
ഏതാണ്ടു നാല്‍പ്പതുവര്‍ഷത്തോളമായി അവര്‍ സൂര്യനേയും സൂര്യന്റെ കാന്തികസ്വഭാവങ്ങളേയും പഠിച്ചുതുടങ്ങിയിട്ട്. ഇതുവരെ മൂന്നു തവണ ഈ കാന്തികധ്രുവത്തിന്റെ മാറ്റം അവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇത് നാലാമത്തെ വച്ചുമാറലാണ്. കൂടുതല്‍ കാര്യക്ഷമമായ സാങ്കേതികവിദ്യകളുടെയും പരീക്ഷണ-നീരീക്ഷണോപകരണങ്ങളുടെയും സഹായത്തോടെ ഈ പ്രതിഭാസത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് നിരീക്ഷണാലയത്തിലെ ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന്റെ അതിരുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വോയേജര്‍ പേടകങ്ങളിലും ഈ മാറ്റം അനുഭവവേദ്യമായേക്കാം. എങ്കിലും അതറിയാന്‍ ഇനിയും മൂന്നോ നാലോ മാസങ്ങള്‍ കൂടി കാത്തിരുന്നേ പറ്റൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് - http://science.nasa.gov/science-news/science-at-nasa/2013/05aug_fieldflip/
Comments
Post a Comment