ഈ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ ശനിയും നിങ്ങള്‍ക്കൊപ്പം കൂടുന്നു. ശനിയുടെ വലയത്തിനുള്ള ചെറിയ മാറ്റങ്ങള്‍ ഏറ്റവും നന്നായി ദൃശ്യമാകുന്നത് ആ ദിനങ്ങളോടടുപ്പിച്ചായിരിക്കും.
ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ശനിയുടെ വലയങ്ങള്‍ എല്ലായ്പ്പോഴും ഒരേ പോലെയല്ല കാണപ്പെടുക. ശനിയുടെ പരിക്രമണ പഥവും ഭൂമിയുടെ പരിക്രമണ പഥവും തമ്മിലുള്ള ചരിവ് ശനിയുടെ വലയം നിരീക്ഷിക്കുന്നതിലും പ്രകടമാകും എന്നു മാത്രം.
ശനിയുടെ പരിക്രമണത്തിന് ഏതാണ്ട് മുപ്പത് വര്‍ഷം വേണം . ഇക്കാരണം കൊണ്ടു തന്നെ മന്ദന്‍ എന്നാണ് ജ്യോതിഷികള്‍ പോലും കക്ഷിയെ വിളിക്കുന്നത്. ഭൂമിക്കാകട്ടെ ഒരു വര്‍ഷം മതി., പിന്നെ സൂര്യന്റെ സ്ഥാനം. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഈ കാഴ്ച അപൂര്‍വ്വമാണ് എന്നു വേണമെങ്കില്‍ പറയാം.
ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ശനിയുടെ വലയത്തിനുണ്ടാകുന്ന മാറ്റം ചിത്രം നോക്കിയാല്‍ വ്യക്തമാകും. എല്ലാ പതിനഞ്ചു വര്‍ഷം കൂടുമ്പോളും ഇത് സംഭവിക്കുന്നുണ്ട്. ഭൂമിയുടെ പഥവും ശനിയുടെ വലയത്തിന്റെ തലവും ഒരേ കോണിലാകുന്നത് അടുത്ത വര്‍ഷം സെപ്തംബര്‍ നാലിനാണ്. എന്നാല്‍ അന്ന് ശനിയെ കാണുക അസാധ്യം. കാരണം ശനി അപ്പോള്‍ സൂര്യന്റെ അപഹാരത്തിലായിരിക്കും. ഇപ്പോള്‍ ഏതാണ്ട് 0.8 ഡിഗ്രിയാണ് ഈ ചരിവ്.
നല്ലൊരു ടെലിസ്കോപ്പ് ഉള്ളവര്‍ക്ക് ഈ കാഴ്ച ക്രിസ്തുമസ്സ് രാവില്‍ തന്നെ കാണാം. അതിരാവിലെ ചിങ്ങം നക്ഷത്രഗണത്തിലേക്കു നോക്കുക. അവിടെ ഉത്രം നക്ഷത്രത്തിനടുത്തായി നമുക്ക് ശനിയെ കണ്ടെത്താം. അപ്പോള്‍ മറക്കണ്ട
ശാസ്ത്രം


Comments
രാജ് ഉത്തരം നല്‍കിയതിന് നന്ദി.