Friday, June 13, 2008

എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം

എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം


1956 മുതല്‍ തുടരുന്ന അഴിമതിയാണ് എയിഡഡ് സ്കൂള്‍ നിയമനം. ഇതു വരെ ഈ സാമൂഹിക തിന്‍മയെ പറിച്ചെറിയാന്‍ നമുക്കാര്‍ക്കും കഴിഞ്ഞിട്ടില്ല.
എത്രയോ സര്‍ക്കാരുകള്‍ വന്നു പോയി. നിയമനങ്ങള്‍ പി. എസ് . സി. ക്ക് വിടാന്‍ ശ്രമിച്ച ഒരു സര്‍ക്കാരിനെ വിമോചനസമരമെന്ന ഉമ്മാക്കി കാണിച്ച് താഴത്തിടുകയും ചെയ്തു.
സര്‍ക്കാര്‍ ശമ്പളവും മാനേജര്‍ നിയമനവും.!!
എത്ര കാലം ഇനിയും ഈ അഴിമതി തുടരും?

ഇന്നത്തെ അവസ്ഥയെ നമുക്കൊന്ന് വിലയിരുത്തി നോക്കാം.

കേരളത്തിലെ സ്കൂളുകളെ നമുക്ക് 4 ആയി തരം തിരിക്കാം

  1. സ്കൂളുകള്‍
  2. എയിഡഡ് സ്കൂളുകള്‍
  3. അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍
  4. അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍

1.സര്‍ക്കാര്‍ സ്കൂളുകള്‍

സര്‍ക്കാര്‍ സ്കൂളുകളില്‍ സര്‍ക്കാരുകള്‍ തന്നെയാണ് എല്ലാ സഹായങ്ങളും ചെയ്യുന്നത്.
അദ്ധ്യാപക-അനദ്ധ്യാപക നിയമനം, ശമ്പളം , സ്കൂള്‍ നവീകരണം, പഠനരീതികള്‍ തുടങ്ങി എല്ലാം നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണ്.
പി.എസ്.സി വഴി ഏതൊരു പൌരനും യാതൊരു പണവും ചിലവഴിക്കാതെ ഇവിടെ നിയമനം ലഭിക്കും.
ഏതൊരു പൌരനും ഈ സ്കൂളുകളില്‍ ഇടപെടാനുള്ള അവകാശങ്ങളും ഉണ്ട്.
എല്ലാ കുട്ടികള്‍ക്കും ഭരണഘടന നല്‍കുന്ന സൌജന്യവിദ്യാഭ്യാസവും ലഭിക്കും

2.എയിഡഡ് സ്കൂളുകള്‍

എയ്ഡഡ് സ്കൂളുകളില്‍ നിയമനത്തിന് സര്‍ക്കാരിന് അധികാരമില്ല. അത് മാനേജര്‍ നടത്തും
കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ട ചുമതലയും മനേജര്‍ക്കാണ്.
സര്‍ക്കാര്‍ ഇവിടെ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപക-അനദ്ധ്യാപകര്‍ക്കും ശംന്പളം നല്‍കും. അതും സര്‍ക്കാര്‍ നിരക്കില്‍ പെന്‍ഷനും മറ്റ് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെ.
എല്ലാ വര്‍ഷവും സ്കൂള്‍ നവീകരണത്തിനായി ഗ്രാന്‍റുകളും അനുവദിക്കും.
കൂടാതെ SSA വഴിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും കക്കൂസുകള്‍ നിര്‍മ്മിക്കാനും ലാബ് ഉപകരണങ്ങള്‍ വാങ്ങാനും മറ്റും നിരവധി സഹായങ്ങളും ലഭിക്കും.
എല്ലാ കുട്ടികള്‍ക്കും ഭരണഘടന നല്‍കുന്ന സൌജന്യവിദ്യാഭ്യാസം നല്‍കണം എന്നതു മാത്രമാണ് സര്‍ക്കാര്‍ മേല്‍പറഞ്ഞ സഹായങ്ങള്‍ക്കായി ആവശ്യപ്പെടുന്നത്.

