ജീവന്‍റെ അന്വേഷണങ്ങള്‍ തേടി മണ്ണില്‍ കളിച്ചു തുടങ്ങുകയാണ് ഫീനിക്സ് ... തന്‍റെ യന്ത്രക്കൈ പ്രയോജനപ്പെടുത്തിയാണ് പര്യവേഷണങ്ങള്‍.
മണ്ണില്‍ കുഴിക്കാനും പാറ തുരക്കാനും മണ്ണിനടിയില്‍ ഒളിച്ചുകിടക്കുന്ന ഐസില്‍ പരതാനും എല്ലാം ഫീനിക്സിന് തന്‍റെ ഈ ഒറ്റക്കൈ മതി. മണ്ണിന്‍റെ രാസഘടയും ഭൌമഘടനയും(ചൊവ്വാഘടന!) എല്ലാം പരിശോധിക്കാന്‍ റോബോട്ടിക് കൈ ഫീനിക്സിനെ സഹായിക്കുന്നു. നാലു തരത്തില്‍ ചലിക്കാന്‍ റോബോട്ടിക് കൈക്ക് സാധിക്കും.
- മുകളിലേക്കും താഴേക്കും
- ഇരു വശങ്ങളിലേക്കും
- മുന്‍പോട്ടും പുറകോട്ടും
- പിന്നെ നിന്ന നില്‍പ്പില്‍ തന്നെ കൈ 360 ഡിഗ്രി തിരിക്കാനും...
2.35 മീറ്റര്‍ നീളമുണ്ട് റോബോട്ടിക് കൈക്ക്. ഏതാണ്ട് പകുതിക്ക് വച്ച് ഒരു മടക്കും റോബോട്ടിക് കൈക്കുണ്ട്. മനുഷ്യരുടെ കൈ അതേ പതി അനുകരിച്ചിരിക്കുകയാണ് ഈ മടക്കുകള്‍.
മനുഷ്യരുടെ കൈക്കില്ലാത്ത ഒരു പ്രത്യേകത കൂടി ഈ കൈക്കുണ്ട്. ഒരു കണ്ണു കൂടിയുണ്ട് ഈ കൈയ്യില്‍. Robotic Arm Camera (RAC) എന്നു പേരുള്ള ഈ ക്യാമറ കൈയ്യുടെ ഏതാണ്ട് അറ്റത്തായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. Surface Stereo Imager (SSI) എന്ന പ്രധാന ക്യാമറക്ക് പുറമെയാണ് ഈ കൈക്കണ്ണ്. ഏതാണ്ട് 50cm (0.5 മീറ്റര്‍) ആഴത്തില്‍ തുരന്ന് പഠനം നടത്താന്‍ റോബോട്ടിക് കൈക്ക് കഴിയും. ഇത്രയും താഴെ ഐസ് കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. നമുക്കും പ്രതീക്ഷിക്കാം അല്ലേ?.
Comments
Post a Comment