Tuesday, August 26, 2008

ഒരു കുട്ടിയെ സര്‍പ്പം കൊത്തുന്ന കാഴ്ച സത്യമോ മിഥ്യയോ?

മതത്തിന്‍റെ പേരിലെ മറ്റൊരു കിരാതത്വം എന്ന പേരില്‍ യുറ്റ്യൂബില്‍ വന്ന ഒരു വീഡിയോ ആണിത്. എന്തിന്‍റെ പേരിലായാലും ഇത് ക്രൂരതയാണ്. എന്താണ് ഇതിന്‍റെ സത്യാവസ്ഥ എന്നറിയാവുന്നവര്‍ അറിയിക്കുക.


22 comments:

Umesh::ഉമേഷ് said...

അതു പല്ലെടുത്ത പാമ്പാകാനാണു വഴി. മൂന്നാലു കൊത്തു കൊത്തിയിട്ടും കുട്ടിയ്ക്കൊരു കുഴപ്പവുമില്ലല്ലോ. യൂ ട്യൂബിലിടാന്‍ ഉണ്ടാക്കിയതാവും.

ടോട്ടോചാന്‍ (edukeralam) said...

പല്ലെടുത്താല്‍ പാമ്പിന് എന്തെങ്കിലും പറ്റുമോ? വിഷപ്പല്ല് എടുത്തു കളഞ്ഞാല്‍ പിന്നീട് പാമ്പ് ജീവിക്കുമോ?
എന്തായാലും നോക്കാം...

ഭൂമിപുത്രി said...

ഇതുകുറെനാൾ മുൻപ് കണ്ടിട്ടുണ്ട്.
അതൊകൊണ്ട് വീണ്ടും നോക്കുന്നില്ല ടോട്ടോചാൻ.
ഒരു ‘മാനുഫാ‍ക്ക്ച്ചേറ്ഡ്’വീഡിയോ ആകാനാൺ സാദ്ധ്യത.
ഇവിടെ മതത്തിനെന്താൺ പ്രസക്തി?

ടോട്ടോചാന്‍ (edukeralam) said...

ഭൂമിപുത്രി, മതത്തിന് പ്രത്യേകിച്ച് പ്രസക്തി ഒന്നും ഇല്ല എന്നാണ് തോന്നുന്നത്. പക്ഷേ യുട്യൂബിലെ വീഡിയോ ടൈട്ടില്‍ മതവുമായി ബന്ധപ്പെട്ടതാണ്. അതാണ് ഞാനും പറഞ്ഞത്. ഇതൊരു മതപരമായ ആചാരമാണോ എന്ന് അറിയില്ല. ആയിരിക്കാം അല്ലാതിരിക്കാം പക്ഷേ എന്തിന്‍റെ പേരിലായാലും ഒരു കുട്ടിയെ ഇത്തരം ഒരു അപകടത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. വിഷമില്ലാത്ത പാമ്പോ അല്ലെങ്കില്‍ ഒരു റബര്‍പാമ്പു തന്നെ ആണെന്ന് വയ്കൂ. കൊത്തുന്നത് കണ്ണിലോ മറ്റോ ആണെങ്കിലോ?
എന്തും സംഭവിക്കാം. ഇത്തരം ഒരു വീഡിയോ ലഭിക്കാനായി ക്യാമറയുമായി നിന്ന ആളുടെ (ആളുകളുടെ) ചിന്ത എന്തായിരിക്കും എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭൂമിപുത്രി said...

ശരിയാൺ.
ഇതുകണ്ടസമയത്ത്,ഏതാനും ദിവസങ്ങൾ,ആ‍ ക്യാമറപിടിച്ചും കണ്ടുംകൊണ്ടു നിന്ന ആൾക്കാർക്ക് ഇതിനെങ്ങിനെ കഴിഞ്ഞു എന്നത്,
അസ്വസ്ഥതയുണ്ട്ടാക്കുന്ന ഒരു ചിന്തയായിനിന്നിരുന്നു

ഒരു “ദേശാഭിമാനി” said...
This comment has been removed by the author.
ഒരു “ദേശാഭിമാനി” said...

