Friday, January 21, 2011

മകരജ്യോതി എന്ന സിറിയസ് നക്ഷത്രത്തെ കാണേണ്ടതെങ്ങിനെ?


മകരജ്യോതി ഈ വര്‍ഷവും വിവാദമായിരിക്കുകയാണ്. പ്രത്യേകിച്ചും 104 ശബരിമല തീര്‍ത്ഥാടകരുടെ അപകടമരണത്തിന് ശേഷം. മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണെന്ന് മിനിട്ടിന് മിനിട്ടിന് പലരും വിളിച്ച് പറയുന്നുണ്ട്. അപ്പോഴാണ് കോടതിയും ഇതില്‍ ഇടപെടുന്നത്. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണോ അല്ലയോ എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം? ദേവസ്വം ബോര്‍ഡിനോട് വാക്കാല്‍ ചോദിക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളതെന്നാണ് മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞത്. ദേവസ്വം ബോര്‍ഡിലെ ഇദ്യോഗസ്ഥരാണേല്‍ ടി.വി. ചര്‍ച്ചകളിലും അഭിമുഖങ്ങളിലും നന്നായിത്തന്നെ ഉരുണ്ട് കളിക്കുന്നുണ്ട്. എന്ത് ചോദ്യം ചോദിച്ചാലും അത് വിശ്വാസത്തിന്റെ പ്രശ്നമാണ് അതില്‍ ഇടപെടേണ്ടതില്ല എന്നാണ് അവരുടെ നയം. മകരജ്യോതിക്ക് ദിവ്യപരിവേഷം നല്‍കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. എന്നാല്‍ ആരാണ് ഇത് കത്തിക്കുന്നതെന്നോ എന്താണ് അവിടെ സംഭവിക്കുന്നതെന്നോ തുറന്ന് പറയാന്‍ അവരും തയ്യാറല്ല. എന്തായാലും ഇപ്പോഴത്തെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ബഹഭൂരിപക്ഷം പേര്‍ക്കും ഇത് മനുഷ്യനിര്‍മ്മിതമായ ഒന്നാണ് എന്നറിയാമെന്നാണ്..

 എന്തായാലും ആ ചര്‍ച്ചകള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. നമുക്ക് മകരജ്യോതി എന്ന നക്ഷത്രത്തിലേക്ക് വരാം. പൊന്നമ്പലമേട്ടില്‍ മകരവിളക്കിനോടൊപ്പം കാണുന്ന നക്ഷത്രമാണ് ഈ മകരജ്യോതി. അത് നക്ഷത്രമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് അന്നേദിവസം മാത്രമാണ് ഈ ദിവ്യപരിവേഷം ഉള്ളത്. മകരവിളക്കിന്റെ തലേദിവസവും അടുത്ത ദിവസവും അതിനടുത്ത ദിവസവും എല്ലാം ആ നക്ഷത്രം  ഉദിക്കുന്നുണ്ട്. പക്ഷേ അപ്പോള്‍ ഒന്നും അത് മകരജ്യോതി ആണ് എന്ന് പറയാറില്ല എന്ന് മാത്രം. 


മകരവിളക്ക് എന്ന മനുഷ്യനിര്‍മ്മിതമായ തീ കാണാന്‍ ശബരിമലയില്‍ പോകണം എങ്കിലും മകരജ്യോതി കാണാന്‍ അത് വേണ്ട. ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഈ നക്ഷത്രത്തെ നിരീക്ഷിക്കാവുന്നതാണ്. സിറിയസ്സ് എന്നാണ് ഈ നക്ഷത്രത്തിന്റെ പേര്. ചന്ദ്രനും ശുക്രനും ചിലപ്പോള്‍ വ്യാഴവും കഴിഞ്ഞാല്‍ രാത്രി ആകാശത്ത് കാണാവുന്ന ഏറ്റവും പ്രഭയേറിയ ജ്യോതിര്‍ഗോളമാണിത്. നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയതും ഇതേ നക്ഷത്രത്തിനു തന്നെ. അതു കൊണ്ടു തന്നെ ആരുടേയും കണ്ണില്‍പെടാതെ പോകാന്‍ ഈ നക്ഷത്രത്തിനാവില്ല. 

സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്നോ നോക്കിയാല്‍ സിറിയസ്സിനെ കണ്ട് സായൂജ്യമടയാവുന്നതാണ്!.   ചിത്രം നോക്കുക. വേട്ടക്കാരന്‍ എന്ന ഓറിയോണ്‍ നക്ഷത്രഗണത്തെ മിക്കവര്‍ക്കും പരിചയമുണ്ടാകും. ആ നക്ഷത്രഗണത്തിന്റെ അടുത്തായി വേട്ടക്കാരന്റെ നായ എന്നറിയപ്പെടുന്ന മറ്റൊരു നക്ഷത്രഗണമുണ്ട്. കാനിസ്സ് മേജര്‍ അഥവാ വലിയനായ എന്നാണ് ഇത് അറിയപ്പെടുന്നത്. ആ നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ്സ്.  ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളനക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പമാണ്.  
 
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം)
സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക (കേരളത്തില്‍ ആകണം. സമയവും മറ്റും കേരളത്തിനനുസരിച്ചാണ് ഇനി പറയുന്നത്. ) . സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്. 

ഇപ്പോഴത്തെ അവസ്ഥയില്‍ (2011 ജനുവരി 20 - ഫെബ്രുവരി 10) ഏതാ​ണ്ട് എട്ട് - എട്ടരയോട് കൂടി 45ഡിഗ്രി ഉയരത്തിലായി സിറിയസ്സിനെ കാണാം. ഏതാണ്ട് തലയ്ക്ക് മീതേ അപ്പോള്‍ ഓറിയോണ്‍ നക്ഷത്രഗണത്തേയും കാണാവുന്നതാണ്. 

കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയുന്നതാണ്. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. കേരളത്തില്‍ സിറിയസ് ഉദിക്കുന്ന സമയവിവരപ്പട്ടിക നോക്കുക. 
 
(സിറിയസ് നക്ഷത്രം കേരളത്തിലെ ഉദയാസ്തമയങ്ങള്‍ - സമയവിവരപ്പട്ടിക. എല്ലാ മാസവും 15 ആം തീയ്യതിയോടനുബന്ധിച്ച ദിവസങ്ങളിലെ സമയമാണിത്. സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം. )
മാസം
(15ആം തീയ്യതി)
ഉദയം
നന്നായി കാണുവാന്‍ കഴിയുന്ന സമയം
അസ്തമയം
ജനുവരി
6 PM
8 PM മുതല്‍
5 AM
ഫെബ്രുവരി
4 PM
7PM മുതല്‍
3 AM
മാര്‍ച്ച്
2 PM
7PM മുതല്‍
1 AM
ഏപ്രില്‍
12 NOON
7PM മുതല്‍
11 PM
മെയ്
10 AM
6PM മുതല്‍
9 PM
ജൂണ്‍
8 AM

