രാവിലെ വെയില്‍കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അയിഷ കിടക്കവിട്ടെണീറ്റു. പല്ലു പോലും തേയ്ക്കാതെ നേരേ അവള്‍ ഓടിയത് സൂര്യനെ നോക്കാനായിരുന്നു. വായില്‍ വെള്ളമെടുത്ത് സൂര്യനെതിരേ തിരിഞ്ഞുനിന്ന് ഒറ്റത്തുപ്പ്. വായില്‍ നിന്നും സ്പ്രേ പോലെ വെള്ളം അയിഷയുടെ മുന്നില്‍ വീണു.
"മഴവില്ല് കണ്ടേ മഴവില്ല് കണ്ടേ" , അവള്‍ അഹ്ലാദമടക്കാനാകാതെ വിളിച്ച് പറഞ്ഞു. രാവിലെ അടുക്കളയില്‍ പണിയിലായിരുന്ന അച്ഛനും അമ്മയും അവിടെ കളിയിലായിരുന്ന കുഞ്ഞനിയനും അവളുടെ ആഹ്ലാദപ്രകടനം കേട്ട് പുറത്തേക്കിറങ്ങി നോക്കി.
"എന്റെ വായില്‍ നിന്നും വരുന്ന വെള്ളത്തുള്ളികളിലേക്ക് നോക്കിക്കോ മഴവില്ല് കാണാം." അവള്‍ പറഞ്ഞു.
പിന്നീട് അമ്മയേയും അച്ഛനേയും കാണിക്കാനായി അവള്‍ വീണ്ടും വാ നിറയെ വെള്ളമെടുത്ത് പഴയപോലെ തന്നെ സ്പ്രേ ചെയ്തു.
"നീയെന്താ മഴവില്ലിനെ നിന്റെ വായിലാണോ ഒളിപ്പിച്ച് വച്ചിരിക്കുന്നേ?" വായില്‍ നിന്ന് പുറത്തേക്ക് വന്ന ജലത്തുള്ളികളില്‍ മഴവില്‍ നിറങ്ങള്‍ കണ്ട അമ്മ കൌതുകത്തോടെ ചോദിച്ചു.
"ഇന്നലെ സ്കൂളില്‍ വച്ച് നിഷ കാണിച്ചതാ ഈ സൂത്രം. സൂര്യനെതിരേ വെള്ളം ചീറ്റിച്ചാല്‍ മതിയത്രേ!" അവള്‍ വിശദമാക്കി.
ഇടയ്ക്ക് സ്വന്തം ദേഹത്ത് വെള്ളം വീണപ്പോള്‍ അയിഷ തിരിഞ്ഞു നോക്കി. ചേച്ചിയെപ്പോലെ തന്നെ മഴവില്ലുണ്ടാക്കാനുള്ള കുഞ്ഞനിയന്റെ ശ്രമമാണ്. പക്ഷേ വെള്ളം മുഴുവന്‍ വന്ന് വീണത് അയിഷയുടെ ദേഹത്താണെന്ന് മാത്രം.
"ഹഹ നീയല്ലേ പഠിപ്പിച്ച് കൊടുത്തത് ഇനി അനുഭവിച്ചോ!" അച്ഛന്റെ കമന്റ്. കമന്റ് പൂര്‍ത്തിയാവുന്നതിന് മുന്‍പേ അയിഷ തന്റെ പരീക്ഷണവും നിര്‍ത്തി സ്ഥലം കാലിയാക്കി. മറ്റൊന്നും കൊണ്ടല്ല, മഴവില്ല് കണ്ടില്ലേലും ചേച്ചിയെ കുളിപ്പിച്ച സന്തോഷത്തില്‍ നിന്ന കുഞ്ഞനിയന്‍ അപ്പോഴേക്കും അടുത്ത കവിള്‍ നിറയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു!!

Comments