സൂര്യഗ്രഹണം ഉത്സവമാക്കൂ..
ഈ വരുന്ന ആഗസ്റ്റ് 1 കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്. അപൂര്‍വ്വമായ ഈ കാഴ്ച ആസ്വദിക്കാതിരിക്കുന്നത് നമ്മുടെ വലിയ ഒരു നഷ്ടം തന്നെയാകും. സൂര്യഗ്രഹണത്തിന്‍റെ വിവിധ ദൃശ്യങ്ങളാണ് ഇവിടെ കൊടുക്കുന്നത്. സ്റ്റെല്ലേറിയം എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെയ്ത ദൃശ്യങ്ങളാണിവ.
സൂര്യഗ്രഹണക്കാഴ്ചകള്‍..
(ദൃശ്യങ്ങളില്‍ ക്ളിക്ക് ചെയ്താല്‍ വലുതായിക്കാണാം.)
രാവിലെ ഏകദേശം 6 മണിയോടു കൂടി കേരളത്തില്‍ ചന്ദ്രനുദിക്കും...

ഏകദേശം 15 മിനിട്ടിനുള്ളില്‍ സൂര്യനും ഉദിക്കുന്നതായിരിക്കും. ചന്ദ്രനെ സൂര്യന് അല്പം മുകളിലായി അപ്പോള്‍ കാണാവുന്നതാണ്.
അല്പനേരം കൂടിക്കഴിയുമ്പോഴേക്കും സൂര്യപ്രകാശം കൂടുതലാകുന്നതിനാല്‍ ചന്ദ്രന്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങും.

ഏകദേശം 9 മണിയോടുകൂടി ചന്ദ്രന്‍ സൂര്യന്‍റെ പ്രഭാമണ്ഡലത്തിന് അടുത്തെത്തും..

രണ്ടു മണിക്കുള്ള ഗ്രഹണക്കാഴ്ചകള്‍...

അന്തരീക്ഷം ഇല്ലാതിരുന്നെങ്കില്‍ രണ്ടു മണിക്ക് ഗ്രഹണം കാണുന്നത് ഇപ്രകാരമായിരിക്കും.

ഗ്രഹണം തുടങ്ങാറാകുമ്പോള്‍ ഏകദേശം 4 മണി കഴിയും. ഏതാണ്ട് 5 മണിക്ക് പരമാവധി ഗ്രഹണം നടക്കും

അന്തരീക്ഷം ഇല്ലാതിരുന്നെങ്കില്‍ അഞ്ചു മണിക്ക് ഗ്രഹണം കാണുന്നത് ഇപ്രകാരമായിരിക്കും.

ഗ്രഹണം വെറും കണ്ണു കൊണ്ട് കാണരുത്. സൂര്യനെ നേരെ നോക്കുന്നത് എല്ലായ്പ്പോഴും കണ്ണിന് കേടുതന്നെയാണ്. അല്ലാതെ ഗ്രഹണം നടക്കുന്നതു കൊണ്ടല്ല നോക്കരുത് എന്ന് പറയുന്നത്.
ഗ്രഹണം കാണാന്‍ പല വഴികളുമുണ്ട്. X-ray ഫിലിമുകളില്‍ കൂടി നോക്കാവുന്നതാണ്. എന്നാല്‍ ഒരു X-ray ഫിലിം മാത്രമായാല്‍ അത് കുഴപ്പം സൃഷ്ടിച്ചേക്കാം. കുറെയധികം ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി അടുക്കി ആദ്യം ഒരു 100Watt ബള്‍ബിലേക്ക് നോക്കുക. ബള്‍ബിന്‍റെ ഫിലമെന്‍റ് മാത്രം കാണുന്ന വരേക്കും ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി ചേര്‍ക്കണം. ഇത്തരം ഒരു സംവിധാനത്തിലൂടെ ഒരു വിധം നന്നായി ഗ്രഹണം കാണാവുന്നതാണ്. (ഇതും തീര്‍ത്തും സുരക്ഷിതമല്ല. കറുത്ത X-ray ഫിലിം തന്നെ ഉപയോഗിക്കണം)
മറ്റൊരു വിദ്യ.
ഒരു കണ്ണാടി എടുക്കുക. അതേ വലിപ്പത്തില്‍ ഒരു കട്ടിക്കടലാസും മുറിച്ചെടുക്കണം. കട്ടിക്കടലാസിന്‍റെ നടുക്ക് 5mm വ്യാസം വരുന്ന ഒരു സുഷിരം ഇടണം. അത് കണ്ണാടിക്ക് മുന്‍പില്‍ ഒട്ടിക്കുക. സൂര്യപ്രകാശം കണ്ണാടിക്കു മുന്‍പിലുള്ള ചെറിയ സുഷിരത്തില്‍ നിന്നും പ്രതിഫലിപ്പിച്ച് ഒരു ഭിത്തിയില്‍ പതിപ്പിക്കുക. ഇത് സൂര്യന്‍റെ പ്രതിബിംബമാണ്. സൂര്യഗ്രഹണം മുഴുവന്‍ ഇതിലൂടെ കാണാവുന്നതാണ്.
ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണിത്.
മുന്നറിയിപ്പ്:
യാതൊരു കാരണവശാലും ബൈനോക്കുലര്‍, ടെലിസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങളിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.
Comments
ചിത്രം നോക്കീട്ടു കണ്ടില്ല.
നന്ദി.
ഗ്രഹണവിശേഷങ്ങള് അടുത്ത പോസ്റ്റില്‍.
അഭിപ്രായങ്ങള്‍ അറിയിക്കുക.