7 PM
ജൂലായ്
6 AM

5 PM
ആഗസ്റ്റ്
4 AM
5.30AM മുതല്‍
3 PM
സെപ്റ്റംബര്‍
2 AM
4 AM മുതല്‍
1 PM
ഒക്ടോബര്‍
12 MID NIGHT
2 AMമുതല്‍
11 AM
നവംബര്‍
10 PM
12 AMമുതല്‍
9 AM
ഡിസംബര്‍
8 PM
10 PM മുതല്‍
7 AMമകരജ്യോതി എന്ന നക്ഷത്രം എല്ലാവര്‍ക്കും സ്വന്തം വീട്ടിലിരുന്ന് കാണാവുന്ന ഒന്നാണ്. അത് ശബരിമലയിലെ പൊന്നമ്പലമേടിന് മുകളില്‍ ഉദിക്കുമ്പോള്‍ മാത്രം ദിവ്യത്വം കല്പിക്കപ്പെടുന്നു. ഒരു നക്ഷത്രത്തെ ആരാധിക്കാനും വണങ്ങനും എല്ലാം എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഈ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് ദേവസ്വം ബോര്‍ഡ് ഉള്‍പ്പടെയുള്ളവര്‍ അതിനെ ഉപയോഗപ്പെടുത്തുന്നതു കൊണ്ടാണ് ശബരിമലയില്‍ അന്നേ ദിവസം ഇത്രയധികം തിരക്ക് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാരിനും മറ്റ് അധികാരികള്‍ക്കും കടമയുണ്ട്. അതിന് അനുയോജ്യമായ വഴികള്‍ ചര്‍ച്ചയിലൂടെയും മറ്റും കണ്ടെത്തുക. ഭക്തര്‍ നല്‍കുന്ന പണം കൊണ്ട് അവര്‍ക്കാവശ്യമായ സൌകര്യങ്ങളും ചെയ്തു കൊടുക്കണം. പക്ഷേ അത് നിലവിലുള്ള വനനിയമങ്ങള്‍ക്കും പരിസ്ഥിതിനിയമങ്ങള്‍ക്കും എതിരാകരുത്...

17 comments:

chithrakaran:ചിത്രകാരന്‍ said...

ശാസ്ത്രീയമായ അറിവുകളുടെ ഇല്ലായ്മയുടെ വിടവിലേക്കാണ് അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും,തട്ടിപ്പുകളും
ചേക്കേറുക.
ഈ നല്ല അറിവുകള്‍ക്ക് നന്ദി !!

കെ പി | KP said...

8.6 പ്രകാശവര്‍ഷം...! അപ്പൊ നമ്മള്‍ 8.6 വര്‍ഷം പഴക്കമുള്ള മകരജ്യോതി ആണല്ലേ കണ്ടോണ്ടിരിക്കുന്നത്..!? :)

Anonymous said...

8 .6 വരഷമാല്ലലോ മാഷേ...8 .6 പ്രകാശവര്‍ഷം പഴക്കാമുള്ളതല്ലേ കാണുന്നെ?

നിശാസുരഭി said...

വിജ്ഞാനപ്രദമായ പോസ്റ്റിനു നന്ദി :)

Anonymous said...

പൈസ കിട്ടാന്‍ എന്ത് തട്ടിപ്പും കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതാണ്‌ പൊന്നമ്പലമേട്ടിലെ മകരജ്യോതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ കത്തിക്കുന്നത്! അതാണ്‌ ഇതിനെ പ്രധിഷേധാര്‍ഹാമാക്കുന്നത്‌. മറ്റു തട്ടിപ്പുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും സര്‍ക്കാരിന്റെ ഈ പങ്കാളിത്തമാണ്!

മുക്കുവന്‍ said...

ഈ നല്ല അറിവുകള്‍ക്ക് നന്ദി !!

ടോട്ടോചാന്‍ (edukeralam) said...

ചിത്രകാരന്‍, കെ.പി., നിശാസുരഭി, അനോണി, മുക്കുവന്‍... കമന്റുകള്‍ക്ക് വളരെ നന്ദി...
ചിത്രകാരന്‍, തീര്‍ച്ചയായും.. അറിവ് നേടും തോറും അന്ധവിശ്വാസങ്ങളും ഇല്ലാതാകും..
കെ.പി, തീര്‍ച്ചയായും.. 8.6 വര്‍ഷം മുന്‍പുള്ള പ്രകാശം തന്നെ..
ആദ്യ അനോണി.. കെ.പി. പറഞ്ഞതു തന്നെ ശരി.!!

ചാർ‌വാകൻ‌ said...

