Friday, June 20, 2008

പാട്ടുപെട്ടി... വിന്‍ഡോസിലും ലിനക്സിലും...

പാട്ടുപെട്ടി... വിന്‍ഡോസിലും ലിനക്സിലും...

ഒരു കൌതുകത്തിന് ചെയ്തു എന്ന് മാത്രം.

എന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 98% വും ലിനക്സില്‍ ആണ്.(
ഫെഡോറ 8).
ലിനക്സില്‍ നിന്നും
വൈന്‍ ( ലിനക്സില്‍ നിന്ന് വിന്‍ഡോസ് സോഫ്റ്റ്വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം)ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം വിന്‍ആംപ് (Winamp) പ്രവര്‍ത്തിപ്പിച്ച് നോക്കിയതാണ്. അപ്പോഴാണ് ഒരു കൌതുകം തോന്നിയത് ലിനക്സിലെ പാട്ടു പെട്ടി ആയ

എക്സ്. എം എം. എസ് (XMMS) കൂടി എടുത്തു നോക്കാമെന്ന്.
രണ്ടും ഒരുമിച്ച് പാടുകയും ചെയ്തു.
ഒരു താരതമ്യത്തിന് അടുത്തു നിര്‍ത്തി ഫോട്ടോ എടുക്കുകയും(ScreenPrint) ചെയ്തു.
പിന്നെ ജിംപില്‍ (Photoshop പ്പിനു പകരം ഉള്ള ലിനക്സ് സോഫ്റ്റ്വെയര്‍) ഇട്ട് ഒന്നു പെരുമാറി ഇത്തരത്തില്‍ ആക്കി...

ഒരു കാര്യം ഉറപ്പ് വിന്‍ഡോസില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ എളുപ്പമായി ലിനക്സില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും..

എല്ലാവര്‍ക്കും ഒരു തോന്നലുണ്ട് വിന്‍ഡോസില്‍ കിട്ടുന്ന എല്ലാ സോഫ്റ്റ്വെയറിനും പകരം ലിനക്സില്‍ സോഫ്റ്റവെയറുകള്‍ ഇല്ല എന്ന്.
അത് ഒന്നു തിരുത്താന്‍ കൂടി ഈ അവസരം വിനിയോഗിക്കുന്നു.
ഈ ലിങ്ക് ഒന്നു നോക്കണേ....
ലിനക്സ് X വിന്‍ഡോസ്

വിന്‍ഡോസില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുടെ ബദലുകളാണ് ഈ സൈറ്റ് നിറയെ..
തീര്‍ച്ചയായും ലിനക്സിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ആശ്വാസം തോന്നാനെങ്കിലും ഇത് ഉപകരിക്കും..
എന്തു പറയുന്നു..?
ലിനക്സിലേക്കു മാറുന്നോ?

13 comments:

Kiranz..!! said...

അഡോബ് ഓഡിഷനു തതുല്യമായി കണ്ട സോഫ്റ്റെയര്‍ ഓഡാസിറ്റി..ബെസ്റ്റ് കണ്ണാ ബെസ്റ്റ്.സച്ചിന്റെ പേരുള്ളവരെല്ലാം 27 കോടിക്കു പരസ്യക്കോണ്ട്രാക്സ്റ്റ് സൈന്‍ ചെയ്യാരുന്നു ഇക്കണക്കിന്..!

ആശ്വാസത്തിനുപകരിച്ചേക്കും,പക്ഷേ ഇന്‍ റിയാലിറ്റിയിലേക്ക് ലിനക്സ് സോഫ്റ്റെയറുകള്‍ക്ക് വരാന്‍ ഒരല്‍പ്പം കൂടി ടൈം എടുക്കും മാഷേ.!

edukeralam said...

ഒഡാസിറ്റിയെ കളിയാക്കണ്ട..
പ്ളഗ്ഗിനുകള്‍ ചേര്‍ത്താല്‍ നല്ല മാറ്റം ഉണ്ട്.
പക്ഷേ ഒഡിഷനു പകരം ആവില്ലെങ്കിലും സാധാരണ ഉപയോഗത്തിന് ഇത് ധാരാളം മതി..
കിരണിന് കരോക്കെ പാടാന്‍ ഒഡാസിറ്റി മതിയാവും...

പിന്നെ കാശിന്‍റെ കാര്യം വരുമ്പോള്‍ എന്തു ചെയ്യും?
ഒഡിഷന്‍ കാശു കൊടുത്തു മേടിച്ചു നോക്കൂ..
വിവരമറിയും...

