ശാസ്ത്രം
അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള
അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള
എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയെ കണ്ടാല്‍ ആര്‍ക്കാണ് അത്ഭുതം തോന്നാത്തത്.
മാജിക്കാണെന്നൊക്കെ നിങ്ങള്‍ പറഞ്ഞേക്കാം.
പക്ഷേ സംഗതി സത്യമാണ്.അതിശക്തമായ കാന്തികമണ്ഡലത്തില്‍ ഒരു തവളക്ക് (അത്തരത്തിലുള്ള മറ്റ് ചെറു ജീവികള്‍ക്കും) അന്തരീക്ഷത്തില്‍ പൊങ്ങിനില്‍ക്കാന്‍ സാധിക്കും. ജൈവവസ്തുക്കളുടെ കാന്തികസ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ചില ശാസ്ത്രജ്ഞരാണ് 'മാഗ്നറ്റിക്ക് ലെവിറ്റേഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിസ്മയക്കാഴ്ചക്ക് അവസരമൊരുക്കിയത്.
തവള ഡയാമാഗ്നറ്റിക്ക് ആണത്രേ! എന്താണീ ഡയാമാഗ്നറ്റിക്ക്?
കാന്തത്തെ ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കളാണ് ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവ.കാന്തവും ഇരുമ്പും അടുത്തു വച്ചാലത്തെ കഥ നമുക്കറിയാം.
ശക്തമായ പരസ്പരാകര്‍ഷണത്താല്‍ അവ അടുത്തു വരും. ശാസ്ത്രജ്ഞര്‍ ഇത്തരം വസ്തുക്കളെ ഫെറോ മാഗ്നറ്റിക്ക് വസ്തുക്കള്‍ എന്നാണ് വിളിക്കുക.
കാന്തത്തെ അലുമിനിയം ആകര്‍ഷിക്കുമോ? ഇല്ല എന്നായിരിക്കും സാമാന്യബോധത്തില്‍ നിന്നും കിട്ടുന്ന ഉത്തരം .എന്നാ, അലൂമിനിയത്തിനും ഓക്സിജനുമെല്ലാം കാന്തത്തിനോട് വളരെ ചെറിയ ഒരിഷ്ടമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കാന്തത്തോട് വളരെ ചെറിയ ആകര്‍ഷണം മാത്രം പുലര്‍ത്തുന്ന ഇത്തരം വസ്തുക്കളെ പാരാമാഗ്നറ്റിക്ക് എന്നാണ് വിളിക്കാറ്.
എന്നാല്‍ കാന്തത്തെ കാണുന്നതു തന്നെ അലര്‍ജിയുള്ള ഒരു കൂട്ടരുണ്ട്.
കാന്തവും കൊണ്ട് അടുത്തു ചെന്നാല്‍ അകന്നു പോകാന്‍ ശ്രമിക്കുന്ന പദാര്‍ത്ഥങ്ങള്‍!
ഡയാമാഗ്നറ്റിക്ക് എന്നു വിളിക്കുന്ന ഈ വിഭാഗത്തിലാണ് ജലവും നമ്മുടെ പാവം തവളയും എല്ലാം പെടുന്നത്. കാന്തത്താല്‍ വികര്‍ഷിക്കപ്പെടുന്ന ഈ സ്വഭാവം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് ബിസ്മത്തും ഗ്രാഫൈറ്റുമാണ്. സ്വര്‍ണ്ണവും മനുഷ്യശരീരവും മറ്റ് ജൈവികവസ്തുക്കളും എല്ലാം ഇക്കൂട്ടത്തില്‍ പെടും (ജൈവികവസ്തുക്കളില്‍ ഭൂരിഭാഗവും ജലമായതിനാലാണ് ഡയാമാഗ്നറ്റിക്ക് ആകുന്നത്). വളരെ നേരിയ വികര്‍ഷണമേ ഇവ പ്രകടിപ്പിക്കുന്നുള്ളൂ. എന്നിരുന്നാലും അതിശക്തമായ കാന്തികമണ്ഡലമുപയോഗിച്ച് ഇവയെ ഉയര്‍ത്തിനിര്‍ത്താന്‍ സാധിക്കും. അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയുടെ രഹസ്യവും ഇതു തന്നെ. അതിശക്തമായ ഒരു വൈദ്യുതകാന്തത്തിന് മുകളിലാണ് നമ്മുടെ ഡയാമാഗ്നറ്റിക്ക് തവള നില്‍ക്കുന്നത്!!
ഒരു വീഡിയോ ആകാം അല്ലേ..
