സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ബൂലോകത്തേക്ക് ..പുതിയ പ്രതികരണ ലോകത്തിലേക്ക്..
ഇവരെ നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടേ?
ബ്ലോഗ് ആധുനിക കാലഘട്ടത്തിന്റെ പ്രതികരണ ശേഷിയുടെ മുഖപത്രമാണ്. ഇവിടെ സര്‍ക്കാര്‍ സ്കൂളുകള്‍ ആ പ്രതികരണ ശേഷിയിലൂടെ സമൂഹത്തോട് സംവദിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി സ്കൂളുകള്‍ ആ വഴിക്ക് ചിന്തിക്കുന്നു. ഇതാ അതേ പാതയില്‍ മറ്റൊരു സര്‍ക്കാര്‍ വിദ്യാലയം കൂടി. മാഞ്ഞൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളാണ് ബ്ലോഗുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആ സ്കൂളിലെ കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രതിഫലിക്കുന്ന ഈ ബ്ലോഗ് സര്‍ക്കാര്‍ സ്കൂളുകളെ പരിഹസിക്കുന്നവര്‍ക്ക് ഒരു പാഠമാണ്. http://ghsmanjoor.blogspot.com/ എന്ന ഈ ബ്ലോഗിനെ നമുക്ക് പ്രോത്സാഹിപ്പിക്കാം, മറ്റു സ്കൂളുകളുടെ ബ്ലോഗുകള്‍ക്കൊപ്പം...
അഭിപ്രായങ്ങൾ (6)
നന്ദി ടോട്ടോചാന് ഈ വിവരം അറിയിച്ചതിന്. സര്‍ക്കാര്‍ സ്കൂളുകളെ തരംതാഴ്ന്നതെന്നു കാണുന്ന സമൂഹമാണ് കുറ്റക്കാര്‍.
- ഒരു പൂര്‍വ്വ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥി.
ടൊട്ടോചാന്‍,
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പുറകിലാണെന്ന് ആരാണ് പറയുന്നത്?
ഐ.ടി ലാബും മറ്റും സര്‍ക്കാര്‍ സ്കൂളുകളില്‍ ഉള്ളത്ര സൌകര്യത്തില് (കേരളം മൊത്തമായിട്ടെടുത്താല്‍)ഒരു സ്വകാര്യ സ്കൂളുകളിലും കാണില്ല.
ഇവിടെ ബി.ആര്.സി ക്ക് ബോഗ്ഗുണ്ട്, അത്ര ആക്റ്റീവല്ലെങ്കിലും നോക്കുമല്ലോ
ബി.ആര്.സി എടപ്പാള്‍
ഏതായാലും പുതിയ ബ്ലോഗ്ഗിന് ആശംസകള്‍
ഷിബു,അനില്‍ നന്ദി..
അനില്‍ ഈ സൌകര്യങ്ങള്‍ ഒക്കെ ആരു പരിഗണിക്കുന്നില്ല. അതാണ് പ്രശ്നം. പരീക്ഷണശാലകളില്‍ ഓരോ കുട്ടിക്കും ഓരോ മൈക്രോസ്കോപ്പും മറ്റും കൊടുക്കാന്‍ പറ്റുന്ന നിരവധി സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ട്. എന്നാലും പുറം മോടിയില്‍ മയങ്ങി അണ്-എയിഡഡ് സ്കൂളുകളിലേക്ക് ഓടുന്നവരാണ് നമ്മുടെ ജനം. പണം കൊടുത്താലേ ശരിയായ വിദ്യാഭ്യാസം ലഭിക്കൂ എന്നു കരുതുന്നവര്‍. സൊജന്യ വിദ്യാഭ്യാസം സര്‍ക്കാര്‍ നല്കുന്ന വെറും സൊജന്യമല്ലെന്നും അത് തങ്ങളുടെ അവകാശമാണെന്നും തിരിച്ചറിയാത്തവരാണ് സമൂഹത്തിന്റെ ശാപം.
see this also from Manjoor school
http://ghsmanjoorposts.blogspot.com/
വളരെ നല്ല കാര്യം.ഞങ്ങടെ നാട്ടിലെ സ്കൂളിലും ഇത് പ്രാവര്‍ത്തികമാക്കും.
വിമല്‍ Says:
ടൊട്ടോചാന്‍,
ധാരാളം സ്കൂളുകള്‍ ബ്ലോഗും വെബസൈറ്റുകളുമായി വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതാ ചില ഉദാഹരണങ്ങള്‍
http://vhssirimpanam.org (ഇത് ഞങ്ങളുടെ സ്കൂളാണേ..)
http://akmhskottur.web4all.in/
http://vidhyarangam.web4all.in/
http://gghssmalappuram.in/
http://ghsavanavanchery.web4all.in/
http://gvhssnjekkad.org/
http://hihssedavanakad.web4all.in/
http://mmethsmalappuram.web4all.in/