Friday, November 7, 2008

ഒരു വസന്തം കൂടി, സ്വാതന്ത്ര്യത്തിന്‍റെ പൂക്കാലം കയ്യിലേന്തി ലിനക്സ് വരുന്നു

വരുന്നു ഒരു ലിനക്സ് പൂക്കാലം.....

പ്രതീക്ഷിച്ച പോലെ തന്നെ അത് സംഭവിച്ചു തുടങ്ങി. ലോക സാമ്പത്തിക പ്രതിസന്ധി ഇതിന് ആക്കം കൂട്ടി എന്നും പറയാം. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായിരുന്ന മൈക്രോസോഫ്റ്റ് അവസാനം റെയ്ഡ് തുടങ്ങി. ഇതിന്‍റെ ആദ്യപടി എന്ന നിലയില്‍ കൊച്ചിയില്‍ അവര്‍ ഓഫീസ് തുടങ്ങി. ഓഫീസ് തുടങ്ങിയതിനൊപ്പം തന്നെ കൊച്ചിയില്‍ നടത്തിയ റെയ്ഡിലൂടെ ഏഴു കോടി രൂപ അവര്‍ നേടുകയും ചെയ്തു. കേരളത്തില്‍ നിന്ന് മൂവായിരം കോടിയിലധികം രൂപ നേടാനാണ് മൈക്രോസോഫ്റ്റിന്‍റെ ശ്രമം. കേരളത്തില്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ 95% ല്‍ അധികവും വ്യാജമാണ് എന്നത് ഏതു കുട്ടിക്കും അറിയാവുന്ന കാര്യമാണ്. മൈക്രോസോഫ്റ്റ് അറിയാതെയൊന്നുമല്ല ഈ ഉപയോഗം. അവര്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ തങ്ങളുടെ സോഫ്റ്റ്വെയറുകള്‍ കൂടാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക എന്ന അവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.

തീര്‍ച്ചയായും അത് ലക്ഷ്യം കാണുമായിരുന്നു. എന്നാല്‍ കേരളത്തില്‍ സമയോചിതമായ ഇടപെടലിലൂടെ സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരും സര്‍ക്കാരുകളും ഇതിന് തടയിടുകയായിരുന്നു. കേരളത്തില്‍ കംപ്യൂട്ടര്‍ ഉപഭോക്താക്കളില്‍ ഒട്ടും ചെറുതല്ലാത്ത ഒരു വിഭാഗം സ്വതന്ത്രസോഫ്റ്റ്വെയറുകളിലേക്ക് മാറിക്കഴിഞ്ഞു. ഐ.ടി@സ്കൂള്‍ പദ്ധതിയിലൂടെ കേരളത്തില്‍ എല്ലാ വര്‍ഷവും ലിനക്സ് മാത്രം അറിയാവുന്ന അഞ്ച് ലക്ഷം കുട്ടികളാണ് പത്താം ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. നിരവധി സംഘടനകളും യൂസേഴ്സ് ഗ്രൂപ്പുകളും സൊസേറ്റികളും ലിനക്സ് പ്രചരണത്തിനായി ഇറങ്ങിയതോടെ വിന്‍ഡോസ് ഒരു അവിഭാജ്യ ഘടകമായി കരുതുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബി.എസ്.എന്‍.എല്‍ , കെ.എസ്.ഇ.ബി , സഹകരണ ബാങ്കുകള്‍ തുടങ്ങി പലരും മൈക്രോസോഫ്റ്റിനെ കൈവിട്ടു തുടങ്ങിയതോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.