ഈ കുട്ടിയുപാന്മും ഏതെങ്കിലും പാമ്പാട്ടിടെതായിരിക്കുമെന്നു വിശ്വസ്സിക്കാൻ ഞാൻ മനസ്സിനോടു പറഞ്ഞു സമാധാനിപ്പിച്ചു!

ഇനി ഈ ലിങ്കു ഒന്നു നോക്കൂ! ദയവായി സ്ത്രീകളും, ഗർഭിണികൾ പ്രത്യേകിച്ചും, കുട്ടികളും ഇതു ഒഴിവാക്കുക!

മുഴുവനായി കാണണേ - ക്രൂരതയുടെ ഭീഭത്സത എന്താണന്നതു അവിടെ കാണാം!ഈ ലിങ്ക് കോപ്പീ ചെയ്തു പേസ്റ്റ് ചെയ്ത് തുറക്കുക!
http://video.google.com/videoplay?docid=-1414840216498936951&ei=fUO0SMbFN5ec2wL8xsTjDA&q=islam+religion+of+peace+beheading&vt=lf&hl=en

പാര്‍ത്ഥന്‍ said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

ഇത്‌ കുറെ മുന്‍പ്‌ കണ്ടതാണ്‌. ഈ പാമ്പും കുട്ടിയും ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരാണ്‌. അല്ലെങ്കില്‍ അവന്റെ ഒരു മേട്ടത്തിന്‌ കുട്ടി കാഞ്ഞുപോയിട്ടുണ്ടാകും.

പാമരന്‍ said...

ഭീകരം..

ചാണക്യന്‍ said...

എന്തിന്റെ പേരിലായാലും ഈ ക്രൂരത ചിത്രീകരിച്ചവനെ രാജവെമ്പാലയെക്കൊണ്ട് കടിപ്പിച്ച് കൊല്ലണം....

റിംപോച്ചേ said...

ഒരു ദേശാഭിമാനി തന്ന ലിങ്ക് ഭീകരം.....

കുഞ്ഞന്‍ said...

മാഷെ..
യൂറ്റൂബ് സോറി പറയുന്നു അതിനാല്‍ പാമ്പുമായുള്ള പ്രകടനം കാണാന്‍ പറ്റിയില്ല.

ഓഫ്.. ദയവുചെയ്ത് ദേശാഭിമാനി തന്ന ലിങ്ക് നോക്കല്ലെ അത് അത്രക്ക് അണ്‍ സഹിക്കബിള്‍ ആണ്

Anoop Thomas said...

അതിന്റെ മാതാപിതാക്കള്‍ക്ക് വെളിവില്ലെന്കിലും പാമ്പിനു നല്ല വെളിവുണ്ട്... കാരണം പാമ്പിനു അറിയാം അവരുടെ വയറിന്റെ വിശപ്പ്‌...

സൂരജ് :: suraj said...

ഗുജറാത്ത്, രാജസ്ഥാൻ, എന്നിവിടങ്ങളിലെ ബഞ്ജാരകളെന്ന് അറിയപ്പെടുന്ന നാടോടികളുടെ ഇടയിലെ ഒരു ആചാരമാണു ഇത് എന്നാണ് അറിയാൻ കഴിഞ്ഞത്.

പാമ്പ് കൊച്ചിന്റെ തലയിൽ സ്പർശിച്ച് അനുഗ്രഹിക്കുക എന്നതാണു പരിപാടി.. നമ്മൾ ആനയുടെ മൂട്ടിലൂടെ കൊച്ചിനേം കൊണ്ട് നൂണ്ട് ഇറങ്ങൂല്ലേ. അത് തന്നെ സംഗതി.