3.അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍

അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍
ഈ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ ഒരു തരത്തിലുള്ള അധികാരങ്ങളും സര്‍ക്കാരിന് ഇല്ല എന്നു തന്നെ പറയാം
സ്കൂള്‍ നിയമനങ്ങളും ശമ്പളവും എല്ലാം മാനേജര്‍ തന്നെ കൊടുക്കണം. കെട്ടിടനിര്‍മ്മാണങ്ങളും മറ്റും മാനേജര്‍ തന്നെ നടത്തണം.
എന്നാല്‍ സ്കൂളിലെ കുട്ടികളില്‍ നിന്നും ഫീസ് പിരിക്കാനുള്ള അവകാശം മാനേജര്‍ക്കുണ്ട്.
എന്തിന് മലയാളം പറഞ്ഞാല്‍ മൊട്ടയടിക്കാനുള്ള അവകാശം വരെ മാനേജര്‍ക്കുണ്ട്.
കാശു കൊടുത്താല്‍ ഭരണഘടന അനുവദിച്ച സൌജന്യവിദ്യാഭ്യാസം നമുക്കിവിടെ കിട്ടും!!

4.അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍

അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍
അംഗീകാരം കിട്ടും എന്ന പ്രതീക്ഷയില്‍ ചില 'പാവം' കച്ചവടക്കാര്‍ തുടങ്ങുന്ന സ്കൂളുകളാണിത്.
അവിടെ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും വീണ്ടും മറ്റേതെങ്കിലും അംഗീകൃത സ്കൂളില്‍ ഒന്നാം ക്ളാസ് മുതല്‍ പഠിച്ചു തുടങ്ങേണ്ടി വരും എന്നു മാത്രം.


നമുക്ക് ഇവിടെ എയിഡഡ് വിദ്യാലയങ്ങള്‍ (സ്കൂളുകളും കോളേജുകളും ഉള്‍പ്പടെ) മാത്രം ചര്‍ച്ചക്കെടുക്കാം
മാനേജര്‍ നിയമനം നടത്തുകയും സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്ന ഏക പ്രസ്ഥാനമാണിത്
നമ്മുടെ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരുടെ എണ്ണം 3.5 ലക്ഷം മാത്രമേ ഉള്ളൂ എന്നാണ് ഒരു കണക്ക്.(പരിശോധിക്കേണ്ടി വരും കൃത്യമായി അറിയാവുന്നവര്‍ പറയുക.)
ഇതില്‍ 1.85 ലക്ഷത്തോളം പേര്‍ അദ്ധ്യാപകരാണ്.

എയിഡഡ് അദ്ധ്യാപകര്‍ 1.25 ലക്ഷത്തോളം പേര്‍ വരും.(മറ്റ് എയിഡഡ് ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല.)
സര്‍ക്കാര്‍ അദ്ധ്യാപകര്‍ 0.6 ലക്ഷം മാത്രമാണ്.


മറ്റ് എയിഡഡ് ജീവനക്കാരും ഉള്‍പ്പടെ 1.3 ലക്ഷത്തോളമാണ് മാനേജര്‍ നിയമിച്ച് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരുടെ എണ്ണം.
പെന്‍ഷന്‍ മേടിക്കുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാല്‍ ഈ സംഖ്യ അതി ഭീമമായി തന്നെ ഉയരും.

സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ (പെന്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും) ഒരു മാസം 200 കോടിയിലധികം രൂപയാണ് ഇവര്‍ക്കായി ചിലവഴിക്കുന്നത്.
വെറും 3 കോടി മാത്രം ജനങ്ങളുള്ള കേരളത്തില്‍ ഒരാളില്‍ നിന്നും നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന 67 രൂപ ചിലവഴിക്കുന്നത്
മാനേജര്‍ നിയമിച്ചവര്‍ക്ക് ശമ്പളം കൊടുക്കാനാണ്.

ഒരു കുടുംബം 335 രൂപയോളം ഇവര്‍ക്കായി ചിലവഴിക്കേണ്ടി വരുന്നു.!!!


നിയമനം എന്ന പച്ചയായ അഴിമതി.

