില്‍ പറഞ്ഞു കൊണ്ടിരിക്കും .

dotcompals said...

" മൂഢന്‍‌മാരുടെ തലയില്‍ പൊട്ടന്‍‌മാര്‍ കയറിയിരുന്നാലെന്താവും അതാണ് മതവാദികള്‍"
- കലക്കന്‍ പ്രയോഗം മാഷേ !..

dotcompals said...

ദൈവവും മതവും ഇല്ലാതെ മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു. ! ഏകദേശം ൭൦൦൦ വര്‍ഷത്തെ ആയുസ്സെ ദൈവത്ത്തിനിള്ളൂ ; മതത്തിനും ! ഏതോ കുബുദ്ധി ദൈവത്തെ സങ്കല്പിച്ച് മനുഷ്യരുടെ ഇടയില്‍ പ്രചരിപ്പിച്ചു, അവന്‍ സബത്ത് ഉണ്ടാക്കി . അവന്റെ തട്ടിപ്പുകള്‍ മതമായി ! അന്നും, ഇന്നും ദൈവം ഒരു സങ്കല്പം മാത്രം ; മതം വെറും തട്ടിപ്പ് .
--- യുക്തിവിചാരം മാസിക ജൂലൈ ൨൦൦൮

Anoop Abraham Thomas said...

വളരെ നന്നായിരിക്കുന്നു....
ഈ വാക്കുകള്‍ ഇടിമിന്നലായ് തന്നെ ഇവന്‍മാരുടെ
നെറുകുംതലയില്‍ പതിച്ചാലും ഒരു ഉളുപ്പും കൂടാതെ അവന്‍ ജീവിക്കും, പുതിയ പൊള്ളയായ വര്‍ഗീയവിരുന്നുമായ്......

chithrakaran:ചിത്രകാരന്‍ said...

ഇടക്കുവച്ചു മുരടിച്ചുപോയ ശാസ്ത്രചിന്ത ബ്ലോഗില്‍ വളര്‍ന്നു പന്തലിക്കട്ടെ !

നിരക്ഷരന്‍ said...

നമ്മളും വളരുന്നു... ചന്ദ്രനിലേക്കല്ല, ചൊവ്വയിലേക്കല്ല... പാതാളത്തിലേക്ക്....
പ്രശാന്തിയുടെ സമുദ്രത്തില്‍ നിന്നും അശാന്തിയുടെ സമുദ്രത്തിലേക്ക്......

സത്യം പരമമായ സത്യം.

ടോട്ടോചാന്‍ (edukeralam) said...

എല്ലാവര്‍ക്കും നന്ദി....
ഓ.ടോ.
" മൂഢരുടെ തലയില്‍ പൊട്ടര്‍ കയറിയിരുന്നാലെന്താവും അതാണ് മതവാദികള്‍"

ഒരോരോ പ്രയോഗങ്ങളേ