കേരളത്തില്‍ ഇങ്ങിനെയൊക്കെയാണെങ്കിലും വിന്‍ഡോസ് ഉപഭോക്താക്കളാണ് ഇന്നും കൂടുതല്‍. ഊഹക്കണക്കുകള്‍ പ്രകാരം ഏതാണ്ട് 87% ഗാര്‍ഹിക ഉപയോക്താക്കളും 72% മറ്റു ഉപയോക്താക്കളും വിന്‍ഡോസ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ വിന്‍ഡോസിനൊപ്പം ലിനക്സും ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകള്‍ ഏതാണ്ട് പകുതിയോളം വരും കേരളത്തില്‍. സ്കൂളുകളില്‍ ലിനക്സ് ഉപയോഗിക്കാന്‍ തുടങ്ങിയതായിരുന്നു ഈ മാറ്റത്തിന് കാരണം. പക്ഷേ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ലിനക്സ് ഉപയോഗത്തിന്‍റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ്. ദിനം പ്രതി എന്നോണം കൂടുതല്‍ പേര്‍ ലിനക്സിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇപ്പോള്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രചരണ പരിപാടികള്‍ നടക്കുകയാണ്. നവംമ്പറില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ വച്ച് നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദേശീയ സമ്മേളനം, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ പദയാത്ര, തിരുവന്തപുരത്ത് ഡിസംമ്പറില്‍ നടക്കാന്‍ പോകുന്ന അന്തര്‍ദേശീയ സമ്മേളനം, സ്വതന്ത്രസോഫ്റ്റ്വെയറിന് മാത്രമായി കൊച്ചിയില്‍ തുടങ്ങുന്ന പരിശീലനകേന്ദ്രം , ലിനക്സ് മലയാളീകരണത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മലയാളം ക്മപ്യൂട്ടിംഗ്... അങ്ങിനെ നിരവധി പരിപാടികള്‍. സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ആശയപ്രചാരകരും രംഗത്തെത്തിയതോടെ ഈ മേഖല ഒരു തരംഗമായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഈ അവസ്ഥ തന്നെയാണ് മൈക്രോസോഫ്റ്റ് നടപടിക്കു പിന്നിലും. മൈക്രോസോഫ്റ്റിന്‍റെ കുത്തക നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇനി സാധ്യമല്ല എന്നവര്‍ക്ക് മനസ്സിലായിത്തുടങ്ങി. ഇനിയും വൈകിയാല്‍ ഇനിയുള്ളവരും കൂടി ബദല്‍ സോഫ്റ്റ്വെയരുകളില്‍ പ്രവീണ്യം നേടും എന്ന് ബോധ്യമായതോടെ പരമാവധി നേട്ടമുണ്ടാക്കി മടങ്ങുക എന്ന തന്ത്രമാണ് മൈക്രോസോഫ്റ്റ് പുറത്തെടുത്തിരിക്കുന്നത്. ഇപ്പോള്‍ അംഗീകൃതമായ വലിയ സ്ഥാപനങ്ങളില്‍ മാത്രം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവര്‍ താമസിയാതെ ചെറുകിടക്കാരേയും വ്യക്തിഗത ഉപയോക്താക്കളേയും ലക്ഷ്യമിടും എന്നതിന് സംശയമില്ല. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹനത്തോടൊപ്പം പൈറസിക്കെതിരേ ശക്തമായ നിലപാടുള്ള കേരളത്തിന്‍റെ ഐ.ടി നയം ഈ റെയ്ഡുകള്‍ക്ക് കരുത്തേകുകയും ചെയ്യുന്നുണ്ട്.

ലിനക്സ് പ്രചരണ പരിപാടികള്‍ക്ക് കരുത്തേകുകയാണ് സത്യത്തില്‍ ഈ റെയ്ഡുകള്‍. എങ്ങോട്ടു നീങ്ങണം എന്ന് സംശയിച്ചു നില്‍ക്കുന്ന ഒരു വലിയ വിഭാഗം ഇനി ലിനക്സിലേക്ക് മാറിത്തുടങ്ങും. പണം കൊടുത്ത് മൈക്രോസോഫ്റ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഉപയോക്താക്കള്‍ വളരെ കുറവു തന്നെയാണ്. പല അന്താരാഷ്ട്ര ബാങ്കുകളും വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഓഫീസ് പാക്കേജുകള്‍ ഉള്‍പ്പടെ പലതും സ്വതന്ത്ര സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നത്. നിരവധി സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുറത്തിറങ്ങിയ ഓപ്പണ്‍ഓഫീസ് 3 ഈ മാറ്റത്തെ കൂടുതല്‍ സുഗമമാക്കുകയും െചയ്യും. മാറ്റങ്ങള്‍ അനിവാര്യമാണ്. ഇപ്പോള്‍ അത് ലിനക്സിന് അനുകൂലവും. അതെ ഒരു ലിനക്സ് പൂക്കാലം വരികയാണ്. ആ വസന്തത്തെ വരവേല്‍ക്കാന്‍ നമുക്കും തയ്യാറാവാം...

34 comments:

അനില്‍@ബ്ലോഗ് said...

ടോട്ടോചന്‍,
ഫെഡോറ 3 മുതല്‍ എന്റെ സിസ്റ്റത്തില്‍ ലിനക്സ് ഉണ്ട്. ഇപ്പോള്‍ ഫെഡോറ 8 ഇട്ടിരിക്കുന്നു.

എന്നാലും അധികവും വിന്‍ഡൊസ് തന്നെ ഉപയോഗിക്കുന്നു. മാറണമെങ്കില്‍ മാറാം എന്ന് കരുതലില്‍.

കഴിഞ്ഞ ദിവസം ഞങ്ങളുടെ സഹകരണ സംഘത്തിലെ കമ്പ്യൂട്ടറിനു സോഫ്റ്റ്വെയറിനായി തപ്പിയപ്പോള്‍ ലിങ്ക്സ് വേര്‍ഷന്‍ വളരെ കുറവ്.ഉള്ളതു തന്നെ വാങ്ങാന്‍ ധൈര്യം പോര.
എന്തു വേണമെന്ന സംശയത്തിലാണിപ്പോള്‍.

ഞാന്‍ said...

ലിനക്സെന്നല്ല, ഗ്നു/ലിനക്സ് എന്നാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പേര്.

