കിലോനോവ! ഗാമാ വികിരണ സ്ഥോടനം! ഹബിള്‍ ടെലിസ്കോപ്പ്!
നാസയുടെ
ഹബിള്‍ ടെലസ്കോപ്പ് നമുക്കു നല്കിയ ബഹിരാകാശവാര്ത്തകള്ക്കു
കണക്കില്ലെന്നുതന്നെ പറയാം. ഇപ്പോഴിതാ പ്രപഞ്ചത്തില്‍ വിദൂരതയില്‍ നടന്ന
ഒരു പുതിയ സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മുടെ ഹബിള്‍
പുറത്തുവിട്ടിരിക്കുന്നത്. കിലോനോവ എന്നാണീ പുതിയ സ്ഫോടനത്തിനു നല്കിയ
പേര്! ഭാരം കൂടിയ നക്ഷത്രങ്ങളുടെ അന്ത്യം സൂപ്പര്‍നോവ എന്ന അത്യന്തം
ശക്തിയേറിയ സ്ഫോടനത്തിലൂടെയാണ് പലപ്പോഴും അവസാനിക്കാറ്. കിലോനോവയാകട്ടെ
രണ്ടു നക്ഷത്രങ്ങളുടെ അന്ത്യം കുറിക്കുന്ന സ്ഫോടനമാണ്. മിതമായ ഭാരമുള്ള
നക്ഷത്രങ്ങളുടെ അവസാനത്തില്‍ ന്യൂട്രോണ്‍ നക്ഷത്രം എന്ന അവസ്ഥയിലൂടെ
കടന്നുപോകേണ്ടതുണ്ട്. ഈ അവസ്ഥയിലുള്ള നക്ഷത്രത്തിന്റെ വലിപ്പം വളരെ
കുറവായിരിക്കും. ഊര്‍ജ്ജോത്പാദനം മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ചു വളരെ വളരെ
കുറവും. എന്നാല്‍ അത്തരം രണ്ടു നക്ഷത്രങ്ങള്‍ കൂട്ടിമുട്ടിയാലോ? അത്യന്തം
ശക്തിയേറിയ ഒരു സ്ഫോടനത്തിലായിരിക്കും അതവസാനിക്കുക. അത്തരം ഒരു സ്ഫോടനമാണ്
കിലോനോവ എന്നറിയപ്പെടുന്നത്. സാധാരണ നോവ സ്ഫോടനങ്ങളുടെ 1000 ഇരട്ടി
പ്രകാശമേറിയതായതിനാലാണ് കിലോനോവ എന്ന പേരു വീണത്. കഴിഞ്ഞ മാസമാണ് ഹബിള്‍
ദൂരദര്‍ശിനി ഇത്തരമൊരു സ്ഫോടനം നിരീക്ഷിക്കുന്നത്. നമ്മുടെ
അടുത്തൊന്നുമല്ലട്ടോ ഈ സ്ഫോടനം നടന്നത്. അങ്ങകലെ ഏതാണ്ട് 400 കോടി
പ്രകാശവര്‍ഷങ്ങള്‍ അകലെ!!! ഹബിള്‍ കണ്ടത് ഇന്നോ ഇന്നലയോ നടന്ന
സ്ഫോടനമല്ലെന്നും സാരം. 400കോടി വര്‍ഷം മുന്‍പു നടന്ന ഒരു സ്ഫോടനമാണ്
ഹബിളിന്റെ ദൃഷ്ടിയില്‍പ്പെട്ടത്!

കിലോനോവയ്ക്കു ശേഷം അതിശക്തമായ
ഗാമാവികിരണം ഉണ്ടാകും. ഗാമാ റേ ബര്‍സ്റ്റ് എന്നാണീ പ്രതിഭാസത്തിന്റെ പേര്.
അല്പനേരത്തേക്കുള്ള ഈ ഗാമാവികരണസ്ഫോടനത്തിന്റെ കാരണം ഇക്കാലമത്രയും
അജ്ഞാതമായി തുടരുകയായിരിരുന്നു. ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ
കൂട്ടിയിടിയില്‍ നിന്നും ഇത്തരം ഗാമാവികിരണസ്ഫോടനം ഉണ്ടാകാം എന്നു
തെളിഞ്ഞിരിക്കുകയാണിപ്പോള്‍! GBR എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന
ഗാമാവികിരണസ്ഫോടനം രണ്ടു തരത്തിലുണ്ട്. 2 സെക്കന്റുകള്‍ വരെ നീണ്ടു
നില്ക്കുന്ന ദൈര്‍ഘ്യമേറിയതും സെക്കന്റിന്റെ അംശം മാത്രം
നീണ്ടുനില്‍ക്കുന്ന ഹ്രസ്വമായതും. അതില്‍ ഹ്രസ്വമായ GBR നു പുറകിലുള്ള
കാരണങ്ങളിലൊന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
അഭിപ്രായങ്ങൾ (0)
അഭിപ്രായം എഴുതുക →