Wednesday, July 9, 2008

പ്രപഞ്ചവീക്ഷണം വീട്ടിലും സ്കൂളിലും...

പ്രപഞ്ചവീക്ഷണം വീട്ടിലും സ്കൂളിലും...


"പ്രപഞ്ചം ഉണ്ടായതെങ്ങിനെയെന്ന് വിശദീകരിക്കാമോ?"

ഡി.ഇ.ഒ ചോദിച്ച ചോദ്യത്തിന് കുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു

"വീട്ടിലെ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണ്,
പക്ഷേ സ്കൂളിലെ പ്രപഞ്ചം ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ടായതാണ്..."

പണ്ടത്തെ ഒരു തമാശയാണിത്, പക്ഷേ നമ്മളെല്ലാം അങ്ങിനെ ആയിരുന്നില്ലേ?

യാതൊരു പ്രശ്നവുമില്ലാതെ ഒരേ സമയം പരസ്പര വിരുദ്ധമായ രണ്ട് ആശയങ്ങള്‍ കൊണ്ടു നടക്കുന്നവരാണ് വിശ്വാസികളില്‍ ഭൂരിഭാഗവും...
ഒന്ന് ശാസ്ത്രം പറഞ്ഞതും മറ്റൊന്ന് മതം പറഞ്ഞതും....

പഴയ മാര്‍ക്ക് വാങ്ങാന്‍ മാത്രമുള്ള വിദ്യാഭ്യാസരീതിയില്‍ ആരും ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യില്ലായിരുന്നു.
എന്നാല്‍ പരിഷ്കരിച്ച പഠനരീതി എത്തിയതോടെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
വിമര്‍ശനാത്മക ബോധനശാസ്ത്രം എന്ന ആധുനികരീതിയില്‍ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കാനും ചിന്തിക്കാനും മാത്രമല്ല സമൂഹത്തില്‍ ഇടപെടാനും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കും..


ഇനി പറയൂ മതനേതൃത്വം
പാഠ പുസ്തകങ്ങള്‍ കത്തിക്കുന്നതിലും
വിമര്‍ശനാത്മകബോധനശാസ്ത്രത്തെ എതിര്‍ക്കുന്നതിലും
പുതിയ പുസ്തകങ്ങള്‍ പഠിപ്പിക്കാതിരിക്കുന്നതിലും
എന്തെങ്കിലും തെറ്റുണ്ടോ?


5 comments:

dotcompals said...

ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ മത മേലദ്ധക്ഷന്മാര്‍ എന്തു ചെയ്യും? അവരുടെ അധികാരവും സ്വത്തും എല്ലാം പോവും... കുറെ കൂടി കഴിയുംബോളള്‍, യൂറോപ്പിലെ പല രാജ്യങ്ങളിലെയും അവസ്ഥപോലെ പള്ളികളെ ഗോഡൊണ്‍ ആക്കേണ്ടി വരും././ അതിന്‍ അവര്‍ സമ്മതിക്കിമോ? അതുകൊണ്ട് സാധാരണ ജങ്ങ്നള്‍ ചിന്തിക്കാതിരിക്കുന്നതാണ് മതങ്ങള്‍ക്ക് നല്ലത്. പുരാതനകാലത്ത് അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എഴുതപ്പെട്ട് പല പുസ്തകങ്ങളെയും അള്ളിപിടിച്ച് , ദുര്‍വാഖ്യാനിച്ച്, സാധാരണ ജനങ്ങളെ പറ്റിച്ച് , എന്തു ചെയ്താലും പാപമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, ഈ ഉള്ള ഒരു ജീവിതത്തെ നന്നായി ജീവിക്കാന്‍ അനുവധിക്കാതെ, മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകാം എന്നു വ്യാമോഹിപ്പിച്ച് നടക്കുന്ന ഈ മത മേലദ്ധക്ഷന്മാരരെ, ദൈവം എന്ന ഒരാള്‍ ശരിക്കും ഉണ്ടായിരുന്നെങ്കില്‍, തിളച്ച എണ്ണയില്‍ ഇട്ട് വറുത്തേനെ!..