ഇന്ത്യയിലെന്നല്ല ലോകത്തിലെവിടെയും മൈക്രോസോഫ്റ്റിന്റെ ലൈസന്‍സ്ഡ് പ്രോഡക്റ്റുകളേക്കാള്‍ കൂടുതലുപയോഗിക്കുന്നത് കോപ്പികളാണ് - അത് തന്നെയാണ് അവരുടെ വലിയ മാര്‍ക്കറ്റ് ഷെയറിന്റെ കാരണവും.

ഗ്നു/ലിനക്സിനെ കുറിച്ചുള്ള തെറ്റിധാരണകളാണ് പൊതുജനത്തെ അതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഗവണ്‍മെന്റ് റെഗുലേഷന്‍ വഴി നമ്മുടെ സൈബര്‍ കഫേകളില്‍ ഒരു "ഗ്നു/ലിനക്സ് സംവരണം" കൊണ്ടുവന്നാല്‍ ഒരു പക്ഷെ ജനങ്ങളുടെ പേടി കുറയ്ക്കുവാന്‍ സാധിക്കും. ഗ്നു/ലിനക്സ് യൂസര്‍ ഗ്രൂപ്പുകളുടെയും മറ്റ് well wisher-സിന്റെയുമൊക്കെ കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ നമ്മുക്ക് വിജയം കൈവരിക്കാം.

വിന്‍ഡോസില്‍ നിന്നും ഗ്നു/ലിനക്സിലേക്ക് മാറുവാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഒരു ബുദ്ധിമുട്ടേ ഉള്ളൂ... Gtalk ഇല്ല എന്നത്. ബാക്കി എല്ലാ കാര്യത്തിലും അവര്‍ സംതൃപ്തരാണ്. Google ഇനിയെന്നാണാവോ കനിയുന്നത്?

@ അനില്‍ @ ബ്ലോഗ്ഗ്

അനിലിന്റെ സംശയം എന്തെന്ന് വ്യക്തമായി മനസ്സിലായില്ല. കുറേ കൂടി വ്യക്തമാക്കുകയാണെങ്കില്‍ എനിക്കോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കോ ഒരു പക്ഷെ സഹായിക്കുവാന്‍ കഴിഞ്ഞേക്കും.

Anoop Thomas said...

Gtalk ഇല്ലാത്തതാണോ പ്രശ്നം ......... ഇതാരും കണ്ടില്ലായിരിക്കുമോ .?
https://addons.mozilla.org/en-US/firefox/addon/4708


പിന്നെ ഗൂഗിള്‍ കനിയാന്‍ എന്തിന് വെയിറ്റ് ചെയ്യണം

സ്വന്തം കഴിവ് ഉപയോഗിക്കൂ ................

Anoop Thomas said...

പിന്നെ അനില്‍@ബ്ലോഗ് എന്തിന് ജയിലില്‍ കിടക്കുന്നു
പുറത്തു വരൂ........... ഗ്നു/ലിനക്സ് ഉപയോഗിക്കൂ ......ഗ്നു/ലിനക്സ് ശീലമാക്കൂ

വിനിമയ (ITPublic.in) said...

ഗൂഗിള്‍ ടോക്കല്ലേ ലിനക്സില്‍ ഇല്ലെന്നോ ?? ഹ ഹ ഞാന്‍ 2 കൌല്ലമായി ഗൂഗിള്‍ ടോക്ക് ലിനക്സില്‍ ഉപയോഗിക്കുന്നു. gtalk നു പകരം Pidgin 2.4.1-2.fc9 ആണെന്നു മാത്രം. അതെന്താന്നു വെച്ചാല്‍ അതാകുമ്പോള്‍ ജിമെയില്‍ ടോക്കിന്റെ കൂടെ യാഹു ചാറ്റും ​എംഎസ്എന്‍ ചാറ്റും എല്ലാം കിട്ടും കൂടാതെ മറ്റ് 21 അക്കൌണ്ടുകളും. gtalk ഉപയോഗിക്കുമ്പോള്‍ gmail മാത്രമേ പറ്റു.

വിനിമയ (ITPublic.in) said...

അനിലേ ഇന്‍സ്റ്റാള്‍ ചെയ്തതുകൊണ്ടുകാര്യമില്ല. തൊട്ടുനോക്കണം. ഏതുകാര്യത്തിനാണ് ബുദ്ധിമുട്ടെങ്കില്‍ പറ പരിഹാരം ഉടന്‍....
ധൈര്യമായി വരൂ..

അനില്‍@ബ്ലോഗ് said...

ഫെഡോറ ഉപയോഗിക്കുന്നുണ്ട്. ഇതു വരെ എനിക്കു പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല.

ഞാന്‍ പറഞ്ഞത് ഞങ്ങളുടെ സഹകരണ സംഘം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകുന്ന സോഫ്റ്റ്വെയറിനെക്കുറിച്ചാണ്. ഇവിടെ എല്ലാ ബാങ്കുകളും വിന്‍ഡോസ് ബേസ്ഡ് ആണ്.

