മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം അന്‍പതിനായിരം കവിഞ്ഞത് കഴിഞ്ഞ ഏപ്രിലിലാണ്. ഏപ്രില്‍ 23ന് ലേഖനങ്ങളുടെ എണ്ണം അന്‍പതിനായിരം കവിഞ്ഞിരുന്നെങ്കിലും
കുറച്ചു സമയത്തിനുള്ളില്‍ ലേഖനങ്ങളുടെ എണ്ണത്തില്‍ കുറവു വന്നു. കുറച്ചു ദിവസത്തിനുള്ളില്‍ എണ്ണം വീണ്ടും അന്‍പതിനായിരം കവിയുകയും ചെയ്തു. അന്താരാഷ്ട്രപുസ്തകദിനത്തിരുത്തലുകളും ലേഖനസൃഷ്ടികളും നടക്കുന്നതിനാല്‍ ആയിടയ്ക്ക്
പതിവിനു വിരുദ്ധമായി ഏതാണ്ട് ആയിരത്തോളം
ലേഖനങ്ങളാണ് വളരെക്കുറച്ചു ദിവസങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെട്ടത്.
പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇവയില്‍ അധികവും. ഈ ലേഖനങ്ങളില്‍
ബഹുഭൂരിപക്ഷവും ശ്രദ്ധേയതാമാനദണ്ഡം പാലിക്കപ്പെടാത്തവയാണ് എന്നായിരുന്നു പൊതുവായ
വിലയിരുത്തല്‍. അതിനാല്‍ അധികം താമസിയാതെ പലതും മായ്ക്കപ്പെടുകയും ചെയ്തു. അങ്ങനെ സംഭവിച്ചതിനാലാണ് എണ്ണം കൂടുകയും കുറയുകയും പിന്നെയും കൂടുകയും ചെയ്തത്.
അരലക്ഷം ലേഖനങ്ങളിലേക്ക് മലയാളം വിക്കിപീഡിയ എത്തി എന്നത് ചെറിയ ഒരു കാര്യമല്ല. അറിവിനെ സ്വതന്ത്രമാക്കുന്ന പ്രക്രിയയുടെ ഭാഗമാണ് വിക്കിപീഡിയ ലേഖനങ്ങള്‍. ഒരു പ്രാദേശികഭാഷയില്‍ ഇത്രത്തോളം ലേഖനങ്ങള്‍ വരിക എന്നത് നിസ്സാരകാര്യമല്ല.
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളില്‍ മിക്കവയും ശരാശരി വലിപ്പമുള്ള ലേഖനങ്ങളാണ്. പരോക്ഷമായി മലയാളഭാഷയുടെ നിലനില്‍പ്പിനെയും മലയാളം വിക്കിപീഡിയ സഹായിക്കുന്നുണ്ട്. മലയാളം വിക്കിയിലെ ആകെ തിരുത്തലുകളുടെ എണ്ണം ഇരുപത്തഞ്ചുലക്ഷത്തിനു മുകളിലാണ് എന്നതും പ്രസക്തമാണ്. ഒരാള്‍ എഴുതിയ ലേഖനം അതേപടി അവിടെ കിടക്കുകയല്ല എന്നത് തിരുത്തലുകളുടെ ബാഹുല്യം വ്യക്തമാക്കുന്നുണ്ട്.
ലേഖനങ്ങള്‍ മാത്രമല്ല ചിത്രങ്ങളും വീഡിയോകളും ശബ്ദശകലങ്ങളുമെല്ലാം മലയാളം വിക്കിയിലും അപ്‍ലോഡ് ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യപ്പെട്ടിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം അയ്യായിരത്തിനു മുകളില്‍ വരും. (മലയാളം വിക്കിപ്രവര്‍ത്തകര്‍ ഉള്‍പ്പടെ സാധാരണഗതിയില്‍ വിക്കിമീഡിയ കോമണ്‍സ് എന്ന ഇടത്തിലാണ് സ്വതന്ത്രചിത്രങ്ങളും മറ്റും അപ്‍ലോഡ് ചെയ്യാറുള്ളത്. അവയുടെ എണ്ണം ഇതിന്റെ നിരവധിനിരവധി ഇരട്ടി വരും.)
മലയാളം വിക്കിയിലെ അംഗങ്ങളുടെ എണ്ണം തൊണ്ണൂറായിരത്തിനു മുകളില്‍ വരും. എന്നാല്‍ വളരെക്കുറച്ചു ലേഖകരെ മലയാളം വിക്കിപീഡിയയില്‍ സജീവമായിട്ടുള്ളൂ. വെറുതേ രജിസ്റ്റര്‍ ചെയ്ത് അംഗമായിത്തുടരുന്നവരും അത്യപൂര്‍വമായി എഡിറ്റിങോ മറ്റോ നടത്തുന്നവരുമാണ് അംഗങ്ങളില്‍ കൂടുതലും. മാസത്തില്‍ ഒരു എഡിറ്റെങ്കിലും നടത്തുന്ന സജീവ ഉപയോക്താക്കളുടെ എണ്ണം 300ല്‍ താഴെയാണ്. ഇത്രയും കുറഞ്ഞ ഉപയോക്താക്കളെവച്ചാണ് വിക്കിപീഡിയ അന്‍പതിനായിരം ലേഖനം എന്ന നേട്ടത്തിലേക്ക് എത്തുന്നത് എന്നത് ഏറെ അഭിമാനിക്കാന്‍ വകനല്‍കുന്നു.
2002ലാണ് മലയാളം വിക്കിപീഡിയയുടെ തുടക്കം. എന്നാല്‍ ഒത്തിരി വര്‍ഷത്തോളം മലയാളം വിക്കിപീഡിയ ഒട്ടും സജീവമല്ലാതെ കിടന്നിരുന്നു. മലയാളം യുണിക്കോഡിന്റെ വ്യാപനമാണ് പിന്നീട് വിക്കിയെ സജീവമാക്കിയത്. വരമൊഴി എന്ന സോഫ്റ്റുവെയറാണ് ആദ്യകാലത്ത് മലയാളമെഴുത്തിന് വിക്കിപ്രവര്‍ത്തകരെ സഹായിച്ചത്. പിന്നീട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് അടക്കമുള്ള മലയാളഭാഷാ സോഫ്റ്റുവെയര്‍ കൂട്ടായ്മകളുടെ വരവ് വിക്കിപീഡിയയ്ക്ക് കൂടുതല്‍ ഉണര്‍വ്വു നല്‍കി. മലയാളം ബ്ലോഗുകളുടെ വരവും വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം കൂട്ടാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും 2002 ഡിസംബറില്‍ ല്‍ തുടങ്ങിയ മലയാളം വിക്കിയില്‍ അഞ്ഞൂറുലേഖനങ്ങള്‍ തികയാന്‍ 2006 ഏപ്രില്‍ 10വരെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ അതേ വര്‍ഷം അവസാനമായപ്പോഴേക്കും ഏതാണ്ട് ആയിരത്തഞ്ഞൂറോളം ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ അധികമായി വന്നുകഴിഞ്ഞിരുന്നു. 2009 ജൂണില്‍ പതിനായിരം ലേഖനങ്ങള്‍ തികച്ച വിക്കിപീഡിയ 2012ജൂലൈയില്‍ ഇരുപത്തയ്യായിരം ലേഖനങ്ങള്‍ എന്ന നിലയിലെത്തി. പിന്നീട് ഓരോ വര്‍ഷവും ശരാശരി അയ്യായിരം ലേഖനങ്ങള്‍ എന്ന നിലയിലാണ് വര്‍ദ്ധനവുണ്ടായത്. ഇപ്പോഴത് അന്‍പതിനായിരം എന്ന നിലയില്‍ എത്തി നില്‍ക്കുകയാണ്.
മലയാളംവിക്കിയുടെ പ്രവര്‍ത്തനം വിജ്ഞാനകോശത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. നിരവധി സഹോദരസംരംഭങ്ങള്‍ക്കും പ്രവര്‍ത്തകര്‍ തുടക്കമിട്ടിട്ടുണ്ട്. സ്വതന്ത്രനിഘണ്ടു ആയ വിക്കിനിഘണ്ടു, പകര്‍പ്പവകാശം കഴിഞ്ഞ പുസ്തകങ്ങള്‍ ഡിജിറ്റല്‍രൂപത്തില്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിഗ്രന്ഥശാല, സ്വതന്ത്രപാഠപുസ്തകശേഖരമായ വിക്കിപാഠശാല തുടങ്ങിയവ അവയില്‍ ചിലതാണ്.
ചില സ്ഥിരം ചോദ്യങ്ങളും ഉത്തരങ്ങളും
എന്താണ് മലയാളം വിക്കിപീഡിയ?
അറിവ് മലയാളഭാഷയില്‍ സ്വതന്ത്രമായി പങ്കുവയ്ക്കാന്‍ ഒരിടം എന്ന് ഏറ്റവും ചുരുക്കിപ്പറയാം. ആര്‍ക്കും പകര്‍പ്പവകാശപ്രശ്നങ്ങളില്ലാതെ വിവരം തിരയാനും ഉപയോഗിക്കാനും വിക്കിപീഡിയ സഹായിക്കുന്നു. ലാഭേച്ഛയില്ലാതെയാണ് വിക്കിപീഡിയ സംരംഭങ്ങളുടെ പ്രവര്‍ത്തനം. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലിരുന്ന് ആര്‍ക്കും മലയാളം വിക്കിപീഡിയയുടെ ഭാഗമാവാം.
മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുക്കാന്‍ എന്തു ചെയ്യണം?
ഫേസ്‍ബുക്കിലും ജിമെയില്‍പോലുള്ള വിവിധ മെയില്‍സര്‍വീസുകളിലും അംഗത്വമെടുക്കുന്നപോലെതന്നെ എളുപ്പമാണ് വിക്കിപീഡിയയിലെ അംഗത്വവും. https://ml.wikipedia.org എന്നതാണ് മലയാളം വിക്കിപീഡിയയുടെ വിലാസം. അവിടെ ചെന്ന് 'അംഗത്വമെടുക്കുക' എന്ന ലിങ്കിലൂടെ വളരെയെളുപ്പം വിക്കിപീഡിയ അംഗത്വം നേടാവുന്നതാണ്. ഇതേ അംഗത്വം ഉപയോഗിച്ച് ഇംഗ്ലീഷ് അടക്കമുള്ള മറ്റു ഭാഷകളിലെ വിക്കിപീഡിയകളിലും ലേഖനങ്ങള്‍ സൃഷ്ടിക്കുകയും തിരുത്തല്‍ നടത്തുകയും ചെയ്യാവുന്നതാണ്.
മലയാളം വിക്കിയില്‍ അംഗത്വമെടുക്കാതെ തിരുത്താന്‍ കഴിയില്ലേ?
കഴിയും. വിക്കിപീഡിയയില്‍ ലേഖനം സൃഷ്ടിക്കാനോ തിരുത്താനോ അംഗത്വം വേണമെന്നു നിര്‍ബന്ധമില്ല. എന്നാല്‍ അംഗത്വമെടുക്കാതെ തിരുത്തുന്ന പക്ഷം നിങ്ങളുടെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വിലാസം എല്ലാവര്‍ക്കും കാണത്തക്കവിധം രേഖപ്പെടുത്തുന്നതാണ്. അതിനാല്‍ അംഗത്വമെടുത്തശേഷം തിരുത്തലുകള്‍ നടത്തുന്നതാണ് അഭികാമ്യം.
എന്തു ലേഖനവും വിക്കിപീഡിയയില്‍ എഴുതാമോ?
എഴുതാം എന്നാണ് ഉത്തരം. എന്നാല്‍ വിക്കിപീഡിയയുടെ നയങ്ങള്‍ക്ക് അനുസൃതമല്ലാത്ത ലേഖനങ്ങള്‍ മായ്ക്കപ്പെടും എന്നു മാത്രം. വിജ്ഞാനസ്വഭാവമുള്ള ലേഖനങ്ങളേ ഒരു വിജ്ഞാനകോശത്തില്‍ വേണ്ടതുള്ളൂ. തെറ്റായ വിവരങ്ങള്‍ ചേര്‍ത്താല്‍ അവയും മായ്ക്കപ്പെടും.
ആരാണ് ലേഖനങ്ങള്‍ മായ്ക്കുന്നതും തിരുത്തുന്നതും?
വിക്കിപീഡിയയിലെ ഏത് ഉപയോക്താവിനും ഏതു ലേഖനവും തിരുത്താന്‍ അധികാരമുണ്ട്.
മലയാളം വിക്കിപീഡിയയെക്കുറിച്ച് കൂടുതലറിയാന്‍ എന്തു ചെയ്യണം?
എന്താണ് വിക്കിപീഡിയ എന്നതിനെക്കാള്‍ എന്തല്ല വിക്കിപീഡിയ എന്ന് അറിയുന്നതാണ് കൂടുതല്‍ നല്ലത്. അതിന് ഈ ലിങ്ക് നിങ്ങളെ സഹായിക്കും.
http://ml.wikipedia.org/wiki/ WP:What_Wikipedia_is_not
മലയാളം വിക്കിപീഡിയയെക്കുറിച്ചുള്ള സംശയങ്ങള്‍ താഴെ കമന്റായി രേഖപ്പെടുത്താവുന്നതാണ്. പോസ്റ്റിനെ മെച്ചപ്പെടുത്താനും തെറ്റുണ്ടെങ്കില്‍ തിരുത്താനുമുള്ള നിര്‍ദ്ദേശങ്ങളും ആവാം.
( ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്ര പ്രകാരം പ്രസിദ്ധീകരിക്കുന്നത്.)

http://ml.wikipedia.org/wiki/
മലയാളം വിക്കിപീഡിയയെക്കുറിച്ചുള്ള സംശയങ്ങള്‍ താഴെ കമന്റായി രേഖപ്പെടുത്താവുന്നതാണ്. പോസ്റ്റിനെ മെച്ചപ്പെടുത്താനും തെറ്റുണ്ടെങ്കില്‍ തിരുത്താനുമുള്ള നിര്‍ദ്ദേശങ്ങളും ആവാം.
( ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്ര പ്രകാരം പ്രസിദ്ധീകരിക്കുന്നത്.)
Comments
Post a Comment