Thursday, October 2, 2008

അഹിംസാ ദിനം സ്ഫോടന പ‌രമ്പരകള്‍

ലോക അഹിംസാ ദിനം

ഇന്ന് ലോക അഹിംസാ ദിനം ആചരിക്കുകയാണ് ലോകം. മറ്റുള്ളവരെ ഹിംസിക്കാതെ ജീവിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഒരു ദിനം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ജന്മദിനം. അഹിംസ എന്ന സന്ദേശം എന്താണെന്ന് ലോകജനതക്ക് കാട്ടിക്കൊടുത്ത അദ്ദേഹത്തെ ലോകം
ആദരിക്കുകയാണ്.

പക്ഷേ അദ്ദേഹത്തിന്‍റെ നാട്ടില്‍ നടക്കുന്നതോ?

സ്ഫോടന പരമ്പരകള്‍ ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ളൂര്‍, ഡല്‍ഹി ഇപ്പോള്‍ അഗര്‍ത്തലയിലും.
എത്രയോ നിരപരാധികള്‍ കൊല്ലപ്പെടുന്നു. എന്നിട്ടും നാം അഹിംസയെക്കുറിച്ച് പറയുന്നു, വാ തോരാതെ സംസാരിക്കുന്നു. ഭീകരര്‍ അഴിഞ്ഞാടുന്നു, സ്നേഹസന്ദേശമോതേണ്ട മതങ്ങളുടെ പേരില്‍ ചോരപ്പുഴയൊഴുക്കുന്നു. ഇതെല്ലാം എന്ന് അവസാനിക്കും? മതം ഭീകരതയുടെ പര്യായമായി മാറുന്നു. വിശ്വാസം മനുഷ്യരുടെ നന്മക്കായിട്ടല്ല, ഹിന്ദുക്കളുടേയും കൃസ്ത്യാനികളുടേയും ഇസ്ലാമുകളുടേയും സിക്കുകാരുടേയും ജൈനരുടേയും പാഴ്സികളുടേയും സംരക്ഷണത്തിനായി മാത്രം. പലപ്പോഴും അതു പോലുമില്ല.

മനുഷ്യത്വം ഇല്ലാതെ ഏതു മതമുണ്ടായിട്ടും വിശ്വാസമുണ്ടായിട്ടും എന്തു കാര്യം. അഹിംസ പറയാനുള്ളതല്ല. പ്രവര്‍ത്തിക്കാനുള്ളതാണ്. മനുഷ്യത്വമുള്ള നമുക്കോരോരുത്തര്‍ക്കും അങ്ങിനെയാവാന്‍ ശ്രമിക്കാം. പുതിയൊരു ലോകത്തിനായി.........

2 comments:

അനില്‍@ബ്ലോഗ് said...

ടൊട്ടോചാന്‍,
പുതിയൊരു ലോകത്തിനായ്......

അതൊരു വ്യാമോഹം മാത്രമായി അവശേഷിക്കും.

മതങ്ങള്‍ക്കു മൂല്യം നഷ്ടപ്പെടുന്നു, പ്രസ്ഥാനങ്ങള്‍‍ക്കു മൂല്യം നഷ്ടപ്പെടുന്നു , എന്തിനെന്ന് അവര്‍ക്കു തന്നെ അറിയാത്ത പാതകളില്‍ വഴികാട്ടില്‍ വഴിതിരിയുന്നു. പിന്‍പറ്റുന്നവര്‍ എന്തു ചെയ്യും?

ടോട്ടോചാന്‍ (edukeralam) said...

"വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം"

എന്നു കേട്ടിട്ടില്ലേ അനില്‍,

എങ്ങിലും ഞാന്‍ പ്രതീക്ഷിക്കുന്നു പുതിയൊരു ലോകം വരുമെന്ന്...