സമയമെടുക്കട്ടെ എന്നാലും ലിനക്സ് തന്നെ പുലി..

പ്രോഗ്രാമിന്‍റെ കാര്യം വരുമ്പോള്‍ ഒന്നു നോക്കൂ..
വിന്‍ഡോസില്‍ ഉപയോഗിക്കുന്ന ഏതു പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറിനേക്കാളും മികച്ചത് സൌജന്യമായി ലിനക്സില്‍ കിട്ടും..
അതും ഒന്നല്ല. അനേകം...
QT, KDeveloper,Glade,Eclipse,Nvu etc...

ഓഫീസ് പാക്കേജുകള്‍ അതും കിട പിടിക്കുന്നതു തന്നെ...
സംശയമുണ്ടോ?

ഞാന്‍ said...

ലിനക്സ് ---> ഗ്നു/ലിനക്സ്

:)

നല്ല ലേഖനം....

word veri: lhriufzg

mljagadees said...

അതേ ഗ്നൂ/ലിനക്സ് എന്നു വിളിക്കു. അല്ലെങ്കില്‍ ഗ്നൂ എന്നു മാത്രം വിളിക്കൂ.
http://jagadees.wordpress.com/2008/04/19/do-we-need-to-call-gnu-os-as-gnulinux/

ചിതല്‍ said...

കൈപ്പള്ളിയുടെ ലിനക്സിനെ കുറിച്ച് ഒരു പരീക്ഷണം കണ്ടു വരുന്നത് നേരെ ഇങ്ങോട്ടാ, ശരിക്കും... അവിടെ
കുറച്ച് പേടിപ്പിക്കുന്നത് തന്നെ..
ഇവിടെ ഇങ്ങനെയും...

edukeralam said...

തീര്‍ച്ചയായും നിര്‍ദ്ദേശം പ്രസക്തമാണ്.
ഗ്നു/ലിനക്സ് എന്ന് പ്രയോഗിക്കുന്നതാണ് ശരി.
പിന്നെ ജനകീയം ലിനക്സ് എന്നു തന്നെ ആണെന്നുമാത്രം...

Sebin Abraham Jacob said...

അഡോബ് പേജ് മേക്കറിനു് പകരമായി നിര്‍ദ്ദേശിച്ചിരിക്കുന്നതു് സ്ക്രൈബസ്.

ഇതുരണ്ടും ഒന്നുപയോഗിച്ചുനോക്കിയിട്ട് ചങ്ങാതി തന്നെ തീരുമാനിക്കൂ, ഏതാണു നല്ലതെന്നു്. പേജ് മേക്കര്‍ 7 ആണു അവസാന വേര്‍ഷന്‍. ഇനി ഒരു പേജ് മേക്കര്‍ ഉണ്ടാവില്ല. ഇനിയുള്ളതെല്ലാം ഇന്‍ഡിസൈന്‍. പേജ് മേക്കറൊന്നും ഇന്‍ഡിസൈനിന്റെ അടുത്തുവരില്ല. അവിടെ ഈ മലയാളത്തിലെ ആസ്കി ഫോണ്ടുകളോ യൂണിക്കോഡ് ഫോണ്ടുകളോ തെളിയില്ലാത്ത സ്ക്രൈബസ് കൊണ്ട് മലയാളത്തിലെ ഡിറ്റിപി സെന്ററുകാര്‍ക്ക് വല്ലതും ചെയ്യാനാവുമോ?

മണിലാല്‍ : Manilal K M said...

മലയാളം ഡിറ്റിപ്പിക്ക് ഒരു ചെറിയ പരിഹാരം :
http://santhoshtr.livejournal.com/9969.html

dotcompals said...

കാര്യം എളുപ്പത്തിലും നന്നായിട്ടും നടക്കണമെങ്കില്‍ വിന്‍ഡേസ് തന്നെ വേണം. പിന്നെ നിങ്ങള്‍ക്ക് ഇഷ്ടം പോലെ ഫീ ടൈ ഉണ്ടെങ്കില്‍ നിങ്ങളുടെ കംബ്യൂട്ടറില്‍ ഇന്ത് പരീക്ഷണവും ആവാം. എല്ലാ ഭാവുകങ്ങളും ഉണ്ട്....

Sebin Abraham Jacob said...

പ്രൊഫഷണല്‍ ഡിറ്റിപി പാക്കേജിനു് പകരംവയ്ക്കാന്‍ വര്‍ക്ക് എറൌണ്ടുകള്‍ക്കാവില്ല. ഞങ്ങള്‍ ഒരു പുതിയ ദിനപ്പത്രത്തിന്റെ പണിപ്പുരയിലാണു്. സംഗതി പൂര്‍ണ്ണമായും ഓപ്പണ്‍സോഴ്സില്‍ തുടങ്ങണമെന്നും സിസ്റ്റമെല്ലാം ഗ്നൂലിനക്സ് ആവണമെന്നും ആഗ്രഹിച്ചു് അതിനായി കുറേ ശ്രമിച്ചതാണു്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നു. കഴിഞ്ഞില്ല. ഒടുവില്‍ വിന്‍ഡോസില്‍​ തന്നെ മുന്നോട്ടുപോവുകയാണു്. വിപ്ലവം മാത്രം പോരല്ലോ...

edukeralam said...

ഒരു പത്രം തുടങ്ങാന്‍ ഓപ്പണ്‍ സോഴ്സ് ഉപയോഗിക്കാന്‍ ശ്രമിച്ചത് നല്ല കാര്യം തന്നെ.
പൂര്‍ണ്ണമായും വീണ്ടും വിന്‍ഡോസിലേക്ക് തിരിച്ചു പോകണമോ?
സ്ഥാപനത്തില്‍ എത്രയോ ഇടങ്ങളില്‍ ഗ്നു ഉപയോഗിക്കാന്‍ കഴിയും.
അവിടെയെല്ലാം അതുപയോഗിക്കുക. അങ്ങിനെയാണ് ഒരു മാറ്റത്തിന് തുടക്കമാവുക.

ഞാന്‍ ഒരു നിര്‍ദ്ദേശം വയ്ക്കാം
കേരളത്തില്‍ എത്രയോ ഡി.ടി.പി. സ്ഥാപനങ്ങള്‍ ഉണ്ട്. അവിടെയെല്ലാം ഉപയോഗിക്കുന്നത് പേജ്മേക്കര്‍ ആയിരിക്കാം.
എത്ര രൂപ എല്ലാവരും കൂടി അതിനായി ചിലവഴിക്കേണ്ടി വരും?
ഒന്നു കണക്കാക്കിനോക്കുക.
ഈ പണത്തിന്‍റെ ഒരു ചെറിയ ഭാഗം ചിലവഴിച്ചാല്‍ സോഫ്റ്റ്വെയര്‍ വിദഗ്ദരെക്കൊണ്ട് സ്കൈറബസ് എന്ന സോഫ്റ്റ്വെയറിനെ പേജ്മേക്കറിനൊപ്പമോ അതിനേക്കാളുനമേറെയോ മികച്ചതാക്കാന്‍ പറ്റും
എന്തു കൊണ്ട് നാം അങ്ങിനെ ചിന്തിക്കുന്നില്ല.

tom said...

@ Sebin Abraham Jacob
>>അഡോബ് പേജ് മേക്കറിനു് പകരമായി നിര്‍ദ്ദേശിച്ചിരിക്കുന്നതു് സ്ക്രൈബസ്. ഇതുരണ്ടും ഒന്നുപയോഗിച്ചുനോക്കിയിട്ട് ചങ്ങാതി തന്നെ തീരുമാനിക്കൂ,
>>ഏതാണു നല്ലതെന്നു്. പേജ് മേക്കര്‍ 7 ആണു അവസാന വേര്‍ഷന്‍. ഇനി ഒരു പേജ് മേക്കര്‍ ഉണ്ടാവില്ല. ഇനിയുള്ളതെല്ലാം ഇന്‍ഡിസൈന്‍.
>>പേജ് മേക്കറൊന്നും ഇന്‍ഡിസൈനിന്റെ അടുത്തുവരില്ല. അവിടെ ഈ മലയാളത്തിലെ ആസ്കി ഫോണ്ടുകളോ യൂണിക്കോഡ് ഫോണ്ടുകളോ തെളിയില്ലാത്ത
>>സ്ക്രൈബസ് കൊണ്ട് മലയാളത്തിലെ ഡിറ്റിപി സെന്ററുകാര്‍ക്ക് വല്ലതും ചെയ്യാനാവുമോ?
അഡോബീ പേജ്മേക്കര്‍ , ഇന്‍ഡിസൈന്‍ , കോറല്‍ഡ്രോ എന്നീ മിക്കവാറും എല്ലാ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍ . അഡോബി പേജ്മേക്കറില്‍ സാമാന്യം നല്ല പരിജ്ഞാനം ഉണ്ട്. അത് പോലെ തന്നെ ഇങ്ക്സ്കേപ് / ജിമ്പ് എന്നീ കോമ്പിനെഷനിലും വൃത്തിയായി വര്‍ക്ക്‌ ചെയ്യാന്‍ എനിക്ക് കഴിയും. (കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വന്തം ആവശ്യങ്ങള്‍ക്ക് ഈ കോമ്പിനെഷന്‍ മാത്രമേ ഞാന്‍ ജുപയോഗിക്കുന്നുള്ളൂ.) പിന്നെ സ്ക്രൈബസിന്റെ കാര്യം. ഈ അടുത്ത കാലം വരെ സ്ക്രൈബസ് ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള യൂണികോഡ് സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്യും (കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും വായിക്കൂ: http://swathanthra.wordpress.com/2012/09/19/malayalam_publishings) ഇനി അഡോബി ഇന്‍ഡിസൈന്‍ ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള യൂണികോഡ് സപ്പോര്‍ട്ട് ചെയ്തിരുന്നോ? ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ? അതും ഇല്ല. അത് കൊണ്ടാണല്ലോ "ണ്ട" എന്ന ക്യാരക്ടര്‍ ഇന്‍ഡിസൈന്‍ ഡിസ്പ്ലേ ചെയ്യാത്തത്. വാസ്തവത്തില്‍ UTF-8 സപ്പോര്‍ട്ട് ചെയ്തിരുന്നത് കൊണ്ട് മാത്രമാണ് താങ്കള്‍ പറയുന്ന ആസ്കി ഫോണ്ടുകള്‍ അഡോബി ഇന്‍ഡിസൈനില്‍ തെളിഞ്ഞിരുന്നത്. ഇതേ UTF-8 ഗ്നു/ലിനക്സിലും താങ്കള്‍ക്കു വേണമെങ്കില്‍ ഉപയോഗിക്കാം. ഒരു കാര്യം ഓര്‍ക്കുക, നിങ്ങള്‍ എത്ര പണം കൊടുത്താലും ഇന്‍ ഡിസൈനിന്റെ സോഴ്സ് കോഡ് കിട്ടില്ല. ഇതേ സോഴ്സ് കോഡ് സ്ക്രൈബസിന്റെ കാര്യത്തില്‍ സൌജന്യവും സ്വതന്ത്രവും ആയി ലഭ്യമാണ് എന്നോര്‍ക്കുക. (സോഴ്സ് കോഡ് എനിക്ക് കിട്ടിയിട്ട് എനിക്കെന്തു ചെയ്യാന്‍ എന്ന് ചോദിക്കല്ലേ, അതിന്റെ ആവശ്യം ഒരു പക്ഷെ ആര്‍ക്കും വന്നേക്കാം.)
@ dotcompals said...
>>കാര്യം എളുപ്പത്തിലും നന്നായിട്ടും നടക്കണമെങ്കില്‍ വിന്‍ഡേസ് തന്നെ വേണം.
>>പിന്നെ നിങ്ങള്‍ക്ക് ഇഷ്ടം പോലെ ഫീ ടൈ ഉണ്ടെങ്കില്‍
>>നിങ്ങളുടെ കംബ്യൂട്ടറില്‍ ഇന്ത് പരീക്ഷണവും ആവാം.
>>എല്ലാ ഭാവുകങ്ങളും ഉണ്ട്....
കാര്യങ്ങള്‍ എളുപ്പത്തിലും വളരെ നന്നായും ചെയ്യാന്‍ വിന്‍ഡോസിനെക്കാള്‍ നല്ലത് ഗ്നു/ലിനക്സ് ആണെന്ന് അറിയാവുന്ന ഒട്ടേറെ ആളുകളെ എനിക്കറിയാം. ലൈസന്‍സ് തുകയില്ല, വൈറസ് ഇല്ല, അപ്ഗ്രേഡ് ചെയ്യാന്‍ എളുപ്പമാണ് - സര്‍വ്വോപരി സര്‍ട്ടിഫൈ ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വെയറും ക്രാഷ് ആവില്ല എന്ന് മാത്രമല്ല ഓരോ സോഫ്റ്റ്‌വെയറും എഴുതപ്പെട്ടിരിക്കുന്നത് അത് പെര്‍ഫെക്റ്റ്‌ ആയി പ്രവര്‍ത്തിക്കുന്നതിനു മാത്രമാണ്. നിങ്ങള്‍ക്കറിയാമോ, മിക്കവാറും നിങ്ങള്‍ ഉപയോഗിക്കുന്ന പ്രോപ്രൈട്ടറി പ്രോഗ്രാമുകള്‍ അവ ക്രാക്ക് ചെയ്യപ്പെടാതിരിക്കാന്‍ മാത്രം മെമ്മറി ഉപയോഗിക്കുന്നുണ്ടെന്ന്? അത്തരം ഒരു ചതി ഏതായാലും ഈ ഗ്നു/ലിനക്സില്‍ ഇല്ല തന്നെ.
@ Sebin Abraham Jacob
>>പ്രൊഫഷണല്‍ ഡിറ്റിപി പാക്കേജിനു് പകരംവയ്ക്കാന്‍ വര്‍ക്ക് എറൌണ്ടുകള്‍ക്കാവില്ല.
വര്‍ക്ക് എറൌണ്ട് എന്നത് ഏതു അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത് എന്ന് മനസ്സിലാവുന്നില്ല. ഫ്രീ സോഫ്ട്വെയറുകള്‍ താഴന്ന ഗുണനിലവാരം ഉള്ളതാണ് എന്ന് ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അത് തെറ്റി. സ്ക്രൈബസ് / ഇങ്ക്സ്കേപ് / ജിമ്പ് ഇവ മികച്ച ഡിറ്റിപി പാക്കേജ് തന്നെയാണ്. ഉപയോഗിച്ച് ശീലിച്ച സോഫ്റ്റ്‌വെയറില്‍ നിന്ന് പുറത്തു വരാനുള്ള മടിയും ഭയവും ഒക്കെയാണ് ഇത്തരത്തിലുള്ള പ്രസ്താവനകളുടെ പിന്നില്‍ .
>>ഞങ്ങള്‍ ഒരു പുതിയ ദിനപ്പത്രത്തിന്റെ പണിപ്പുരയിലാണു്. സംഗതി പൂര്‍ണ്ണമായും ഓപ്പണ്‍സോഴ്സില്‍ തുടങ്ങണമെന്നും
>>സിസ്റ്റമെല്ലാം ഗ്നൂലിനക്സ് ആവണമെന്നും ആഗ്രഹിച്ചു് അതിനായി
>>കുറേ ശ്രമിച്ചതാണു്.......ഒടുവില്‍ വിന്‍ഡോസില്‍​ തന്നെ മുന്നോട്ടുപോവുകയാണു്. വിപ്ലവം മാത്രം പോരല്ലോ...
ശരിയാണ് വിപ്ലവം മാത്രം പോരാ, അത് നടപ്പില്‍ വരുത്താന്‍ നിശ്ചയ ദാര്‍ഢ്യവും വേണം.

