ന്യൂ ഹൊറൈസന്‍സ് എടുത്ത അള്‍ട്ടിമ തൂലിയുടെ പുതിയ ചിത്രം നാസ
പുറത്തുവിട്ടു.. അള്‍ട്ടിമയുടെ അടുത്തെത്തുന്നതിനും അര മണിക്കൂര്‍ മുന്‍പ്
എടുത്ത ചിത്രമാണിത്. അതായത് 28000കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രം.
ഇതില്‍നിന്നും ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പവും ആകൃതിയും കൂടുതല്‍ കൃത്യതയോടെ
കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ആയിട്ടുണ്ട്.ആകെ വലിപ്പം 33 കിലോമീറ്ററാണ്.

ഏതാണ്ട് ഗോളാകൃതിയിലുള്ള രണ്ടു വലിയ പാറക്കഷണങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് നില്‍ക്കുന്ന ഒരു ആകൃതിയാണിതിന്. വലിപ്പം കൂടുതലുള്ളതിനെ അള്‍ട്ടിമ എന്നും കുറവുള്ളതിനെ തൂലി എന്നുമാണ് വിളിക്കുന്നത്. 19കിലോമീറ്റര്‍ വലിപ്പമുണ്ട് അള്‍ട്ടിമയ്ക്ക്. തൂലിക്ക് 14കിലോമീറ്ററും.
സ്നോമാനെ കണ്ടിട്ടില്ല? അള്‍ട്ടിമ തൂലിയുടെ ആകൃതി കാരണം സ്നോ മാനോടാണ് അതിനെ ഉപമിച്ചിരിക്കുന്നത്. (താരതമ്യ ചിത്രം നോക്കൂ)
കൂടുതല്‍ അരികില്‍നിന്നുള്ള പുതിയ ചിത്രം ഏതാനും ദിവസങ്ങള്‍ക്കകം കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ഗോളങ്ങള്‍ ചേര്‍ന്ന് ഒന്നായതിനെക്കുറിച്ചും ശാസ്ത്രജ്ഞര്‍ പ്രാഥമികനിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. 450കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അള്‍ട്ടിമ തൂലി രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. വളരെ ചെറിയ കണികകളും മറ്റും പരസ്പരം ചുറ്റാന്‍ ആരംഭിക്കുകയും പതിയെ അത് വലിയ രണ്ട് വസ്തുക്കളായി മാറുകയും ചെയ്തു. പിന്നീട് ചെറിയ വേഗതയിലുള്ള ഒരു കൂട്ടിയിടിലൂടെ ഒരുമിച്ചുചേരുകയും ചെയ്തു. (ചിത്രം നോക്കുക.)സൗരയൂഥാരംഭത്തിലെ ഒരു വസ്തുവിനെയാണ് നമുക്ക് പഠിക്കാന്‍ കിട്ടിയിരിക്കുന്നത്. മുഴുവന്‍ ഡാറ്റയും ലഭ്യമാവുന്നതോടെ സൗരയൂഥരൂപീകരണത്തെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് പുതിയ വെളിച്ചമേകാനാകും.
ന്യൂ ഹൊറൈസന്‍സ് ഇപ്പോഴും യാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും പതിനഞ്ചോ ഇരുപതോ വര്‍ഷംകൂടി വലിയ കുഴപ്പങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള ആരോഗ്യം പേടകത്തിനുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പേടകത്തിന് പുതിയൊരു ദൗത്യംകൂടി നല്‍കാന്‍ നാസ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. കുയിപ്പര്‍ ബെല്‍റ്റില്‍ അതിനുള്ള പുതിയൊരു വസ്തുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അവര്‍.
ന്യൂ ഹൊറൈസന്‍സ് പേടകത്തിലെ രണ്ടു ക്യാമറകളാണ് ചിത്രങ്ങള്‍ എടുക്കുന്നത്. Multispectral Visible Imaging Camera (MVIC) എടുത്ത കളര്‍ ചിത്രവും കൂട്ടത്തിലുണ്ട്. 137,000 കിലോമീറ്റര്‍ അകലെ നിന്നും എടുത്ത ചിത്രമാണത്. Long-Range Reconnaissance Imager (LORRI) എടുത്ത ചിത്രമാണ് കൂടുതല്‍ റസല്യൂഷന്‍ ഉള്ളത്. അത് 28000കിലോമീറ്റര്‍ മാത്രം അകലെ നിന്നും എടുത്തത്.