കിന്‍ഫ്രയില്‍ നിന്നും ഒരു സ്ഥാപനം ലിനക്സ് ബേസ്ഡ് സൊഫ്റ്റ്വെയര്‍ തരാം എന്നും പറഞ്ഞിട്ടുണ്ട്.

ലിനക്സില്‍ ചെയ്യാന്‍ മറ്റു ബോഡ് അംഗങ്ങള്‍ക്കു ആത്മവിശ്വാസം ഇല്ല എന്നതാണ് പ്രശ്നം.

അതിനും പുറമെ ലിനക്സ് ഉപയോഗിക്കുന്ന സ്ഥാപനമായ കെ.എസ്.ഇ.ബിയിലെ സുഹൃത്ത് പറഞ്ഞത് പ്രാദേശികമായി സര്‍വ്വീസ് ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ്. എന്തിനേറെ സമീപ ജില്ലയിലെ ഐ.ടി. മിഷന്‍ കോഡിനേറ്റ പറഞ്ഞത് വിന്‍ഡോസ് മതി എന്നാണ്.

ഇതില്‍ എന്താണ് അഭിപ്രായം?

വ്യക്തിപരമായി എനിക്ക് പറയത്തക്ക പ്രശ്നങ്ങള്‍ ഇല്ല.

അനില്‍@ബ്ലോഗ് said...

track

അനൂപ്‌ കോതനല്ലൂര്‍ said...

:

ഞാന്‍ said...

പിഡ്ജിന്‍ ഉള്ളത് എനിക്കുമറിയാം... എന്നാല്‍ ഇവിടെ പ്രോക്സിക്ക് പിന്നില്‍ നിന്നും ജീടോക്കില്‍ ലോഗിന്‍ ചെയ്യുവാന്‍ പിഡ്ജിനാകില്ല... പിഡ്ജിനില്‍ കൂടി വോയിസ് ചാറ്റും പറ്റില്ല... മുകളില്‍ പറഞ്ഞ രണ്ടുമുണ്ടായിരുന്നേല്‍ ഇവിടെ എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു ഗ്നു/ലിനക്സ് വിപ്ലവം നടന്നേനെ....വൈറസ്സുകള്‍ കാരണം പൊറുതി മുട്ടുകയാണ് ആള്‍ക്കാരിവിടെ!
ലിനക്സില്‍ ചെയ്യാന്‍ മറ്റു ബോഡ് അംഗങ്ങള്‍ക്കു ആത്മവിശ്വാസം ഇല്ല എന്നതാണ് പ്രശ്നം.

എന്ത് കാര്യത്തിലാണ് ആത്മവിശ്വാസമില്ലാത്തത്? ഒരു വിന്‍ഡോസ് കംപ്യൂട്ടറില്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ഗ്നു/ലിനക്സില്‍ ചെയ്യാവുന്നതാണ്. ബാക്കിയുള്ള ഭയമെല്ലാം തെറ്റീധാരണയാണ്.

ബാങ്കുകള്‍ പോലെ സുരക്ഷയ്ക്ക് മുന്‍ഗണനയുള്ള ഒരു സ്ഥലത്ത് വിന്‍ഡോസ് ഉപയോഗിക്കണമെന്ന് പറഞ്ഞാല്‍ അത് വിവരമില്ലായ്മ ആണെന്നേ എനിക്ക് പറയുവാന്‍ പറ്റൂ!

പിന്നെ പ്രാദേശികമായി ബുദ്ധിമുട്ടുണ്ട് എന്ന് കരുതി പദ്ധതിയെ ഇല്ലാതാക്കുന്നത് ശരിയല്ല. ഗ്നു/ലിനക്സ് യൂസര്‍ ഗ്രൂപ്പുകളും മറ്റും വളരെ ആക്ടീവ് ആയിക്കൊണ്ടിരിക്കുകയാണ്, പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ. റെഡ് ഹാറ്റും, കാനോണിക്കലും ഒക്കെ പണമീടാക്കി സര്‍വ്വീസും തരുന്നുണ്ട്.

തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള Zyxware Technologies സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെര്‍വ്വീസിങ്ങ് നല്‍കുന്നുണ്ട് എന്നാണ് തോന്നുന്നത്...

ഗവണ്‍മെന്റ് ഇത്ര കാര്യത്തോടെ സ്വതന്ത്ര സോഫ്റ്റ്‌വെയരുകളെ പിന്താങ്ങുമ്പോള്‍ അതിന് നേരെ കണ്ണടയ്ക്കുന്നത് ശരിയാണോ?

അനില്‍@ബ്ലോഗ് said...
This comment has been removed by the author.
രണ്‍ജിത്ത് [Ranjith.siji] said...

