ഭൂമിയില്‍ ചൊവ്വയെ ഉണ്ടാക്കാന്‍ തുടങ്ങി കേട്ടോ!
പിക്കാസും കൈക്കോട്ടും ഒക്കെയെടുത്ത് നാസയിലെ ശാസ്ത്രജ്ഞര്‍ പണിക്കിറങ്ങിയിരിക്കുകയാണ്. ഭൂമിയില്‍ ഒരു ചൊവ്വയെ ഉണ്ടാക്കുന്ന പണി! സംഗതി എന്താണെന്നല്ലേ, പറയാം.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങിയ ഇന്‍സൈറ്റ് പേടകത്തെ ഓര്‍മ്മയില്ലേ. ഈ ഇന്‍സൈറ്റിലെ ക്യാമറയുടെ ജോലി ഇപ്പോള്‍ നിരന്തരം ഫോട്ടോയെടുക്കലാണ്. ഇന്‍സൈറ്റ് പേടകത്തിനു ചുറ്റുമുള്ള ചൊവ്വോപരിതലത്തിന്റെ തലങ്ങും വിലങ്ങുമുള്ള ഫോട്ടോകള്‍.
ഈ എടുത്തുകൂട്ടിയ ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ ഭൂമിയിലെ ലാബില്‍ ചൊവ്വയുടെ ഉപരിതലം കൃത്രിമമായി സൃഷ്ടിച്ചെടുക്കും. ഇതിനുള്ള പണികള്‍ നാസ തുടങ്ങി. ഇന്‍സൈറ്റിനു ചുറ്റിലുമുള്ള അതേ അവസ്ഥ ഉണ്ടാക്കിയെടുക്കലാണ് ജോലി. കലിഫോര്‍ണിയ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഒരു പരീക്ഷണശാലയിലാണ് ഈ ജോലി പുരോഗമിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലെ നിറംപോലും അവിടെ കൃത്രിമമായി ഉണ്ടാക്കുകയാണ്. ചിത്രത്തിലെ മഞ്ഞനിറം അന്തരീക്ഷത്തിന്റെ വെളിച്ചം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതാണ്.
ചൊവ്വയിലുള്ള ഇന്‍സൈറ്റിന്റെ ഒരു വര്‍ക്കിങ് മോഡല്‍ ഇവിടെ ഈ ലാബില്‍ ഉണ്ട്. ഫോര്‍സൈറ്റ് എന്നാണ് ഈ പേടകത്തിനു നല്‍കിയിരിക്കുന്ന പേര്. ഇന്‍സൈറ്റ് അവിടെ ചൊവ്വയില്‍ ചെയ്യാനുള്ള ജോലികളെല്ലാം ഫോര്‍സൈറ്റ് അതിനു മുന്നേ ഇവിടെ ഭൂമിയില്‍ ചെയ്തു പരിശീലിക്കും. ആ ഡാറ്റ വിശകലനം ചെയ്താവും ഇന്‍സൈറ്റിനോട് ജോലി ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്‍ജിനീയര്‍മാര്‍ നല്‍കുക. ഇതോടൊപ്പമുള്ള 3D വീഡിയോ കണ്ടാല്‍ ആ ലാബിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണാം. ലാബ് മുഴുവന്‍ ചുറ്റിയടിച്ചുതന്നെ കാണാം. അതിനാല്‍ ഈ വീഡിയോ കാണാന്‍ മറക്കരുത്.
JPL ലാബില്‍ ചൊവ്വയുടെ അവസ്ഥ ഉണ്ടാക്കുന്നതിന്റെ വീഡിയോ. മൗസ് പോയിന്റര്‍ ഉപയോഗിച്ച് ഈ വീഡിയോയെ അനക്കാനാകും. ചുറ്റുമുള്ള കാഴ്ചകളെല്ലാം അങ്ങനെ കാണാം. മൊബൈലില്‍ ആണെങ്കില്‍ മൊബൈല്‍ഫോണ്‍ ഇടത്തോട്ടോ വലത്തോട്ടോ മാറ്റിയാല്‍ മതി. ലാബ് മുഴവന്‍ കാണാം.
ചിത്രങ്ങള്‍ക്കു കടപ്പാട് : NASA/JPL-Caltech/IPGP

Comments
Post a Comment