കുറിപ്പ്: ശാസ്ത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് എന്‍റെ ഈ ലേഖനം
എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയെ കണ്ടാല്‍ ആര്‍ക്കാണ് അത്ഭുതം തോന്നാത്തത്.
മാജിക്കാണെന്നൊക്കെ നിങ്ങള്‍ പറഞ്ഞേക്കാം.
പക്ഷേ സംഗതി സത്യമാണ്.അതിശക്തമായ കാന്തികമണ്ഡലത്തില്‍ ഒരു തവളക്ക് (അത്തരത്തിലുള്ള മറ്റ് ചെറു ജീവികള്‍ക്കും) അന്തരീക്ഷത്തില്‍ പൊങ്ങിനില്‍ക്കാന്‍ സാധിക്കും. ജൈവവസ്തുക്കളുടെ കാന്തികസ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ചില ശാസ്ത്രജ്ഞരാണ് 'മാഗ്നറ്റിക്ക് ലെവിറ്റേഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിസ്മയക്കാഴ്ചക്ക് അവസരമൊരുക്കിയത്.
തവള ഡയാമാഗ്നറ്റിക്ക് ആണത്രേ! എന്താണീ ഡയാമാഗ്നറ്റിക്ക്?കാന്തത്തെ ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കളാണ് ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവ.കാന്തവും ഇരുമ്പും അടുത്തു വച്ചാലത്തെ കഥ നമുക്കറിയാം.
ശക്തമായ പരസ്പരാകര്‍ഷണത്താല്‍ അവ അടുത്തു വരും. ശാസ്ത്രജ്ഞര്‍ ഇത്തരം വസ്തുക്കളെ ഫെറോ മാഗ്നറ്റിക്ക് വസ്തുക്കള്‍ എന്നാണ് വിളിക്കുക.
കാന്തത്തെ അലുമിനിയം ആകര്‍ഷിക്കുമോ? ഇല്ല എന്നായിരിക്കും സാമാന്യബോധത്തില്‍ നിന്നും കിട്ടുന്ന ഉത്തരം .എന്നാ, അലൂമിനിയത്തിനും ഓക്സിജനുമെല്ലാം കാന്തത്തിനോട് വളരെ ചെറിയ ഒരിഷ്ടമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കാന്തത്തോട് വളരെ ചെറിയ ആകര്‍ഷണം മാത്രം പുലര്‍ത്തുന്ന ഇത്തരം വസ്തുക്കളെ പാരാമാഗ്നറ്റിക്ക് എന്നാണ് വിളിക്കാറ്.
എന്നാല്‍ കാന്തത്തെ കാണുന്നതു തന്നെ അലര്‍ജിയുള്ള ഒരു കൂട്ടരുണ്ട്.
കാന്തവും കൊണ്ട് അടുത്തു ചെന്നാല്‍ അകന്നു പോകാന്‍ ശ്രമിക്കുന്ന പദാര്‍ത്ഥങ്ങള്‍!
ഡയാമാഗ്നറ്റിക്ക് എന്നു വിളിക്കുന്ന ഈ വിഭാഗത്തിലാണ് ജലവും നമ്മുടെ പാവം തവളയും എല്ലാം പെടുന്നത്. കാന്തത്താല്‍ വികര്‍ഷിക്കപ്പെടുന്ന ഈ സ്വഭാവം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് ബിസ്മത്തും ഗ്രാഫൈറ്റുമാണ്. സ്വര്‍ണ്ണവും മനുഷ്യശരീരവും മറ്റ് ജൈവികവസ്തുക്കളും എല്ലാം ഇക്കൂട്ടത്തില്‍ പെടും (ജൈവികവസ്തുക്കളില്‍ ഭൂരിഭാഗവും ജലമായതിനാലാണ് ഡയാമാഗ്നറ്റിക്ക് ആകുന്നത്). വളരെ നേരിയ വികര്‍ഷണമേ ഇവ പ്രകടിപ്പിക്കുന്നുള്ളൂ. എന്നിരുന്നാലും അതിശക്തമായ കാന്തികമണ്ഡലമുപയോഗിച്ച് ഇവയെ ഉയര്‍ത്തിനിര്‍ത്താന്‍ സാധിക്കും. അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയുടെ രഹസ്യവും ഇതു തന്നെ. അതിശക്തമായ ഒരു വൈദ്യുതകാന്തത്തിന് മുകളിലാണ് നമ്മുടെ ഡയാമാഗ്നറ്റിക്ക് തവള നില്‍ക്കുന്നത്!!
ഒരു വീഡിയോ ആകാം അല്ലേ..
കുറിപ്പ്: ശാസ്ത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് എന്‍റെ ഈ ലേഖനം
Filed under ശാസ്ത്രം