ഞാനേ അതുശരിയാണ്. പിഡിജിനില്‍ ശബ്ദം ഉപയോഗിക്കാന്‍ പറ്റില്ല. പകരം സ്കൈപ്പ് ഉപയോഗിക്കാമല്ലോ വീഡിയോയും പറ്റും എന്റെ acer aspire 4520 ലെ വെബ്ക്യാം സ്കൈപ്പില്‍ നന്നായി പ്രവര്‍ത്തിക്കുന്നു.നല്ല ശബ്ദ വ്യക്തതയും ഉണ്ട്. പിന്നെ ഗ്നു അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ . എറണാകുളത്ത് ossics www.ossics.com പൂര്‍ണ്ണമായും ലിനക്സില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനമാണ്. ഞങ്ങളും .www.itpublic.in ..

പിന്നെ അനിലേ 10 ല്‍ പരം സഹകരണബാങ്കുകള്‍ പൂര്‍ണ്ണമായും ലിനക്സിലാണ് പ്രവര്‍ത്തിക്കുന്നത്. ossics നിര്‍മ്മിച്ച സംഘമിത്ര സഹകരണ ബാങ്കുകള്‍ക്കു വേണ്ടി മാത്രം നിര്‍മ്മിച്ച സ്വതന്ത്ര സോഫ്റ്റ് വെയറാണ്. ക്യാഷ്യര്‍,ഫ്രെണ്ട് ഓഫീസ് , സൂപ്പര്‍വൈസര്‍, അക്കൌണ്ടന്റ് മുതലായവര്‍ക്ക് OLTP [Online Transaction Processing ] വഴി ഇത്ര എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മറ്റൊരു സോഫ്റ്റ് വെയര്‍ ഇല്ലെന്നു തന്നെ പറയാം.

# P&T/BSNL EMPLOYEES CO-OPERATIVE CREDIT SOCIETY, ERNAKULAM

# GOVERNMENT SERVANTS EMPLOYEES CO-OPERATIVE BANK, KOLLAM

എന്നിവിടങ്ങളിലെല്ലാം സംഘമിത്രയാണ്..
കൂടുതല്‍ വിവരങ്ങള്‍ക്ക് ....
Tel: (91)-484 2345112, (91)-9447006466

ടോട്ടോചാന്‍ (edukeralam) said...

സംഘമിത്ര ഇവിടെ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

കേരളത്തില്‍ ഇപ്പോള്‍ നിരവധി സ്ഥാപനങ്ങള്‍ ലിനക്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതെല്ലാം പിന്നീട് വിശദമാക്കാം.
ചര്‍ച്ച എന്തായാലും നടക്കട്ടെ...

അനില്‍@ബ്ലോഗ് said...

ടോട്ടൊചാന്‍,
സ്ഥാപനങ്ങളുടെ കണക്കെടുക്കയല്ല എന്റെ ലക്ഷ്യം,
തിങ്കളാഴ്ച ക്വോട്ടേഷന്‍ ഇടണം. അതിനാല്‍ അവസാനമായി ഒന്നുകൂടി ശ്രമിക്കുന്നു എന്നുമാത്രം.

ചര്‍ച്ച വഴിതെറ്റണ്ട.

krish | കൃഷ് said...

ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. ഒന്നാമത് അത് പരീക്ഷിച്ചിട്ടില്ല. പിന്നെ എന്തെങ്കിലും സംശയമുണ്ടായാല്‍ പറഞ്ഞുതരാന്‍ ഇവിടെ ആളെ തിരഞ്ഞുപിടിക്കണം. ഈ ഒ.എസ്. പ്ലാറ്റ്ഫോര്‍മില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റിയ മറ്റു സോഫ്റ്റ്വെയര്‍ തേടിപിടിക്കണം. അങ്ങിനെ ചിലതു കാരണമാണ് ഇതില്‍ കൂടുതല്‍ താല്പര്യമെടുക്കാത്തത്. കാനോണിക്കല്‍കാര്‍ അയച്ചുതന്ന ‘ഉബുണ്ടു 7.10‘ ഒരെണ്ണം കൈയ്യിലുണ്ട്.
വിന്‍ഡോസ് ഒ.എസ്. ഉള്ള കമ്പ്യൂട്ടറില്‍ ലിനക്സ് ലൈവ് സി.ഡി. ഇട്ട് പ്രവര്‍ത്തിപ്പിക്കുന്നതിനെപറ്റി എന്താണ് അഭിപ്രായം. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളോ ദോഷങ്ങളോ, അല്ലെങ്കില്‍ ഹാങ്ങ് ആവുമോ. കമ്പ്യൂട്ടര്‍ മാഗസിന്റെ കൂടെ കിട്ടുന്ന ലിനക്സ് സി.ഡി.കളെ വിശ്വസിക്കാമോ.

അനൂപ് തിരുവല്ല said...

പത്തുവര്‍ഷത്തിലധികമായി കമ്പ്യൂട്ടര്‍ വില്‍പ്പനയും സര്‍വീസും ചെയ്യുന്ന സ്ഥാപനത്തിനുടമയാണ് ഞാന്‍. കൂടാതെ ഐടി ഡീലര്‍ സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമാണ്.

ലിനിക്സ് കേരളത്തില്‍ പച്ചപിടിക്കുന്നതിനെ വളരെ ആശാപൂര്‍വ്വം നോക്കിക്കാണുന്ന വ്യക്തിയാണെങ്കിലും ഈ ലേഖനത്തോട് ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്.