പാമ്പിന്റെ പല്ലൊക്കെ എടുത്ത് വിഷം ഇല്ലാത്തതാക്കിയേ ചെയ്യൂ. (ഒറ്റനോട്ടത്തിൽ പാമ്പ് ‘കൊത്തുകയാണെന്ന്’ തോന്നുമെങ്കിലും പാമ്പ് യഥാർത്ഥത്തിൽ വളരെ വേഗത്തിൽ വായ തുറന്ന് കടിക്കുകയാണല്ലോ ചെയ്യുക)

ആകെയുള്ള പല്ല് പോയാൽ പിന്നെ ‘കടി’യൊന്നും കൊച്ചിനേൽക്കില്ല. കാണുമ്പോൾ ഒരു എന്തരോരിറ്റിയൊക്കെ തോന്നുമെങ്കിലും.

smitha adharsh said...

ഇതിന്‍റെ പിന്നില്‍ എന്ത് ഉദ്ദെശമായാലും.. അത് ക്രൂരത തന്നെ..

ടോട്ടോചാന്‍ (edukeralam) said...

ഒരു “ദേശാഭിമാനി”,പാര്‍ത്ഥന്‍ , പാമരന്‍ ,ചാണക്യന്‍,റിംപോച്ചേ, കുഞ്ഞന്‍ ,Anoop Thomas ,സൂരജ് ,smitha adharsh
നന്ദി പ്രതികരിച്ചതിന്.
ദേശാഭിമാനിയുടെ ലിങ്ക് ഭീകരം തന്നെ. മുഴുവനും കണ്ടില്ല. മതിയായി. ഇതാണ് സമൂഹം. എല്ലാം ആചാരങ്ങളുടെ പേരിലാണ്. സൂരജിന്‍റെ അറിവ് ശരിയായിരിക്കണം. വിഷമുള്ള പാമ്പിന്‍റെ അനുഗ്രഹം വാങ്ങിയാല്‍ അതായിരിക്കും കൂടുതല്‍ ശക്തി എന്ന് എന്തായാലും ചിന്തിച്ചില്ലല്ലോ അവര്‍,അത്രയും നല്ലത്. പക്ഷേ എന്നാലും ഇത്തരം അനാചാരങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞാല്‍ അത്രയുമായി.
പാര്‍ത്ഥന്‍ കൂട്ട് കൂടാറുണ്ട് പല ജന്തുക്കളും തമ്മില്‍ പക്ഷേ ഇവിടെ ഒരു സാധ്യത കുറവാണ്.

ഓഫ്.
സൂരജ്, പാമ്പിന്‍റെ വിഷപ്പല്ല് എടുത്ത് കളഞ്ഞാല്‍ പിന്നീട് ഉണ്ടാകുന്ന വിഷം എങ്ങോട്ടാണ് പോകുന്നത്? അതോ വിഷം ഉണ്ടാവാതെ ഇരിക്കുമോ? ഇതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ല. സര്‍ച്ച് ചെയ്തു നോക്കിയിട്ടും കാര്യമായി ഒന്നും ലഭിക്കുന്നില്ല.

വേണു venu said...

പല്ലെടുത്ത പാമ്പും വരിയെടുത്ത കാളയുടെ അവസ്സ്ഥയിലായിരിക്കില്ലേ.ജീവിക്കാതിരിക്കാന്‍ സാധ്യതയില്ല.വിഷം ഉണ്ടാവാനുള്ള ഗ്രന്തിയും നഷ്ടപ്പെടുമായിരിക്കാം.
ഇവിടെ മതത്തിനു തന്നെയാണ്‍ പ്രസക്തി.
മതം വിഷമേറ്റെടുക്കുമ്പോള്‍ പാമ്പിനെന്തു പ്രസക്തി.:)

സൂരജ് :: suraj said...

