ദീപികയുടെ കപടപത്രപ്രവര്‍ത്തനം
എന്താണ് പത്രപ്രവര്‍ത്തനം എന്ന് അറിയാത്തവരുടെ ഏറ്റവും വലിയ ഉദാഹരണമായിപ്പോയി ദീപികയുടെ പത്രപ്രവര്‍ത്തനം.
അല്ലെങ്കില്‍ തോമസ് വര്‍ഗീസ്സിന്‍റെ ഈ വാര്‍ത്ത(?) പത്രത്തില്‍ വരില്ലായിരുന്നു.
( ദീപികയുടെ സൈറ്റില്‍ നിന്നും ഡീക്കന്‍ റോബിന്‍റെ ബ്ളോഗില്‍ നിന്നും ഇത് വായിക്കാം.)
ചിന്തിക്കുന്നത് പലരും പല വിധത്തിലാവാം. പക്ഷേ ഏത് എതിര്‍പ്പിനും ഒരു ന്യായീകരണം ഒക്കെ വേണം.
പക്ഷേ ഈ വാര്‍ത്തക്ക് എന്ത് ന്യായീകരണം കൊടുക്കും.
വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പത്രം എന്നവകാശപ്പെടുന്ന ദീപികയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇനി ഒന്നു ചെയ്യാം ദീപിക ബഹിഷ്കരിക്കുക എന്നത്.
കടുത്ത കപടസദാചാരവാദികള്‍ പോലും ചിന്തിക്കുക കൂടി ചെയ്യാത്ത ഒരു കാര്യം തോമസ്സ് വര്‍ഗ്ഗീസ് ചിന്തിച്ചുണ്ടാക്കി.
ഏഴാം ക്ളാസ് സാമൂഹ്യപാഠപുസ്തകവിവാദം എന്ന വിഷം സമൂഹത്തിലേക്ക് കുത്തിവച്ച ദീപികയിപ്പോള്‍ അടുത്ത വിഷവുമായി എത്തിയിരിക്കുകയാണ്.
പക്ഷേ ഇത് കുറേക്കൂടി കടുത്തു പോയി.
നമ്മുടെ കുട്ടികളുടെ മുന്നിലേക്കാണ് ഈ വിവാദങ്ങളെല്ലാം ഉണ്ടാക്കുന്നത് എന്ന ബോധ്യം ദീപികക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു.
"മതമില്ലാത്ത ജീവന്‍" എന്ന വിവാദം പക്ഷേ കുട്ടികളെ കൂടുതല്‍ നന്നായി ചിന്തിപ്പിക്കുകയും പാഠത്തിന്‍റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കുകയും ചെയ്തു.
പക്ഷേ ഇനി ഇതും വിവാദമായാല്‍ അത് കുട്ടികളെ എങ്ങിനെയായിരിക്കും ബാധിക്കുക എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
തികച്ചും ആസൂത്രിതമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത് എന്നു തോന്നുന്നു. അല്ലെങ്കില്‍ ഏഴാം ക്ളാസ് പാഠപുസ്തകങ്ങള്‍ എല്ലാം ഇങ്ങിനെ വിവാദമാകില്ലായിരുന്നു.
വിവാദത്തിന്‍റെ വിഷയത്തെക്കുറിച്ചല്ല മറിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്തിന് എന്നതാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം.
വാര്‍ത്ത അവലോകനം
Comments
കറക്റ്റ്. ഇതൊക്കെ വളരെ ആസൂത്രിതമായിത്തന്നെയുണ്ടാകുന്നതാണ്. ഇങ്ങനെ ആവശ്യമില്ലാത്തവിഷയത്തിലും വിവാദമുണ്ടാക്കുന്നതുകൊണ്ട് ആര്ക്കാണുഗുണം കിട്ടുക എന്നുമാത്രം നോക്കിയാല്‍ മതി.
പിന്നെ ഇതിന്റെയെല്ലാം ഇടയില്‍പ്പെട്ട് നമ്മുടെയൊക്കെ കുട്ടികളാണ് ഇരകളാകുന്നത്. അത് കാണാന്‍ ഇവറ്റയ്ക്കൊന്നും കണ്ണില്ല. സമയവുമില്ല.
ദീപിക ഒരു പ്ത്രമായി ആരു കണക്കാക്കും?
എത്ര പെര് വായിക്കുന്നു?
സുന്നികളെ മോശമാക്കുന്നു എന്നു കാന്തപുരം പറഞ്ഞതു ആരെങ്കിലും കെട്ടൊ?
അത്രക്കു പരിഗണിച്ചാല്‍ മതി.
നന്ദി. വിവാദമുണ്ടാക്കിയ വിഷയമല്ല മറിച്ച് വിവാദം സൃഷ്ടിക്കുന്നതിനു പുറകിലെ ചേതോവികാരം തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്.
ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ആവശ്യകതയും അതില്‍ നിന്ന് ലാഭം നേടുന്നവരും!
അതു തന്നെയാണ് പ്രാധാന്യം.
ഏതു കുഞ്ഞിനും വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകും ഇത് വിവാദത്തിനു വേണ്ടിത്തന്നെ ഗവേഷണം നടത്തി ഉണ്ടാക്കിയതാണെന്ന്.
സഞ്ജുവിനും നന്ദി.
അനില്‍ കമന്റിന് നന്ദി,
ദീപിക കേരളത്തിലെ ആദ്യപത്രം എന്ന നിലക്കാണ് അവരോധിക്കപ്പെടുന്നത്.
വായിക്കുന്നവരുടെ എണ്ണം കുറവു തന്നെ.
ഞാന്‍ ശ്രമിച്ചത് ഒരിക്കലും വാര്‍ത്തയുടെ വിഷയത്തിലല്ല. ആ വിഷയത്തിന് ചര്‍ച്ച ചെയ്യപ്പെടാനുള്ള അര്‍ഹത പോലും ഇല്ല.
അത് പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു പത്രത്തിന്റെ നിലപാടിനെയാണ്.
അതിനു പുറകിലെ കാരണത്തെയാണ്...