സര്‍ക്കാര്‍ ശമ്പളം നല്‍കും എന്നതു കൊണ്ടു തന്നെ കടുത്ത അഴിമതിയാണ് ഇവിടെ നടമാടുന്നത്.
നിയമനം നടത്തേണ്ട അധികാരം മാനേജര്‍(മാനേജ്മെന്‍റ്) കൈയ്യടക്കി വച്ചിരിക്കുകയാണിവിടെ. ഇന്‍റര്‍വ്യൂവില്‍ പങ്കടുക്കാന്‍ വരുന്ന ആരേയും സ്വന്തം ഇഷ്ടപ്രകാരം മാനേജര്‍ക്ക് നിയമിക്കാം.
സാധാരണ ഗതിയില്‍ ഒരു L.P സ്കൂള്‍ നിയമനത്തിനു പോലും മേടിക്കുന്ന കൈക്കൂലി 5 ലക്ഷത്തോളമാണ്.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മേടിക്കുന്നത് 14 ലക്ഷത്തോളവും !!
അപ്പോള്‍ കോളേജു തലത്തിലെ കൈക്കൂലിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ!.
ഇത്രയും പണം കൊടുത്ത് ജോലി മേടിക്കാന്‍ ആളുണ്ടാകുമോ എന്ന് സംശയിക്കേണ്ട. തീര്‍ച്ചയായും ഉണ്ട്. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും എല്ലാമായി ജീവിക്കാം. പി.എസ്.സി വഴി കിട്ടുന്നതിനേക്കാള്‍ എളുപ്പവും. അതു കൊണ്ടു തന്നെ സ്കൂളിലെ ഒരു ശിപായി ജോലിക്കു പോലും മേടിക്കുന്ന കൈക്കൂലി 2 ലക്ഷത്തിന് മുകളിലാണ്..


ഒരു നിയമനത്തിന് 7 ലക്ഷം എന്ന് ശരാശരി കണക്കാക്കാം. അങ്ങിനെ നോക്കിയാല്‍
1.25 ലക്ഷം പേരെ നിയമിക്കുന്പോള്‍ നടക്കുന്ന അഴിമതിയുടെ കണക്കെത്രയാവും?

87500000000രൂപ മാത്രം!!! വെറും 8750 കോടി രൂപ മാത്രം!!!!
കൈക്കൂലിയായി 8750കോടി രൂപ മാത്രം!!!!


കേരളത്തിലെ ജനസംഖ്യയോ 3 കോടിയും !

അപ്പോള്‍ ഓരോ പൌരനും മേല്‍ 2900 രൂപയുടെ അഴിമതിയുടെ കറ...


കൃത്യമായ കണക്കുകള്‍ നമുക്ക് കണ്ടെത്തണം.. അത് കാണിക്കുന്നത് അതി ഭീമമായ അഴിമതിയുടെ കഥയായിരിക്കും..
ആരു ആ കണക്കുകള്‍ പുറത്തു കൊണ്ടു വരാത്തതെന്ത് എന്നതാണ് അതിശയം...!

മേല്‍പറഞ്ഞതെല്ലാം ഊഹങ്ങള്‍ മാത്രമാണ്. കൈക്കൂലി വാങ്ങുന്നു എന്നാരും പറയില്ല. കൊടുത്തവരും പറയില്ല.
പക്ഷേ ഒരു സൌഹൃദ സംഭാഷണത്തില്‍ ഏതൊരു എയിഡഡ് അദ്ധ്യാപകരോടും ചോദിച്ചോളൂ അവര്‍ പറയും ഉത്തരം...
ഇത്തരം അന്വേഷണങ്ങളിലൂടെ കിട്ടിയ വിവരങ്ങള്‍ വച്ചാണ് കണക്കുകള്‍ ഉണ്ടാക്കിയത്..



ഒരു മാനേജ്മെന്‍റും തങ്ങള്‍ നിയമനത്തിന് കോഴ വാങ്ങുന്നു എന്ന് പറയില്ല.
കോഴ വാങ്ങുന്നില്ല എന്നാണെങ്കില്‍ പിന്നെ നിയമനം പി.എസ്.സി ക്ക് പോയാല്‍ എതിര്‍ക്കുന്നതെന്തിന്?
നിയമനം ഒരു ബാധ്യതയല്ലേ അവിടെ...
അപ്പോള്‍ എന്താണ് കാര്യം?...
സാമ്പത്തികത്തിനപ്പുറത്ത് മറ്റൊരു കാര്യവുമില്ല എന്നതു തന്നെയാണ് സത്യം..


