സാമൂഹികപ്രതികരണം
പാഠപുസ്തകം ഒരു കവിത
അനില്‍ പനച്ചൂരാന്‍റെ ചോരവീണ മണ്ണില്‍... എന്ന കവിതയുടെ ഈണത്തോടും ശൈലിയോടും ഈ സാഹസത്തിന് കടപ്പാട്..
കവിതയെഴുതാനറിയാത്ത എന്നെയും ഇത്തരത്തില്‍ പ്രതികരിപ്പിക്കാന്‍ ഒരു ഏഴാം ക്ളാസ് പാഠപുസ്തകത്തിന് കഴിഞ്ഞു..
ജീവനുള്ള പുസ്തകം..
നന്മയുള്ള പുസ്തകം ഇത് ഏഴാം ക്ളാസ് പുസ്തകം
നന്മകള്‍ നശിച്ചോര്‍ ചേര്‍ന്ന് ചാരമാക്കി പുസ്തകം
അക്ഷരങ്ങള്‍ തേടിയലയും പൈതലുള്ളീ നാട്ടിലും
അക്ഷരവിരോധികള്‍ ചാരമാക്കി പുസ്തകം.
മതേതരത്വം വേണ്ട വേണ്ട എന്നുമോതിക്കൊണ്ടിവര്‍
കേരളത്തെയാക്കി വീണ്ടും ജാതി ഭ്രാന്താലയം
പുസ്തകം വായിച്ചിടാതെ നിങ്ങളോതും വാക്കുകള്‍
പോറലേല്‍ക്കും പൈതങ്ങള്‍ മറന്നിടില്ലെന്നോര്‍ക്കണം.
മതമില്ലാത്ത ജീവനേകും വിശാലമാമൊരാശയം
പേടിപ്പിച്ചിടുന്നതാരെയെന്നു നമ്മളറിയണം
മതങ്ങള്‍ തമ്മില്‍ പോരടിച്ചാല്‍ ലാഭമേറും ജനതയെ
തിരിച്ചറിഞ്ഞിടേണം നമ്മള്‍ നന്മയുള്ള കൂട്ടുകാര്‍
നന്മയെന്നൊരാശയം മരിക്കയില്ല ഭൂമിയില്‍
തിരിച്ചറിവു നേടും പൈതലുള്ള കാലം ഭൂമിയില്‍
ജീവനുള്ളീ പുസ്തകം മരിച്ചിടാതെ നോക്കണം
ഒത്തു ചേര്‍ന്നു സ്വീകരിക്കാം ...... ഈ ഏഴാം ക്ളാസ് പുസ്തകം
Comments