വാര്‍ത്ത
ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ JKCS041
ഇതു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ ആണ് JKCS041 . എക്സ്-റേ, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നീ പ്രകാശങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നമ്മുടെ പ്രപഞ്ചത്തിന് ഇന്നത്തേതിന്റെ നാലിലൊന്ന് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ഉള്ള അവസ്ഥയിലുള്ള ചിത്രമാണിത്. 1020 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ ക്ലസ്റ്റര്‍. വലിപ്പത്തിലും ഈ ക്ലസ്റ്റര്‍ ഒട്ടും പിന്നിലല്ല. 19 കോടിപ്രകാശവര്‍ഷം വിസ്തൃതി ഈ ക്ലസ്റ്ററിനുണ്ടത്രേ. ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം എടുത്ത എക്സ്-റേ ചിത്രം, ചിലിയിലെ അറ്റാക്കാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന വെരി-ലാര്‍ജ്-അറെ എടുത്ത ദൃശ്യപ്രകാശത്തിലുള്ള ചിത്രം, ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ നിന്നും ലഭിച്ച ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് പ്രകാശത്തിലും ഉള്ള വിവരങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം നിര്‍മ്മിച്ചത്. മീനം രാശിക്കടുത്തുള്ള കേതവസ്സ് (Cetus) എന്ന നക്ഷത്രരാശിയിലാണ് ഈ ഗാലക്സി ക്ലസ്റ്ററിന്റെ സ്ഥാനം.
നീലനിറം എക്സ്-റേ ചിത്രത്തെ സൂചിപ്പിക്കുമ്പോള്‍ ചുവപ്പ്, പച്ച, സിയന്‍ എന്നീ നിറങ്ങള്‍ ദൃശ്യപ്രകാശ ചിത്രത്തേയും സൂചിപ്പിക്കുന്നു.
2006 ല്‍ തന്നെ ഈ ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം ശാസ്ത്രലോകം പകര്‍ത്തിയിരുന്നു. യുണൈറ്റഡ് കിംഗ്ഡം ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് (UKIRT) ആണ് ചിത്രം ആദ്യമായി പകര്‍ത്തിയത്. UKIRT, കാനഡ-ഫ്രാന്‍സ്-ഹവായി ടെലിസ്കോപ്പ് ,നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് എന്നിവിടങ്ങളിലെ ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഉള്ള വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് അതിലേക്കുള്ള അകലവും നിര്‍ണ്ണയിച്ചു. എന്നാല്‍ ഇത് ഒരു ഗാലക്സി ക്ലസ്റ്റര്‍ തന്നെയാണോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ സന്ദേഹം നിലനിന്നിരുന്നു. എന്നാല്‍ ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം നല്‍കിയ എക്സ്-റേ ചിത്രങ്ങള്‍ ഈ സന്ദേഹത്തിന് അറുതി വരുത്തി. പ്രപഞ്ചത്തിന്റ ഉത്ഭവം എങ്ങിനെയാണ് എന്ന അറിവുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും എന്നു തന്നെ കരുതാം.
വിവരങ്ങള്‍ക്ക് കടപ്പാട് http://chandra.harvard.edu/photo/2009/jkcs041/
http://archive.stsci.edu/cgi-bin/dss_form എന്ന വിലാസത്തില്‍ നിങ്ങള്‍ക്കും ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ പങ്കാളികളാകാം




Comments
Post a Comment