വെളിച്ചം കൊണ്ടു പ്രവര്‍ത്തിക്കുന്ന കര്ട്ടന്!
നല്ല വെയിലുള്ളപ്പോള്‍ തനിയെ അടയുന്ന കര്ട്ടന്. എന്നിട്ടോ, രാത്രിയിലെ അരണ്ട വെളിച്ചത്തില്‍ തനിയെ തുറക്കുകയും ചെയ്യും. ആരും അടുത്തുചെല്ലേണ്ട. പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയും വേണ്ട! ഇങ്ങനെയൊരു തിരശ്ശീല ഉണ്ടാക്കാനാകുമോ?
തീര്‍ച്ചയായും അങ്ങിനെയൊന്നു സാധ്യമാണെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. വെളിച്ചത്തോടു പ്രതികരിക്കുന്ന പദാര്‍ത്ഥമുപയോഗിച്ചാണ് ഈ കര്ട്ടന് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു പാളികളാണ് ഈ തിരശ്ശീലയ്ക്കുള്ളത്. ഒന്ന് കാര്‍ബണ്‍ നാനോറ്റ്യൂബുകള്‍ ഉപയോഗിച്ചുള്ളതാണ്. അടുത്തതോ, പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക്ക് കൊണ്ടുള്ളതും. കാര്‍ബണ്‍ കൊണ്ടുള്ള നാനോറ്റ്യൂബുകളാണ് ഇവിടെ ജാലവിദ്യ കാണിക്കുന്നത്. ഈ നാനോകുഴലുകള്‍ പ്രകാശത്തെ ആഗിരണം ചെയ്ത് ഉടന്‍ താപമാക്കി മാറ്റിക്കളയും. എന്നിട്ടീതാപം പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക്കു കൊണ്ടുള്ള പാളിയിലേക്ക് നല്‍കും. ചെറിയ താപം കിട്ടിയാല്‍ ഈ പാളി വികസിക്കും. എന്നാലോ കാര്‍ബണ്‍ പാളി അതേ പോലെയിരിക്കും. ഫലം രണ്ടുപാളികള്‍ ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന ഈ പദാര്‍ത്ഥം വളയും!
വളരെ പെട്ടെന്നാണ് ഈ പ്രവര്‍ത്തനം. നിര്‍മ്മിക്കാനും വളരെ എളുപ്പം. തീവ്രത കുറഞ്ഞ പ്രകാശം മതി ഇതിന്റെ പ്രവര്‍ത്തനത്തിന്. ഒരു നല്ല ടോര്ച്ചില് നിന്നുള്ള വെളിച്ചം മതിയത്രേ ഇതിനു പ്രവര്‍ത്തിക്കാന്‍.
ഈ കര്‍ട്ടനുകളുടെ പ്രവര്‍ത്തനം നേരിട്ടുകണ്ട് ബോധ്യപ്പെടണോ? ഈ വീഡിയോ കാണൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://newscenter.berkeley.edu/2014/01/09/smart-curtains/

അഭിപ്രായങ്ങൾ (0)
അഭിപ്രായം എഴുതുക →