Monday, October 6, 2008

യന്ത്രം ധരിക്കൂ, അന്ധവിശ്വാസം അകറ്റൂ - അന്ധവിശ്വാസ നിരാകരണ യന്ത്രം !!

അന്ധവിശ്വാസം അകറ്റാന്‍ - അന്ധവിശ്വാസ നിരാകരണ യന്ത്രം ധര‌ിക്കൂ..

"ധനാകര്‍ഷണ യന്ത്രം ധരിക്കൂ ധനം നേടൂ" വഴിയരികില്‍ നിന്ന് ധനാകര്‍ഷണ യന്ത്രം വില്‍ക്കുന്ന കച്ചവടക്കാരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. വയറ്റിപ്പിഴപ്പിന് ധനാകര്‍ഷണയന്ത്രം വില്‍ക്കുന്ന ആ കച്ചവടക്കാര്‍ക്ക് അതൊരു ധനാകര്‍ഷണമാര്‍ഗ്ഗമായിരുന്നു എന്നത് സത്യം തന്നെ. അവര്‍ തരുന്ന യന്ത്രം (ചരടും മറ്റും ആണ് ഈ യന്ത്രം) ധരിച്ചാല്‍ ധനം താനേ വന്നു ചേരുമത്രേ!!. സാമാന്യബോധം നഷ്ടപ്പെട്ടവര്‍ ഒത്തിരിപ്പേര്‍ ഈ യന്ത്രം വാങ്ങി ധരിക്കുകയും ചെയ്യുമായിരുന്നു. "ഈ യന്ത്രം സ്വയം അങ്ങു ധരിച്ചാല്‍ പോരേ ധനികരാവാമല്ലോ, എന്തിന് ഈ കച്ചവടം നടത്തി പണം നേടണം?" എന്ന് കച്ചവടക്കാരോട് തിരിച്ചു ചോദിക്കാന്‍ മാത്രം സാമാന്യബോധമുള്ള ജനം ഉണ്ടായിരുന്നില്ല എന്നല്ല, അവര്‍ അവിടെ പോയിരുന്നില്ല എന്നു മാത്രം.
അങ്ങിനെ സുഖമായി നടന്നിരുന്ന ആ കച്ചവടങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ആധുനിക കാലഘട്ടം. കച്ചവടവും ആധുനികമാകണമല്ലോ, ടി.വി ചാനലുകളും പത്രമാധ്യമങ്ങളും വഴിയാണ് ഇപ്പോഴത്തെ കച്ചവടം. പത്തോ അന്‍പതോ പേരെ ഒരുമിച്ച് പറ്റിച്ചിരുന്നിടത്ത് ഇപ്പോള്‍ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പേരെ ഒരുമിച്ച് പറ്റിക്കാം. ആരും തിരിച്ച് ചോദിക്കാനും വരികയില്ല. ഒരു പ്രമുഖ ചാനലില്‍ ടെലി ഷോപ്പിംഗ് പരിപാടി കാണാനിടയായി. ആഹാ.. എല്ലാത്തിനും പരിഹാരം കാണാന്‍ രുദ്രാക്ഷം ധരിച്ചാല്‍ മതിയത്രേ!!. അതും എത്രയോ തരത്തിലുള്ള രുദ്രാക്ഷങ്ങള്‍. സ്വര്‍ണ്ണം കെട്ടിയതും വെള്ളി കെട്ടിയതും ഒന്നും കെട്ടാത്തതും മാലയാക്കിയതും എല്ലാം കിട്ടും. പക്ഷേ ഭാഗ്യം അങ്ങു വെറുതേ വന്നു ചേരുകയില്ല, ഒട്ടും കുറയാത്ത പണം നല്‍കണം!
പത്രങ്ങളില്‍ വരുന്നതോ അതിലും രസകരം. ധനാകര്‍ഷണയന്ത്രം, അറബിമാന്ത്രികം
( മതേതരത്വം നില നിര്‍ത്തുന്നതില്‍ ഇത്തരം പരസ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല!!), വശീകരണചരടുകള്‍, പിന്നെ വായില്‍ കൊള്ളാത്ത പല പേരുകളോടെ നിരവധി യന്ത്രങ്ങള്‍!!.
പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ എത്ര രൂപയാകും എന്നാലോചിട്ടുണ്ടോ? അതിനേക്കാളേറെ തിരിച്ചു കിട്ടിയാലേ പരസ്യം കൊടുക്കുന്നവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ. സാക്ഷരപ്രബുദ്ധ കേരളത്തില്‍ ഇതിന്‍റെ പുറകേ പോകാന്‍ ആളുണ്ടാവില്ല എന്നൊന്നും കരുതാന്‍ വയ്യ എന്നു ചുരുക്കം. കാരണം ഇത്തരം പരസ്യങ്ങള്‍ തുടര്‍ച്ചയായി വീണ്ടും വീണ്ടും വരികയാണ്. ഭാരതത്തിലെ നിയമമനുസരിച്ച് ഇത്തരം പരസ്യങ്ങള്‍ ശിക്ഷാര്‍ഹമാണ്.പക്ഷേ എന്തു പ്രയോജനം?