ഞാനറിയുന്ന കംപ്യൂട്ടര്‍ ഉപഭോക്താക്കളില്‍ 95 ശതമാനവും വിന്‍ഡോസ് ഉപയോഗിക്കുന്നവരാണ്. ലിനിക്സ് ഇതുവരെ അവരിലെത്തിയിട്ടില്ല. (ടെക്നിക്കല്‍ പുലികളല്ലാത്ത സാധാരണക്കാരെയാണ് ഞാനുദ്ദേശിക്കുന്നത്) സ്കൂളില്‍ ലിനിക്സ് പഠിച്ചിറങ്ങുന്ന കുട്ടികള്‍ പുറത്തെത്തിയാല്‍ ഇപ്പോഴും വിന്‍ഡോസ് തന്നെയാണുപയോഗിക്കുന്നത്.

സ്കൂളില്‍ ലിനിക്സിനൊപ്പം വിന്‍ഡോസും മാക്കും ഒക്കെ പഠിപ്പിക്കുന്നതാണ് നല്ലത്.

വിന്‍ഡോസിനെ പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ലോകത്തേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഓഎസിനേക്കുറിച്ചുള്ള അറിവുകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുകയാവും ഫലം.

ഇവിടെ ലിനക്സിനേക്കുറിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നു.

http://anooptiruvalla.blogspot.com/2008/01/blog-post.html

http://anooptiruvalla.blogspot.com/2008/01/blog-post_30.html

രണ്‍ജിത്ത് [Ranjith.siji] said...

കൃഷേ . ചുമ്മാ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. സോഫ്റ്റ് വെയറുകള്‍ തപ്പി പോകേണ്ട ആവശ്യമില്ല. എല്ലാം ലിനക്സിലുണ്ടാവും [complete version dvd not single cd] ഫെഡോറയോ ഉബുണ്ടുവോ പരീക്ഷിക്കാം . ലിനക്സ് മാഗസിനുകളുടെ കൂടെ കിട്ടുന്ന ഡിവിഡി മുഴുവന്‍ ഉള്ളതാണ് . ലൈവ് സിഡി പരീക്ഷണത്തിന് നല്ലതാണ് .സ്ഥിരം ഉപയോഗത്തിന് പറ്റിയതല്ല. കാരണം ഫയലുകള്‍ സേവു ചെയ്യേണ്ടി വരുമല്ലോ ? അനൂപേ 95 അല്ല 99 ശതമാനം ആയാലും കാശ് കൊടുത്തില്ലേല്‍ അവമ്മാര് പിടിച്ച് അകത്തിടും.

ടോട്ടോചാന്‍ (edukeralam) said...

ഇതു കൂടി നോക്കൂ

അനില്‍@ബ്ലോഗ് said...

രഞ്ജിത്ത്,
ഓഫ്ഫ് ഹാന്‍ഡ് ആയി പറയുകയാണോ എന്നൊരു സംശയം.

ഉദാ:
എന്റെ പ്രിന്റര്‍ കാന്നണ്‍ പിക്സ്മ 1200
ഈ കുന്ത്രാണ്ടത്തിന്റെ ലിനക്സ് ഡ്രൈവര്‍ ഇല്ല. മറ്റു പല ഡ്രൈവറുകളും പരീക്ഷിച്ചു നോക്കിയെങ്കിലും നടന്നില്ല.

Melethil said...

anil, if you want support @ calicut u can talk to Muralidhar. He is a friend of mine, contact him here:- vcmcalicut@gmail.com
web: www.vcmtech.com

(this is not any kinda promotion..) I dont think it is fare to to type his number here

കുതിരവട്ടന്‍ :: kuthiravattan said...

ക്രിഷേ, വിന്ഡോസിനുള്ളിൽ ഉബുണ്ടു ഇന്സ്റ്റാൾ ചെയ്യാം (മറ്റു അപ്പ്ലിക്കേഷനുകൾ പോലെ തന്നെ). ഉപയോഗിച്ചു നോക്കി ഇഷ്ടെപ്പെട്ടില്ലെന്കിൽ അിന്സ്റ്റാൾ ചെയ്യുകയും ചെയ്യാം. 8.10 ഇറങ്ങിയിട്ടുണ്ട്.

Melethil said...

I also think that Ubuntu is the best, i dunno abt Canon but epson is working fine on my machine. Also, u can install virtual box and install windows, that should solve most of the issues for you, but i dunno how "geeky" it sounds. There are lotza websites where you will get very detailed instructions on how to install/setup stuff on Ubuntu, compared to other flavors of linux

Melethil said...

and TOTO, it (the linux revolution) will definitely happen!! Ubuntu 8.10 is a big step in that direction

(sorry for all the comments in ENG)

ഞാന്‍ said...

@ അനില്‍@ബ്ലോഗ്

പ്രിന്റര്‍ മോഡലിന്റെ യഥാര്‍ത്ഥ പേര് ഇംഗ്ലീഷിലൊന്ന് എഴുതുമോ? Canon Pixma IP1200 എന്നാണോ?