മറുവാദം...

ഇതിനെല്ലാം മറുപടിയായി മാനേജ്മെന്റുകള്‍ പറയുന്ന ഒരു കാര്യമുണ്ട്. കെട്ടിടങ്ങളും മറ്റും വയ്ക്കാന്‍ ആരു പണം തരും എന്ന്?
കേരളത്തിലെ എയിഡഡ് സ്കൂളുകള്‍ എങ്ങിനെയാണ് നിര്‍മ്മിച്ചത്? ഒന്നു ചിന്തിച്ചു നോക്കൂ..
കേരളത്തിലെ ജനങ്ങള്‍ സ്കൂളുകള്‍ നിര്‍മ്മിക്കാനായി നല്‍കിയ സംഭാവനകള്‍ക്ക് ആരും കണക്കു പറയുന്നില്ല.
പിടിയരിയായും തേങ്ങയായും ഒരു നേരത്തെ ആഹാരമായും എല്ലാം ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ മതങ്ങളുടെയും ജാതികളുടെയും വ്യക്തികളുടെയും സ്കൂളുകളായി മാറിയത് എല്ലാവരും മറന്നു പോയോ?
പഴയ ആള്‍ക്കാരോട് ചോദിച്ചു നോക്കൂ അവര്‍ക്കാര്‍ക്കും ഇതിനെ നിഷേധിക്കാന്‍ ആവില്ല.
പള്ളിക്കൂടം തുടങ്ങാനായി ആവേശത്തോടെ സഹായങ്ങള്‍ നല്‍കിയത് അവരുടെയെല്ലാം മനസ്സിലുണ്ടാവും...
സ്കൂള്‍ ആരുടെയാണെന്നോ അതിനു പുറകില്‍ ആരാണെന്നോ ഒന്നും വിദ്യാഭ്യാസം നേടാന്‍ വെമ്പല്‍ കൊണ്ട ആ തലമുറ അന്വേഷിച്ചില്ല.
അതാണ് ഇന്നത്തെ എയിഡഡ് സ്കൂളുകള്‍!!
ഇന്നും ഇത് തുടരുന്നില്ലേ? സ്കൂള്‍ പുനര്‍നിര്‍മ്മാണ / കെട്ടിടനിര്‍മ്മാണ സംഭാവനാ കൂപ്പണായും മറ്റും...
നിയമനം പി.എസ്.സി ക്ക് വിടൂ.. എന്നാല്‍ സര്‍ക്കാര്‍ വഹിക്കും കെട്ടിടനിര്‍മ്മാണവും മറ്റും..

വീണ്ടും ചില അദ്ധ്യാപക കാര്യങ്ങള്‍.....

ഒരേ നിരക്കില്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ അദ്ധ്യാപകരും എയിഡഡ് അദ്ധ്യാപകരും തമ്മില്‍ പല വിവേചനങ്ങളും ഉണ്ട്..

1.സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ നിയമങ്ങളും സര്‍ക്കാര്‍ അദ്ധ്യാപകര്‍ അനുസരിച്ചേ തീരൂ... എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല.
ഉദാ: സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്ക് ജനപ്രതിനിധികളായി മത്സരിക്കാന്‍ അനുമതിയില്ല. എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് ഏതു തിരഞ്ഞെടുപ്പിലും മത്സരിക്കാം...


2.എയിഡഡ് അദ്ധ്യാപകര്‍ക്ക് സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞ് ഡിവിഷന്‍ പോയാല്‍ പിന്നെ ജോലി ചെയ്യാന്‍ പറ്റില്ല എന്നാണ് വയ്പ്. എന്നാല്‍ സമരം നടത്തി അവര്‍ മറ്റൊരു ആനുകൂല്യവും വാങ്ങിയെടുത്തു.
പ്രൊട്ടക്ഷന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ നിയമം അനുസരിച്ച് സ്വന്തം സ്കൂളില്‍ ഡിവിഷന്‍ പോയാല്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയി ജോലിചെയ്യാം. ശമ്പളവും മേടിക്കാം.
ഫലമോ സര്‍ക്കാര്‍ സ്കൂളില്‍ പി.എസ്.സി വഴി അര്‍ഹരായ ഒരാള്‍ക്ക് കിട്ടേണ്ട ജോലി നഷ്ടപ്പെടുന്നു.!!!
ഇങ്ങനെ അര്‍ഹമായ ജോലി നഷ്ടപ്പെട്ട പതിനായിരങ്ങളുണ്ട് കേരളത്തില്‍...


