Friday, January 15, 2010

കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS Kidangoorകുട്ടികളെ ആവേശഭരിതരാക്കാന്‍ സൂര്യഗ്രഹണത്തിന് കഴിയും എന്നതില്‍ സംശയമില്ല. എറണാകുളം കിടങ്ങൂര്‍ ശ്രീഭദ്ര എല്‍.പി സ്കൂളിലെ കുട്ടികള്‍ക്കൊപ്പം ഗ്രഹണം കാണാന്‍ കൂടി. സ്കൂളിലെ ടീച്ചറായ നിഖില്‍ മാഷ് എടുത്ത ഫോട്ടോകളിലൂടെ ഒരു യാത്ര...


(ഗ്രഹണക്കാഴ്ചകള്‍ക്ക് മുന്നോടിയായി തലേ ദിവസം നടന്ന ക്ലാസില്‍ നിന്നും.)(കുട്ടികള്‍ സ്വന്തമായി സൌരക്കണ്ണട നിര്‍മ്മിക്കുന്നു)(ഗ്രഹണം തുടങ്ങുന്നതിന് മുന്‍പ് കണ്ണട വച്ച് ഒരു റിഹേഴ്സല്‍)(ഇനി ഗ്രഹണം കണ്ടു കളയാം)(കണ്ണാടി പിന്‍ഹോള്‍ ഉപയോഗിച്ച് സുരക്ഷിതമായി ഗ്രഹണം കാണാനുള്ള തയ്യാറെടുപ്പ്)


(ഭിത്തിയിലെ പ്രതിഫലനം - ഗ്രഹണം നടക്കുന്നു)


(ഭിത്തിയിലെ ഗ്രഹണ സൂര്യന്‍ - മറ്റൊരു കാഴ്ച)(ഗ്രഹണം മുന്നേറുന്നു)


(ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ ഗ്രഹണനാടകം കണ്ടെത്തിയതോടെ കുട്ടികള്‍ അതിനു പിറകേ ആയി)(ഗ്രഹണക്കുട - ഗ്രഹണം നടന്നപ്പോള്‍ മരത്തണലില്‍ ഉണ്ടായ നിഴല്‍ നാടകം കുടയുടെ മീതെ)


(ഗ്രഹണക്കുടയ്ക്ക് മുന്നില്‍ ഫോട്ടോക്ക് പോസുചെയ്യാനും പിന്നെ തിരക്കായി..)


(ഊര്‍ന്നിറങ്ങുന്ന ഉപകരണത്തില്‍ ഗ്രഹണം കാണാനും തിരക്കോട് തിരക്ക്...)(ഞങ്ങള്‍ ഗ്രഹണക്കുട്ടികള്‍... ഷര്‍ട്ടിലും ഗ്രഹണം)(എന്നാപ്പിന്നെ കയ്യിലും ഗ്രഹണം കണ്ടാലെന്താ?)(ഗ്രഹണം അതിന്റെ അന്തിമഘട്ടത്തിലേക്ക്..... വീണ്ടും ഭിത്തിയിലെ ഗ്രഹണം)(ഗ്രഹണം കണ്ടതിന്റെ ആവേശം എന്നാല്‍ ബോര്‍ഡില്‍ തീര്‍ത്തു കളയാം....)

21 comments:

cALviN::കാല്‍‌വിന്‍ said...

അടിപൊളി :)

അനിൽ@ബ്ലൊഗ് said...

ഉഗ്രന്‍ !!!
മോളുടെ സ്കൂളിലും ഗ്രഹണം ശരിക്കും ആഘോഷിച്ചു എന്നു പറഞ്ഞു.

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...

മനോഹരമായ ദൃശ്യങ്ങള്‍ ....

നിഖില്‍ മാഷിനും നവനീതിനും പ്രത്യേക അഭിനന്ദനങ്ങള്‍....

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തലും ഗ്രഹണം ആവേശക്കാഴ്ച്ചയായി........
ഓടിനിടയിലൂടെയും മരച്ചില്ലകള്‍ക്കിടയിലൂടയും കടന്നു വന്ന പ്രകാശരശ്മികള്‍ രൂപപ്പെടുത്തിയ ഗ്രഹണ ദൃശ്യങ്ങള്‍ കുട്ടകള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ ഹൃദ്യമായി അനുഭവപ്പെട്ടു....

ആ കാഴ്ച്ചകള്‍ സ്ലയിഡ് ഷോ രൂപത്തില്‍ കാണാന്‍ ഷോ ഈ കണ്ണിയില്‍ ഞെക്കുക

ramachandran said...

നന്നായി
അഭിനന്ദനങ്ങള്‍, ഏവര്‍ക്കും

suraj::സൂരജ് said...

ഈ ആകാശനിഴല്‍ക്കളിയെ ഒരു ശാസ്ത്രോത്സവമാക്കി മാറ്റിയ കുരുന്നുകളെ നമസ്കരിക്കുന്നു...

നാളെ ഇവരെങ്കിലും രാഹൂന്റെ അപഹാരങ്ങളെപ്പറ്റിയോര്‍ത്ത് വിവരക്കേടിന്റെ പുറകേ പായാതിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

ടോട്ടോചാന്‍ (edukeralam) said...

കാല്‍വിന്‍, അനില്‍, മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം, രാമചന്ദ്രന്‍, സൂരജ്
നന്ദി....
മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ഗ്രഹണക്കാഴ്ചകളും മനോഹരമായിരിക്കുന്നു....
സൂരജ്,
ഇവരെപ്പോലെ ഇത്ര ആസ്വാദ്യകരമായി ഗ്രഹണം കാണാന്‍ നമുക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. രാഹുവിനേയും കേതുവിനേയും പേടിക്കാന്‍ ഇനി ഇവര്‍ തയ്യാറാവില്ല എന്നു തന്നെ കരുതാം...

മൂര്‍ത്തി said...

കൊള്ളാം...!

റഫീക്ക് കിഴാറ്റൂര്‍ said...

പതിവിൽ നിന്നും വ്യറ്റസ്ഥമായി ഈ ഗ്രഹണൻ നമ്മുടെസ്കൂളുകൾ ഉത്സവമാക്കി മാറ്റി.

നന്ദന said...

അഭിനന്ദനങ്ങള്‍

നന്ദകുമാര്‍ said...

തകര്‍ത്തു...

രാഹുവിന്റേയും കേതുവിന്റേയും പുറകേ പോകാതെ ഇതൊരു അനുഭവമാക്കി ആഘോഷിച്ച കുട്ടികളേയും അതിനു നേതൃത്വം കൊടുത്ത അദ്ധ്യാപകരേയും അഭിനന്ദിക്കുന്നു.

ഫോട്ടോസെല്ലാം നന്നായി

ശ്രീ said...

ഇത് നന്നായിരിയ്ക്കുന്നു.

കാക്കര - kaakkara said...

ശാസ്ത്രീയ അറിവിന്‌ ഇതൊക്കെ ആഘോഷമാക്കുന്നത്‌ നല്ലത്‌ തന്നെയാ. പ്രതേകിച്ച്‌ കുട്ടികൾക്കിടയിൽ.

പക്ഷെ 12 വയസായ ഒരു കൊച്ചിനെകൊണ്ട്‌ 2 മിനിറ്റ്‌ നീള്ളുന്ന ഒരു പ്രസംഗം പഠിപ്പിച്‌, എല്ലാ ഗ്രഹണ വിശ്വാസങ്ങളും തെറ്റാണെന്ന്‌ മനസിലായി എന്നൊക്കെ ഏഷ്യാനെറ്റ്കാരൻ പറയിക്കുമ്പോൾ... കഷ്ടം.

ഗ്രഹണ വിശ്വാസങ്ങൾ തെറ്റണെന്ന്‌ ശാസ്ത്രീയമായി സ്ഥാപിക്കുകയും അത്‌ ശാസ്ത്രീയ അടിത്തറയുള്ളവർ തന്നെ പറയുകയും വേണം.

കിടങ്ങൂരാൻ said...

woww...great

താരകൻ said...

പത്തുപതിനഞ്ച് വർഷം മുൻപ് പൂർണ്ണസൂര്യഗ്രഹണം നടക്കുന്നസമയത്ത് ഞങ്ങൾ കുട്ടികളും മുതിർന്നവരുമൊക്കെ വീടിനകത്ത് വാതിലടച്ചിരുന്നു...ആ സമയം കേരളമാകെ ഒരു ബ ന്ദിന്റെ പ്രതീതി ആയിരുന്നു...ഇന്നതേ ഗ്രഹണം നമുക്കുത്സവമായി മാറി..

vasanthalathika said...

ഗ്രഹനത്തെ പട്ടി പുതിയ അവബോധം ഉണ്ടാവുന്നത് നല്ലത്.പക്ഷെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. പ്രകൃതി പൊതുവേ മൂകവും സോകപൂര്‍നവുമായിരുന്നു. കിളികള്‍ ഒരെണ്ണം പോലും ചിലച്ചില്ല.ഇത് എന്റെ വെറും തോന്നലായിരിയ്ക്കുമോ?

vasanthalathika said...
This comment has been removed by the author.
Sankar said...

അടിപൊളി.
വളരെ മോനോഹരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു ഗ്രഹണ കാഴ്ചകള്‍.

ടോട്ടോചാന്‍ (edukeralam) said...

മൂര്‍ത്തി, റഫീക്ക്, നന്ദന, നന്ദകുമാര്‍, ശ്രീ, കാക്കര, കിടങ്ങൂരാന്‍, താരകന്‍,വസന്തലതിക, ശങ്കര്‍
എല്ലാവര്‍ക്കും നന്ദി...

ഖാന്‍പോത്തന്‍കോട്‌ said...

അഭിനന്ദനങ്ങള്‍

ഗോപീകൃഷ്ണ൯ said...

മനോഹരമായിരിക്കുന്നു...അഭിനന്ദനങ്ങള്‍

jumana said...

തിരക്കിന്‌ അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com