Sebin Jacob said...

ശ്രീ ടോം,

കഴിയാവുന്നേടത്തോളം ഗ്നൂ ലിനക്സ് തന്നെ ഉപയോഗിക്കുന്നയാളാണു് ഞാന്‍. താങ്കള്‍ ക്വോട്ട് ചെയ്ത ആ കമന്റ് എഴുതുമ്പോള്‍ ആര്‍ച്ച് ലിനക്സ് ആയിരുന്നു, എന്റെ പ്രധാന ഒഎസ്. ഇപ്പോള്‍ ചക്ര ഗ്നൂ ലിനക്സ് മാത്രമാണു് ഉപയോഗിക്കുന്നതു്. അതിലേക്കു് മലയാളവുമായി ബന്ധപ്പെട്ട കുറേ പാക്കേജുകള്‍ ചേര്‍ത്തതും ഞാനാണു്. ഗ്നൂ ലിനക്സില്‍ ഉപയോഗിക്കുന്ന റെമിങ്ടണ്‍ കീബോര്‍ഡ് layout ലിസ്പില്‍ എഴുതിയിട്ടിട്ടുണ്ടു്. ജിമ്പ് കാര്യമായി ഉപയോഗിക്കുന്നുണ്ടു്. ഇതൊക്കെ ഞാന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഡൊമെയ്നില്‍ സാധ്യമാണു്. പക്ഷെ ഒരു വര്‍ത്തമാനപത്രത്തിന്റെ പ്രൊഡക്ഷന്‍ എന്‍വയണ്‍മെന്റില്‍ ഈ തായംകളിയൊന്നുംപോര. ഗ്നൂ ലിനക്സ് മതിയാകുന്നിടത്തു് അതുപയോഗിക്കുക. എല്ലായിടത്തും അതേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധം ഉപേക്ഷിക്കുക. വിഷം കഴിക്കുന്നതുപോലും ഒരു ചോയ്സാണു്.