അയ്യപ്പന്റെ കഥതന്നെ ഇതുപോലൊരു കെട്ടുകഥയായ സ്ഥിതിക്ക് എന്താകുമന്നാ പറയുന്നത്.ഏതാണ്ട് മുന്നൂറു വർഷം മാത്രം പഴക്കമുള്ള പന്തളം കൊട്ടാരവുമായി ബന്ധിപ്പിച്ചാണ് ‘കഥ’മെനെഞ്ഞിരിക്കുന്നത്.പുരാണത്തിലെ രണ്ടു ദൈവങ്ങൾ സ്വവർഗ്ഗ രതിയിലൂടെ ഊണ്ടാക്കിയത്രേ!‘ശാസ്ത്രീയ അറിവിന്റെ’അഭാവമല്ല,മറിച്ച് ഭക്തികച്ചവടത്തിന്റെ
കാപട്യം തന്നെയാണ്.ഭക്തിപ്രാന്ത് അല്ലാതെ മറ്റെന്ത്?

Chethukaran Vasu said...

സിരിയസ് നക്ഷത്രം നമ്മളെ അനുഗ്രഹിക്കട്ടെ ... ഒരു എട്ടര വര്ഷം പിടിക്കും അനുഗ്രഹം ഇങ്ങോട്ടെത്താന്‍ എന്ന് മാത്രം ...!

SiVaHaRi said...

8 .6 പ്രകാശ വര്‍ഷം അകലെ, 8 .6 പഴക്കമുള്ളതാണ് ഇപ്പോള്‍ കാണുന്നത്

ടോട്ടോചാന്‍ (edukeralam) said...

ചാര്‍വാകന്‍, ചെത്തുകാരന്‍ വാസു, ശിവഹരി..
നന്ദി...
വര്‍ഷത്തില്‍ ഒന്നു ശ്രമിച്ചാല്‍ 10മാസത്തിലധികം കാണാവുന്ന ഒരു നക്ഷത്രം.. പക്ഷേ അതിന് ഒരു ദിവസം മാത്രം ദിവ്യത്വം വരുന്നു... അതാണ് മകരജ്യോതി..
വിശ്വാസികള്‍ അതാഘോഷിച്ചോട്ടെ... പക്ഷേ തിരക്ക് മൂത്ത് ഇത്രയും പേര്‍ മരണമടയുന്ന ഒരവസ്ഥയിലേക്ക് .. അതാണ് പ്രശ്നം..

വിജയകുമാർ ബ്ലാത്തൂർ said...

വിശ്വാസം അതല്ലേ എല്ലാം എന്നു പറഞ്ഞു തലയൂരാൻ വരട്ടെ ..അന്ധവിശ്വാസം അതല്ലേ എല്ലാം എന്നാക്കണം

ടോട്ടോചാന്‍ (edukeralam) said...

അതേയതേ അന്ധവിശ്വാസം അതു തന്നെയല്ലേ എല്ലാം...

dotcompals said...

informative post Navneeth. thanks.,

സുജിത് കയ്യൂര്‍ said...

aashamsakal

Scaria Meledam said...

Vijayakumar, Ethu viswasamanu Andhamallathathu? Viswasam nirvachanathil thanne andhamaanu.

Anonymous said...

മകരദീപ പ്രയാണം ഒരു അബദ്ധാചാരം
ആചാര അനുഷ്ടാന ങ്ങളുടേയോ അടിസ്ഥാന പ്രമാണങ്ങളുടേയോ ഐതിഹ്യങ്ങളുടേയോ പോലുമോ പിന്‍ബലമില്ലാത്ത ഒരു ആചാരം ( പ്രകടനാത്മകമയത്) ഇന്നലെ മുതല്‍ ആരംഭിച്ചിരിക്കുന്നു..
"മകരദീപ പ്രയാണം".എന്താണത് ? എന്തിനാണത്?
http://likhithakaahalam.blogspot.com/2012/01/blog-post_08.html
മകരജ്യോതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ കത്തിക്കുന്നത്! അതാണ്‌ ഇതിനെ പ്രധിഷേധാര്‍ഹാമാക്കുന്നത്‌. മറ്റു തട്ടിപ്പുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും സര്‍ക്കാരിന്റെ ഈ പങ്കാളിത്തമാണ്!