പൂന്പാറ്റകള്‍... അവര്‍....
സമൂഹ നിര്‍മ്മിതിയിലേക്ക് കടക്കുകയാണ്.
നിറയെ സ്വപ്നങ്ങളുമായി അറിവിന്‍റെ ആദ്യാക്ഷരം തേടി അവര്‍ ഇറങ്ങുകയാണ്...
അവര്‍ അറിവ് നിര്‍മ്മിക്കട്ടെ...
സമൂഹത്തിനായി പുതിയ ആശയങ്ങള്‍ നിര്‍മ്മിക്കട്ടെ...
മാതൃഭാഷയുടെ മാധുര്യം അനുഭവിച്ചറിയട്ടെ.....
അവരുടെ സ്വപ്നങ്ങളെ നമുക്ക് തല്ലിക്കെടുത്താതിരിക്കാം...
അവരെ കൂട്ടിലടച്ച് വളര്‍ത്താതിരിക്കാം....
അവര്‍ അടുത്തറിയട്ടെ പ്രകൃതിയെ.....
അവര്‍ അടുത്തറിയട്ടെ സമൂഹത്തെ.....
ആ കൊച്ചു പൌരരുടെ വാക്കുകള്‍ക്കായി നമുക്ക് കാതോര്‍ക്കാം...
അവരുടെ സ്വപ്നങ്ങളിലൂടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വളരട്ടെ....
കൈക്കൂലി കൊടുക്കാത്ത അധ്യാപകര്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കട്ടെ...
മലയാളം വേണ്ടാത്ത...
കേരളത്തെ വേണ്ടാത്ത...
വിദ്യാഭ്യാസം കച്ചവടമാക്കുന്ന....
അധ്യാപകരെ കൈക്കൂലിക്കാരാക്കുന്ന.....
കുഞ്ഞുങ്ങളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുന്ന.....
കുഞ്ഞുങ്ങളെ കൂട്ടിലടച്ച് വളര്‍ത്തുന്ന......
വര്‍ഗ്ഗീയ വാദികളെ സൃഷ്ടിക്കുന്ന......
ഗുണ്ടകളെ സൃഷ്ടിക്കുന്ന.......
രോഗികളെ കൊന്ന് പണമുണ്ടാക്കുന്ന ആതുരകൊലയാളികളെ സൃഷ്ടിക്കുന്ന....
കപടവിദ്യാഭ്യാസം നമുക്ക് വേണ്ട......
നമുക്കതിനെതിരേ അണി ചേരാം.....
നമ്മുടെ കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കട്ടെ.......
ആശംസകള്‍
Comments
താങ്കളുടെ മകനെ/മകളെ താങ്കള്‍ എവിടെ ചേര്‍ത്തു പഠിപ്പിക്കും? സര്‍ക്കാര്‍ വിദ്യാലയത്തിലൊ? മലയാളം മീഡിയത്തിലൊ?
എന്റെ മകളെ-മകനെ സര്‍ക്കാര്‍ വിദ്യാലയത്തിലേ ചേര്‍ക്കൂ
പിന്നെ താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും അവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ മാത്രമേ പഠിപ്പിക്കുവാന്‍ പാടുള്ളൂ. അല്ലാതെ ചെയ്യുന്നവര്‍ സമൂഹത്തെ അപമാനിക്കുന്നവര്‍ തന്നെയാണ്.