ടോട്ടോ,

പാമ്പിന്റെ വിഷം അതിന്റെ തലയ്ക്കിരുവശവുമുള്ള തുപ്പൽ ഗ്രന്ഥികളിൽ നിന്നുമാണ് ഊറി വരുന്നത്. ഈ വിഷമാണ് “കൊത്തുമ്പോൾ” പാമ്പ് അതിന്റെ സിറിഞ്ച് പോലുള്ള പല്ലുകൾ കൊണ്ട് ഇരയുടെ മാംസത്തിലേക്കിറക്കുന്നത്. ഒരു കൊത്ത് കഴിഞ്ഞാൽ ഒരു ലോഡ് വിഷം ഏതാണ്ട് മുഴുവനും തീർന്നു പോകാം. അടുത്ത വിഷ-കൊത്തിനു ദിവസങ്ങൾ വേണ്ടിവരാറുണ്ട്. (വിഷം ഉണ്ടാകാൻ). ഇതിനിടയ്ക്കുള്ള കൊത്തൊക്കെ “ഡ്രൈ” കൊത്താണ്. ഒരു വിഷപ്പാമ്പ് കൊത്തുന്നതിൽ ഏതാണ്ട് 40-50% വരെ കേസുകളിലേ ശരിക്കും വിഷം കുത്തിവയ്കപ്പെടൂ. മാത്രവുമല്ല, പാമ്പിനു ഒരു ടൈമിംഗുണ്ട്. അതനുസരിച്ചാണു വിഷം ഇറങ്ങിവരുന്നതും. ഈ ടൈമിംഗ് തെറ്റിയാലും കടി വേയ്സ്റ്റാകും :)

പാമ്പിനെ വിഷരഹിതൻ/രഹിത ആക്കാൻ 2 3 വഴികൾ ആണു പ്രധാനമായുമുള്ളത്.

1. അതിന്റെ പല്ലുകൾ പൊട്ടിക്കുക: നമ്മുടെ നാട്ടിലെ സ്ഥിരം പരിപാടി. പാമ്പിന്റെ വിഷഗ്രന്ഥികൾ അവിടെത്തന്നെയുണ്ട്. കുത്തിവയ്കുന്ന പല്ലുകളാണു പറിക്കുന്നത്. ഇതിന്റെ കഷ്ടമെന്താണെന്നുവച്ചാൽ പാമ്പിന്റെ മേൽ താടിയെല്ലും പലപോഴും തകർത്തുകളയും. അധികനാൾ അതു ജീവിക്കില്ലാന്ന് അർത്ഥം. ഭക്ഷണം വിഴുങ്ങാൻ പറ്റാതെ ആകുന്നു എന്നതാണു ഫലം.

(വിഷമില്ലാത്ത പാമ്പ് വരിയുടച്ചതിനു തുല്യമൊന്നുമല്ല കേട്ടോ വേണു ജീ. വിഷത്തിനു പാമ്പിന്റെ ഡിങ്കോൾഫികളിൽ റോളൊന്നുമില്ല :))

2. അതിന്റെ വിഷ ഗ്രന്ഥി മാത്രമായി ഇങ്ങ് സർജ്ജറി നടത്തി എടുത്ത് മാറ്റുക : വെറ്ററിനേറിയന്മാർ 5-6 മിനിറ്റ് നീണ്ട കുഞ്ഞ് ഓപ്പറേഷനിലൂടെ തലയുടെ ഇരുവശത്തും ഓരോ സ്ലിറ്റ് ഇട്ട് ഗ്രന്ഥികൾ എടുക്കുന്നു. അനസ്തീഷ്യയും തണുപ്പിക്കലും കൊണ്ട് പാമ്പിനെ മയക്കി വേദനാരഹിതമായ അന്തരീക്ഷത്തിലാണു ചെയ്യുന്നത്.

3. ഗ്രന്ഥിയിൽ നിന്നും പല്ലിലേക്ക് വിഷം കൊണ്ടു വരുന്ന ട്യൂബ് (ഡക്റ്റ്) തയ്യൽ ഇട്ട് അടയ്ക്കുക.