എന്തുകൊണ്ടാണ് ചിത്രങ്ങള്‍ ഭൂമിയിലെത്താന്‍ താമസിക്കുന്നത്?
ന്യൂഹൊറൈസന്‍സ് പേടകത്തില്‍നിന്നും ഉള്ള സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ ആറ് മണിക്കൂറുകള്‍ വേണം. വളരെ നേരിയ bit rate ല്‍ ആണ് ഈ വിവരങ്ങള്‍ ഭൂമിയിലേക്കെത്തുന്നത്. പഴയ ഡയലപ്പ് കണക്ഷന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിച്ചവര്‍ക്ക് ഒരു ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ എടുത്ത സമയത്തെക്കുറിച്ച് ധാരണയുണ്ടാവും. അതിലും ഏറെയേറെ ബുദ്ധിമുട്ടാണ് ന്യൂഹൊറൈസന്‍സില്‍നിന്നും ഒരു ചിത്രമോ മറ്റു വിവരമോ ഭൂമിയിലേക്ക് എത്തിക്കാന്‍. അള്‍ട്ടിമ തൂലിയുടെ അടുത്തുകൂടി പറന്നപ്പോള്‍ ലഭ്യമായ ഡാറ്റ മുഴുവന്‍ ഭൂമിയിലെത്താന്‍ ഇരുപത് മാസങ്ങളെങ്കിലും പിടിക്കും!! എട്ട് ജിബിയാണ് പേടകത്തിന്റെ പരാമവധി ഡാറ്റാ സംഭരണശേഷി. ഏതാനും മിനിറ്റുകള്‍ കൊണ്ട് അത്രയും ഡാറ്റ നമ്മുടെ പെന്‍ഡ്രൈവില്‍നിന്നും കമ്പ്യൂട്ടറിലേക്കു കോപ്പി ചെയ്യാനാകും. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് അത്യാവശ്യം വേഗതയുള്ള ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇത്രയും ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ ന്യൂ ഹൊറൈസന്‍സില്‍നിന്നും ഇത്രയും ഡാറ്റ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഇരുപത് മാസമാണ് വേണ്ടത്! ആ ഡാറ്റ ഭൂമിയിലെത്തുന്നതിന്റെ നിരക്ക് എത്ര കുറവായിരിക്കും എന്ന് അപ്പോള്‍ ഊഹിക്കാമല്ലോ!
2007ല്‍ വ്യാഴത്തിന് അടുത്തുകൂടി പറന്ന സമയത്ത് ഡാറ്റ ഡൗണ്‍ലോഡ് വേഗത 38kbps ആയിരുന്നു. അത് മോശമല്ലാത്ത ഒരു വേഗത തന്നെ ആയിരുന്നു. പ്ലൂട്ടോയുടെ അടുത്തുകൂടി കടന്നുപോയ സമയത്ത് ഡാറ്റാ ഡൗണ്‍ലിങ്ക് വേഗത വെറും 2kbps ല്‍ താഴെ ആയി ചുരുങ്ങി. അതായത് ഒരു മിനിറ്റുകൊണ്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നത് വെറും 15KB ഡാറ്റ മാത്രം!
നിലവിലെ ഡാറ്റാറേറ്റ് അതിലും എത്രയോ താഴെയാണ്. അതിനാല്‍ ഒരു ചിത്രം ഭൂമിയിലെത്തുക എന്നത് ഏറെയേറെ സമയമെടുക്കുന്ന ഒന്നാണ്.
നവനീത്....
ചിത്രങ്ങള്‍ക്കു കടപ്പാട്: NASA/Johns Hopkins University Applied Physics Laboratory/Southwest Research Institute

Comments