പേജ് കണ്ടിരുന്നോ?

പിന്നെ ഓര്‍ക്കുട്ടില്‍ ആണെങ്കില്‍ ഇന്റര്‍നാഷണല്‍/ഇന്ത്യന്‍/കേരള ഗ്നു/ലിനക്സ് കമ്മ്യൂണിറ്റികള്‍ക്ക് ഒരു പഞ്ഞവുമില്ല. അവിടെയൊക്കെ പോയൊന്ന് ചോദിച്ചാല്‍ ഈ പ്രശ്നങ്ങളൊക്കെ തീര്‍ക്കാവുന്നതേ ഉള്ളൂ. താഴെ പറയുന്ന കമ്മ്യൂണിറ്റികളും സൈറ്റുകളും പ്രശ്നങ്ങളില്‍ സഹായിച്ചേക്കും.

ഉബുണ്ടു കേരള കമ്മ്യൂണിറ്റി

ഫ്രീ സോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റി 1 - ആദ്യത്തേത്, വലിയത്, ആക്ടിവിറ്റി തുച്ഛം!

ഫ്രീ സോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റി 2 - ചെറിയതാണെങ്കിലും നല്ല ആക്ടിവിറ്റി ഉണ്ട്.

Ubuntu Linux
Ubuntu Forums

Ubuntu Wiki

ഗ്നു/ലിനക്സിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത്, അതിന്റെ പിന്നിലുള്ള ഈ യൂസര്‍ കമ്മ്യൂണിറ്റി ആണ്...കോഴിക്കോട്, എനിക്ക് തോന്നുന്നു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ യൂസേഴ്സ് ഗ്രൂപ്പും (SSUG) ആക്ടീവ് ആണെന്നാണ്.

ഞാന്‍ said...

"Teaching children to use Windows is like teaching them to smoke tobacco—in a world where only one company sells tobacco. Like any addictive drug, it inculcates a harmful dependency. No wonder Microsoft offers the first dose to children at a low price. Microsoft aims to teach poor children this dependency so they can smoke Windows for their whole lives. I don’t think governments or schools should support that aim." - Stallman

വിന്‍ഡോസും മാക്കും ഒക്കെ അവര്‍ സ്വതന്ത്രമാക്കട്ടെ, എന്നിട്ട് മതി അതൊക്കെ കുട്ടികളെ പഠിപ്പിക്കുവാന്‍. അല്ലെങ്കില്‍ നമ്മള്‍ കാണിക്കുന്ന ഒരു വലിയ അബദ്ധമായിരിക്കുമത്.

അനില്‍@ബ്ലോഗ് said...

ഞാനെ,
ഒരു പാട് സേര്‍ച്ച് ചെയ്തെങ്കിലും ഈ പേജ് കിട്ടിയില്ല. നന്ദി.

ഒന്നു ശ്രമിക്കട്ടെ.

ഞാന്‍ said...

ശ്രമിച്ച ശേഷം എന്ത് സംഭവിച്ചു എന്ന് അറിയുവാന്‍ കൂടി താല്‍പര്യമുണ്ട്.... :)

ഞാന്‍ said...

അനില്‍ ഫെഡോറ ആണുപയോഗിക്കുന്നത് എന്ന് ഞാന്‍ വിട്ടു പോയി. ഞാന്‍ തന്നത് ഡെബയന്‍ അധിഷ്ഠിത ഡിസ്ട്രിബ്യൂഷനുകള്‍ക്കുള്ള ലിങ്ക് ആണ്. ഫെഡോറയ്ക്ക് ആ ചെയ്യുന്ന രീതി വ്യത്യ്സ്തമായിരിക്കും. പിന്നെ ഉബുണ്ടു ഉപയോഗിക്കുകയാണെങ്കില്‍ മെച്ചപ്പെട്ട ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് ആയിരിക്കും. ഫെഡോറ 8 കഴിഞ്ഞ് 9 ഇറങ്ങി, പത്ത് ദാ ഇറങ്ങുവാന്‍ പോണു (അതോ ഇറങ്ങിയോ?). ഒന്ന് അപ്ഗ്രേഡ് ചെയ്തു നോക്കൂ, ചിലപ്പോള്‍ അതും സഹായിച്ചേക്കും!

അനില്‍@ബ്ലോഗ് said...

ഞാന്‍,
ഐ.ടി. അറ്റ് സ്കൂള്‍ കയ്യിലുണ്ട്, ഒരു ഡി.വി.ഡി മാത്രം ഉള്ളത്. അതില്‍ എല്ലാ ഫംങ്ഷനുകളും ഉണ്ടോ, ഒരിക്കല്‍ മാത്രം ട്രയല്‍ ചെയ്തു, ഡി.എസ്.എല്‍ ശരിയായില്ലെന്നൊരോര്‍മ. എന്തായാലും ഫെഡോറ 8 നു ശേഷം അതില്‍ തൊട്ടില്ലെന്നു മനസ്സിലയില്ലെ?
:)

ടോട്ടോചാന്‍ (edukeralam) said...