പല്ലെടുക്കുന്നരീതിയിൽ പ്രധാന മുൻ പല്ലുകളേ എടുക്കൂ. വിഷസഞ്ചി അവിടെ തന്നെയുണ്ട്. പിന്നിലും പല്ലുകൾ ബാക്കിയുണ്ടാകും . കടി അപകടകരമാകുകയും ചെയ്യാം അതുകൊണ്ട് തന്നെ. ചില കേസുകളിൽ പല്ലെടുപ്പ് മുഴുവനായിരികുകയുമില്ല. (പാമ്പാട്ടി കൊത്തുകൊണ്ട് വടിയാകുന്ന കഥകൾ കേട്ടിട്ടില്ലേ)

ഗ്രന്ഥി എടുക്കുന്ന “അഡിനെക്ടമി” എന്ന ആധുനിക സർജ്ജറി പാമ്പ് വളർത്തുന്നവർക്ക് പാമ്പിന്റെ ആരോഗ്യത്തെയും ഭക്ഷണ ശീലത്തെയും ബാധിക്കാത്ത ഒരു രീതി എന്ന നിലയ്ക്ക് തുടങ്ങിയതാണ്. ഇരയെ കൊന്ന് തിന്നാനാവില്ല എന്നൊരു കുറവൊഴിച്ചാൽ വിഷസഞ്ചി ഇല്ലാത്ത പാമ്പിനു അതുള്ളവരെ അപേക്ഷിച്ച് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഈ രീതിയിൽ കാണാറില്ല എന്നാണു പഠനങ്ങൾ കാണിക്കുന്നത്..

ദേ പിന്നേം പഠനം .. എന്റെ പോത്തുകാലപ്പാ..കാത്തോളണേ..നീ തന്നെ തുണ... ;))

ഭൂമിപുത്രി said...

സാക്ഷാ‍ൽ അനന്തഭഗവാനേ,
സൂരജിനെ കാത്തോളണേ..

ടോട്ടോചാന്‍ (edukeralam) said...

സൂരജ് നന്ദി, പുതിയ വിവരങ്ങള്‍ നല്‍കിയതിന്.
പാമ്പ് എല്ലാക്കാലത്തും അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. ശാസ്ത്രീയമായ വിവരങ്ങള്‍ക്ക് അതിനാല്‍ തന്നെ ഒത്തിരി പ്രാധാന്യവും ഉണ്ട്.

വേണു താങ്കള്‍ പറഞ്ഞതും ശരി തന്നെ പാമ്പിന്‍റെ വിഷത്തേക്കാള്‍ മതത്തിന്‍റെ വിഷം തന്നെയാണ് കൂടുതല്‍ കുഴപ്പം.
ഭൂമിപുത്രി, ഇപ്പോള്‍ പല പാമ്പുകള്‍ വംശനാശഭീഷണിയിലാണ്. മനുഷ്യന്‍ തന്നെ കാരണം. മനുഷ്യന്‍ അനന്തനെ സംരക്ഷിക്കണോ അതോ അനന്തന്‍ മനുഷ്യരെ സംരക്ഷിക്കണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ഇത്‌ ഞാന്‍ പലതവണ കണ്ടിട്ടുള്ളതാണ്‌. പാമ്പിനെ കടന്നു പിടിക്കുമ്പോഴുള്ളഅവസാന ഭാഗം കണ്ടാല്‍ തോന്നുന്നത്‌ ഇതൊരു `കളിപാമ്പ്‌' ആണെന്നാണ്‌. ജീവനുള്ള പാമ്പ്‌ അതിവേഗം ഒാടിരക്ഷപ്പെടും അല്ലെങ്കില്‍ കുഞ്ഞിനെ ചുറ്റിവരിയും. (ജീവനുള്ള പാമ്പിനു മുന്നില്‍ ആരും കുഞ്ഞിനെ വിടാന്‍ സാദ്ധ്യതയില്ല). ക്യാമറയും കൊണ്ട്‌ ആളുകള്‍ നില്‍ക്കുന്നതും ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.