അടകോടന്‍ said...

ശരിയാണ്, മനുഷ്യന്‍ പുരോഗമിച്ച്..പുരോഗമിച്ച്
വിവാഹത്തിനു മുമ്പ് തന്നെ പരസ്പരം അടുത്തറിയാന്‍ വേഴ്ച വരെ ആകാമെന്നും അല്ലെങ്കില്‍ മാറ്റാമെന്നും വരേ എത്തിനില്‍ക്കുന്ന ഈക്കാലത്ത് മതം ഒരതികപ്പറ്റ് തന്നെയാണ്.

നിലാവര്‍ നിസ said...

അടകോടന്റെ കമന്റ് ഇഷ്ടമായി..:(
മാറ്റം, പുരോഗതി ഒന്നും പാടില്ല... ചിന്തകള്‍ ചിതലരിച്ചതായി തുടരട്ടേ..
വര്‍ഗീയതയ്ക്കും സങ്കുചിതത്വതിനും എതിരായി
ഇത്തരം ചില ഉപമകളുടെ ബദലുകള്‍ തന്നെ കൊണ്ടൂവരിക
മംഗളം ഭവന്തു:

റഫീക്ക് കിഴാറ്റൂര്‍ said...

ചോദ്യങ്ങള്‍ ചോദിച്ചു വളരുന്ന ഒരു തലമുറയെ ആരെല്ലാമോ പേടിക്കുന്നുണ്ട്.

വിചാരം said...

അടകോടാ
അമേരിക്കയിലും യുറോപ്പിലും മറ്റു പുരോഗമന രാജ്യങ്ങളിലും ഉള്ള ഇത്തരം ചിന്തകളും പ്രവര്‍ത്തികളും കൊണ്ടു നടയ്ക്കുന്ന മതവിശ്വാസികളാണ് , വിവാഹത്തിന് മുന്‍പ് ഒന്നും രണ്ടും കുട്ടികള്‍ ഉണ്ടായതിന് ശേഷം ചര്‍ച്ചില്‍ പോയി വിവാഹം കഴിക്കുന്നു മതം ഇത്രവലിയ സംസ്ക്കാരം ഓതുന്നുണ്ടെങ്കില്‍ ഇതൊന്നും ഈ മതത്തില്‍ വിശ്വസിയ്ക്കുന്നവരില്‍ സംഭവിയ്ക്കാന്‍ പാടില്ലായിരിന്നു .
ഒരുവിധം എല്ലാ മതത്തിലും ദൈവങ്ങള്‍ കേവലം അവന്റെ സൃഷ്ടി എന്നു പറയുന്ന സാദാമനുഷ്യന് പെണ്ണുകൂട്ടികൊടുക്കുന്ന വെറും മാമമാരാണ്. അതിന് പുറമെ ഈ മതവിശ്വാസികളൊക്കെ ചത്തു കഴിഞ്ഞാല്‍ അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കള്ളും പെണ്ണുങ്ങളൊക്കെ ഒരുക്കി വെച്ചിട്ടുണ്ടത്രെ ഇത്രവലിയ കൂട്ടികൊടുപ്പുക്കാരനായ ദൈവം, ശരിയ്ക്കും പരിഹാസം തോന്നുന്നു മനുഷ്യന് പെണ്ണുകൂട്ടികൊടുക്കുന്ന ദൈവത്തെ.
മൌലവിമാരുക്കും പള്ളീലച്ചന്മാര്‍ക്കും നമ്പൂതിരിമാ‍ര്‍ക്ക് മേലനങ്ങാതെ നാലു നേരം തിന്നാനുള്ള ഒരു ഏര്‍പ്പാട് അതിന് പുറമെ ചില അഭയമാരേയും തന്റെ ഇംഗിതത്തിനായ് ഉപയോഗിയ്ക്കാം .

മതങ്ങള്‍ നശിക്കണം അതില്ലാതായാല്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പകുതിയിലധികം താനെ പരിഹാ‍രം ഉണ്ടാവും . ആ ഒരു നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു.