എന്റെയടുത്ത് മറ്റു നക്ഷത്രങ്ങളൊന്നും ജനിക്കേണ്ട!
എന്റെയടുത്ത് മറ്റു നക്ഷത്രങ്ങളൊന്നും ജനിക്കേണ്ട! - ഒറിയോണ്‍ നെബുലയിലെ ഒരു പുതുനക്ഷത്രം കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞരോട് പറഞ്ഞ കാര്യമാണിത്! Stratospheric Observatory for Infrared Astronomy (സോഫിയ) എന്നൊരു നിരീക്ഷണാലയം ഉണ്ട്. ആകാശത്തൂടെ പറക്കുന്ന ഒരു വിമാനത്തിനുള്ളിലെ ടെലിസ്കോപ്പ് സംവിധാനം ആണിത്. Boeing 747SP വിമാനത്തിനുള്ളില്‍ 2.7 മീറ്റര്‍ വലിപ്പത്തിലുള്ള ഒരു ടെലിസ്കോപ്പ് ഘടിപ്പിച്ച് നക്ഷത്രനിരീക്ഷണത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു നൂതനസംവിധാനം! ഈ ടെലിസ്കോപ്പ് ഇന്‍ഫ്രാറെഡ് മേഖലയിലുള്ള പഠനമാണ് നടത്തുന്നത്. ഭൂമിയിലെ ടെലിസ്കോപ്പുകള്‍ക്ക് ഇന്‍ഫ്രാറെഡ് മേഖലയില്‍ പഠനം നടത്തുക ബുദ്ധിമുട്ടാണ്. ഭൂമിയുടെ അന്തരീക്ഷവും ജലകണികകളും എല്ലാം ഇന്‍ഫ്രാറെഡിനെ വലിയ തോതില്‍ തടയും എന്നതിനാലാണത്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളില്‍ കൊണ്ടുപോയി ടെലിസ്കോപ്പ് സ്ഥാപിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം. അങ്ങനെയാണ് ബോയിങ് വിമാനത്തിനുള്ളില്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പും പേറിയ സോഫിയ എന്ന ദൗത്യം ആരംഭിച്ചത്.
നെബുലകളെക്കുറിച്ചും മറ്റും പഠിക്കാന്‍ ഇന്‍ഫ്രാറെഡ് ആണ് നല്ലത്. ദൃശ്യപ്രകാശത്തെ നെബുലകളിലെ വാതകങ്ങള്‍ പലപ്പോഴും കടത്തിവിടില്ല. അതിനാല്‍ നെബുലയ്ക്കുള്ളില്‍ എന്താണ് എന്നറിയണമെങ്കില്‍ ഇന്‍ഫ്രാറെഡ് പ്രകാശത്തെ നിരീക്ഷിക്കുകയേ നിവൃത്തിയുള്ളൂ. സോഫിയയും ഇതാണ് ചെയ്യുന്നത്. നല്ലൊരു ടെലിസ്കോപ്പ് കിട്ടിയാല്‍ ആരും ആദ്യം നോക്കുക ഓറിയോണ്‍ നെബുലയെ ആയിരിക്കും. സോഫിയയും അതു തന്നെ ചെയ്തു. എന്തായാലും ആ പഠനം വെറുതേ ആയില്ല. നക്ഷത്രരൂപീകരണം സംബന്ധിച്ച പുതിയൊരു കണ്ടെത്തലിനാണ് ഇതു വഴി വച്ചത്.
ഓറിയോണ്‍ നെബുലയില്‍ പുതുതായി ജനിച്ച ഒരു നക്ഷത്രത്തില്‍നിന്ന് പുറത്തേക്കു വരുന്ന വികിരണങ്ങളും കണികകളും (സൂര്യന്റെ സൗരക്കാറ്റ് പോലെ ഓരോ നക്ഷത്രങ്ങള്‍ക്കും ഉള്ള നക്ഷത്രക്കാറ്റ്!) അതിനു ചുറ്റുമുള്ള നെബുലാ പദാര്‍ത്ഥങ്ങളെയെല്ലാം അകലേക്ക് വകഞ്ഞുമാറ്റുന്നതായിട്ടാണ് ശ്രദ്ധയില്‍ പെട്ടത്. ആ നക്ഷത്രത്തിന്റെ അയല്‍പക്കത്തൊന്നും മറ്റൊരു നക്ഷത്രവും ജനിക്കാതിരിക്കാന്‍ ഇത് ഇടയാക്കുന്നുണ്ട്. നക്ഷത്രത്തിനു ചുറ്റും വലിയൊരു കുമിളയാണ് ഈ നക്ഷത്രക്കാറ്റ് മൂലം സൃഷ്ടിക്കപ്പെട്ടത്. കുമിള എന്നു പറഞ്ഞാല്‍ പ്രകാശവര്‍ഷങ്ങള്‍ വ്യാസമുള്ള ഒന്നാണേ! കുമിളയ്ക്കു പുറത്ത് ഹൈഡ്രജന്‍ അടക്കമുള്ള വാതകങ്ങള്‍ വലിയ സാന്ദ്രതയില്‍ കാണപ്പെടുന്നുണ്ട്. ഇവിടെ വേണമെങ്കില്‍ പുതിയ നക്ഷത്രങ്ങള്‍ ജനിക്കാവുന്നതാണ്. എന്തായാലും തന്റെ തൊട്ടടുത്തൊന്നും സഹോദരനക്ഷത്രങ്ങള്‍ ജനിക്കേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുകയാണ് ഈ പുതുനക്ഷത്രം!
ഓറിയോണ്‍ നെബുല
-------------------
ഇപ്പോ ആകാശത്തേക്കു നോക്കിയാല്‍ വളരെ എളുപ്പം കാണാവുന്ന ഒരു നക്ഷത്രരാശിയാണ് ഓറിയോണ്‍. മലയാളത്തില്‍ വേട്ടക്കാരന്‍ എന്നും പറയും. ഈ വേട്ടക്കാരന്റെ അരയില്‍ വാള്‍ പോലെ കാണുന്നിടത്ത് ഒരു നെബുലയുണ്ട്. അതാണ് ഒറിയോണ്‍ നെബുല. നെബുല എന്നുവച്ചാല്‍ വാതകങ്ങളുടെ, പ്രധാനമായും ഹൈഡ്രജന്റെ ഒരു കൂട്ടമാണ്. കോടാനുകോടി കിലോമീറ്ററുകളോളം, അല്ലെങ്കില്‍ പ്രകാശവര്‍ഷങ്ങളോളം വ്യാപ്തിയില്‍ വ്യാപിച്ചുകിടക്കുന്ന വാതകക്കൂട്ടം. ഇത്തരം നെബുലകളിലാണ് നക്ഷത്രങ്ങള്‍ ജനിക്കുന്നത്. ഗുരുത്വാകര്‍ഷണംമൂലം പരസ്പരം കൂടിച്ചേരുന്ന വാതകങ്ങള്‍ ചൂടുപിടിച്ച് ഹൈഡ്രജന്‍ ഫ്യൂഷന്‍ നടന്ന് ജന്മമെടുക്കുന്ന നക്ഷത്രങ്ങള്‍!
ഒരു വലിയ നെബുലയില്‍നിന്നും അനേകം നക്ഷത്രങ്ങള്‍ ജനിക്കാം. ഓറിയോണ്‍ നെബുലയും അത്തരത്തില്‍ ഒന്നാണ്. നിരവധി നക്ഷത്രങ്ങള്‍ പിറക്കാന്‍ മാത്രം വലിപ്പവും ഹൈഡ്രജനും ഉള്ള ഒന്ന്. നമ്മള്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുത്തിട്ടുള്ളതും പഠിച്ചിട്ടുള്ളതും ഓറിയോണ്‍ നെബുലയെ ആണ്. വെറുംകണ്ണുകൊണ്ടുപോലും കാണാന്‍ കഴിയുന്ന ഈ നെബുലയെ അത്യാവശ്യം നല്ല ടെലിസ്കോപ്പിലൂടെയോ ബൈനോക്കുലറിലൂടെയോ നോക്കിയാല്‍ അതിന്റെ ആകൃതിയും മനസ്സിലാക്കാം. വലിയ ടെലിസ്കോപ്പുകള്‍ ആണെങ്കില്‍ മനോഹരമായ ഒരു കാഴ്ചയാണ് നമുക്കു കിട്ടുക. 1340പ്രകാശവര്‍ഷം അകലെ കിടന്നിട്ടും നമുക്ക് വെറും കണ്ണാല്‍ കാണാന്‍ കഴിയുമെങ്കില്‍ ഇതിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ. നക്ഷത്രങ്ങളുടെ പരിണാമം സംബന്ധിച്ച പഠനങ്ങള്‍ മിക്കതും ഓറിയോണ്‍ നെബുലയെ ആശ്രയിച്ചാണ് നടന്നിട്ടുള്ളത്. ഒരു നക്ഷത്രം ജനിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ഈ നെബുലയില്‍ കാണാം എന്നതാണ് ഇതിനിത്ര പ്രാധാന്യം വരാന്‍ കാരണം.
ചിത്രം: ഓറിയോണ്‍ നെബുലയിലെ ഒരു ഭാഗം. ഇന്‍ഫ്രാറെഡ് പ്രകാശം ഉപയോഗിച്ച് SOFIA ടെലിസ്കോപ്പ് എടുത്തത്.
കറുത്തനിറത്തില്‍ കാണുന്നതാണ് കുമിളയുടെ ഭാഗം.
ചിത്രത്തിനു കടപ്പാട്: NASA/SOFIA/Pabst et. al

Comments
Post a Comment