അനില്‍, ഞാന്‍, അനൂപ് തോമസ്സ്, രണ്‍ജിത്ത്, അനൂപ് കോതല്ലൂര്‍, കൃഷ്, മേലേതില്‍, എല്ലാവര്‍ക്കും നന്ദി. നല്ല ഒരു ചര്‍ച്ച നടക്കുന്നു അതിലാണ് ഏറെ സന്തോഷം.

ഞാന്‍ ഗ്നു-ലിനക്സ് എന്നു തന്നെ പറയണം എന്നത് ശരി തന്നെ. പക്ഷേ എപ്പോഴും അത്രയും നീളത്തില്‍ എഴുതാന്‍ ഒരു സുഖക്കുറവ്.. കേണലിനെ പ്രവര്‍ത്തക സംവിധാനം എന്നു വിളിക്കുന്നത് ശരിയല്ല. എങ്കിലും വിളിക്കാന്‍ എളുപ്പത്തിന് പറയുന്നു എന്നു മാത്രം. പിന്നെ ജനപ്രീതിയും അതിനു തന്നെയാണ്. ജനങ്ങള്‍ മനസ്സിലാക്കുന്ന ആശയത്തിന് മാറ്റമൊന്നുമില്ല.

അനില്‍, ഒരു ബ്ളോഗില്‍ ഇട്ട പോസ്റ്റില്‍ പോലും പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ലിനക്സ് ഉപയോക്താക്കള്‍ ഉണ്ടാവും. സ്വാതന്ത്രത്തിന്‍റെ കൂട്ടായ്മയാണത്. വിവരം സ്വതന്ത്രമായി വിനിമയം ചെയ്യപ്പെടുമ്പോഴേ അതിന് മൂല്യമുണ്ടാകൂ. സമൂഹത്തിന് നേട്ടമുണ്ടാകൂ..
അടച്ചു വയ്കപ്പെട്ട വിവരം ചിലപ്പോള്‍ വ്യക്തിക്ക് താത്കാലികമായ നേട്ടമുണ്ടാക്കുമെങ്കിലും ആത്യന്തികമായി വ്യക്തിക്കും സമൂഹത്തിനും ദോഷം മാത്രമേ സൃഷ്ടിക്കൂ. പിന്നെ അടച്ചു വെച്ചതു കൊണ്ട് ആ വിവരം പുറത്തുവരാതിരിക്കുകയുമില്ല. ആരെങ്കിലും അത് കണ്ടെത്തുക തന്നെ ചെയ്യും. പിന്നെ ഫെഡോറ 9 കഴിഞ്ഞ് ഇപ്പോള്‍ 10 ഇറങ്ങുന്നു. ബീറ്റ വേര്‍ഷന്‍ പുറത്തിറങ്ങി..

സ്റ്റാള്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയതിന്‍റെ അനന്തരഫലമാണ് മൈക്രോസോഫ്റ്റിന്‍റെ ഇപ്പോഴത്തെ റെയ്ഡ്.

Malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

ടോട്ടോചാന്‍ (edukeralam) said...

ഇതാ ഇന്ത്യവിഷനില്‍ വന്ന വാര്‍ത്ത

ലൈസന്‍സില്ലാത്ത വ്യാജ സോഫ്റ്റ്വെയര്‍ പിടികൂടാന്‍ മൈക്രോസോഫ്റ്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ ചെറുകിട കമ്പ്യൂട്ടര്‍ ഡീലര്‍മാരും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്. സംസ്ഥാനത്തെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയറുകളില്‍ ഭൂരിപക്ഷവും വ്യാജമാണ്. പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കമ്പ്യൂട്ടര്‍ വില്‍പ്പനക്കാരുടേയും ഉപയോക്താക്കളുടേയും ആവശ്യം

അപ്പോള്‍ വ്യാജസോഫ്റ്റ് വെയറുകള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി തേടുന്നതു പോലെയായി ഈ ആവശ്യം. സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഉള്ളപ്പോള്‍ പരമാവധി അതിലേക്ക് മാറുക അതല്ലേ നല്ലത്.

പ്രവീണ്‍|Praveen aka j4v4m4n said...

Gtalk ശബ്ഗം ഉപയോഗിയ്ക്കാന്‍ പറ്റില്ലെന്നാരാ പറഞ്ഞതു്? ഞാന്‍ എമ്പതി (Empathy Messenger) ഉപയോഗിച്ചു് ഒരു പ്രശ്നവുമില്ലാതെ Gatlk ഉപയോഗിയ്ക്കുന്നവരോടു് സംസാരിയ്ക്കാറുണ്ടല്ലോ.

പ്രവീണ്‍|Praveen aka j4v4m4n said...

ഇതിന്റെ ഒരു പടമെടുത്തു് ഇവിടെ കൊടുത്തിരിയ്ക്കുന്നു.