90% അന്ധവിശ്വാസങ്ങളും സ്വാര്‍ത്ഥതാത്പര്യങ്ങളുടെ സൃഷ്ടിയാണ്. ഇപ്പോള്‍ പണമാണ് അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനം. കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ എളുപ്പമാണ് എന്നതാണോ ഇതിന്‍റെ അടിസ്ഥാനം? ഇനി ഒന്നു കൂടി കാണാനുണ്ട് അന്ധവിശ്വാസങ്ങള്‍ അകറ്റാന്‍ അന്ധവിശ്വാസനിരാകരണയന്ത്രം എന്നൊരു പരസ്യം. അതു കൂടി കണ്ടാല്‍ ഹാവൂ, സമാധാനമായി!!!കഴിഞ്ഞ പോസ്റ്റ് :താഴെ വീഴാതെ ഉപഗ്രഹം

8 comments:

അനില്‍@ബ്ലോഗ് said...

ഏഷ്യാനെറ്റിന്റെ ഏതോ ഒരു ചാനലിലാണതു കാണാറ്.

രുദ്രാക്ഷം, സ്വയംഭൂവായ ശിവലിംഗം അങ്ങിനെ നിരവധി ഐറ്റംസ ഉണ്ട് കേട്ടൊ.

കുറ്റം പറയരുതല്ലോ, എല്ലാറ്റിനും നല്ല വിലയാണ്.

മൂര്‍ത്തി said...

ആ യന്ത്രക്കാരും മോഡേണ്‍ ആണെന്ന് നാലാള്‍ അറിയട്ടെ ടോട്ടോ..

സൂരജ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സര്‍വരോഗനിവാരണയന്ത്രം ഇവിടെ

:)

മുക്കുവന്‍ said...

clap clap... goood one

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സമാധാനമായി

ടോട്ടോചാന്‍ (edukeralam) said...

അനില്‍, ഒരു ചാനലിനും ഇത്തരത്തില്‍ ഒരു പരസ്യം നല്‍കാന്‍ ധാര്‍മമികമായ ഒരു അവകാശവും ഇല്ല. പക്ഷേ എന്നിട്ടും..

അന്ധവിശ്വാസികളാണ് എന്നുള്ളതുകൊണ്ട് എല്ലാവരും പണം മുടക്കണം എന്നില്ലല്ലോ, കിട്ടുന്നവരില്‍ നിന്ന് പരമാവധി .. ഹ ഹ

മൂര്‍ത്തി, അതെ അതു തന്നെയാണ് അവരും ചെയ്യുന്നത്. സൂരജിന്‍റെ പോസ്റ്റ് കാണിച്ചു തന്നതിന് നന്ദി. സൂരജിനോട് ഒരു അന്ധവിശ്വാസനിരാകരണയന്ത്രം വാങ്ങിച്ച് കെട്ടാന്‍ പറഞ്ഞിട്ടുണ്ട്...

മുക്കുവന്‍ കൈയ്യടിക്ക് നന്ദി...


പ്രിയ , സമാധാനമായി അല്ലേ, സമാധാനആകര്‍ഷണയന്ത്രം ഇനി വരില്ല എന്ന് ആര് കണ്ടു.? നന്ദി..

അജ്ഞാതന്‍ said...

വേറെ ഒരു പണിയും അറിയാത്തവര്‍ക്കും ജീവിക്കെണ്ടെ..അതിനായി അവര്‍ മറ്റുള്ളവര്‍ക്കിട്ടു പണിയുന്നു!!!

അനൂപ് തിരുവല്ല said...

:)

അരവിന്ദ് നീലേശ്വരം said...

remember Sanjayan's Rudraksha mahathmyam???