3.ജില്ലാ വിദ്യാഭ്യാസ ഓഫീസറെ (DEO) തിരഞ്ഞെടുക്കുന്നത് ഇതു വരെ സര്‍ക്കാര്‍ അദ്ധ്യാപകരില്‍ നിന്നും വകുപ്പു തല പരീക്ഷകള്‍ വഴി ആയിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ തവണ അതിലും മാറ്റം വരുത്തി. വകുപ്പു തല പരീക്ഷ എയിഡഡ് അദ്ധ്യാപകര്‍ക്കും എഴുതാം എന്ന്. വകുപ്പുതല തിരഞ്ഞെടുപ്പില്‍ ഡി.ഇ.ഒ മാരായി തിരഞ്ഞെടുക്കപ്പെട്ടത് 6 പേര്‍ ആയിരുന്നു. അതില്‍ 3 പേര്‍ എയിഡഡ് അദ്ധ്യാപകര്‍ ആണ് എന്നാണ് കേട്ടറിവ്( നിജസ്ഥിതി പരിശോധിക്കേണ്ടി വരും). മാനേജര്‍ നിയമിച്ചവര്‍ വകുപ്പുതല പരീക്ഷ എഴുതി സര്‍ക്കാര്‍ നിയമനം നേടിയപ്പോള്‍ നഷ്ടം സംഭവിച്ചത് പി.എസ്.സി വഴി പഠിച്ച് നിയമനം നേടിയവര്‍ക്കു തന്നെ.


4.സര്‍ക്കാര്‍ ജോലി നേടിയവര്‍ക്ക് പിന്നീട് അതേ തസ്തികയില്‍ ജോലിക്കു വേണ്ടി പരീക്ഷയെഴുതാന്‍ അനുവാദമില്ല.(ജില്ല മാറാനായി ഇങ്ങനെ ഒരവസരം കിട്ടിയാല്‍ എന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് കേരളത്തില്‍ .) എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പി.എസ്.സി വഴി വിളിക്കുന്ന ഏത് പരീക്ഷയെഴുതുന്നതിനും തടസ്സമില്ല.അങ്ങിനെ ജോലി നേടുന്നവര്‍ക്ക് മുന്‍പ് എയിഡഡ് മേഖലയില്‍ ജോലി ചെയ്തിരുന്ന സര്‍വ്വീസും ലഭിക്കും!!!


വിവേചനങ്ങളുടെ നിര ഇനിയും നീളും....



" കൈക്കൂലികൊടുത്ത് കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ നാട്ടിലെ അദ്ധ്യാപകരാവാന്‍ കൊതിക്കുന്ന പതിനായിരങ്ങള്‍..
നിലവിലുള്ള ഒന്നേകാല്‍ ലക്ഷം എയിഡഡ് അദ്ധ്യാപകര്‍ കോഴ കൊടുത്ത് നിയമനം വാങ്ങിച്ചവരാണെങ്കില്‍ നാം ഞെട്ടേണ്ടിയിരിക്കുന്നു.
കാരണം ഒന്നേകാല്‍ ലക്ഷം കൈക്കൂലിക്കാരാണ് നമ്മുടെ ഭൂരിഭാഗം കുട്ടികളേയും പഠിപ്പിക്കുന്നത്!! കോഴ കൊടുത്ത് നിയമനം നേടേണ്ടി വരുന്ന ഗതികേട് ജീവിതകാലം മുഴുവന്‍ ഈ അദ്ധ്യാപകരെ വേട്ടയാടുകയും ചെയ്യുംഈ വേദനയോടെ വേണം നമ്മുടെ കുട്ടികളെ അവര്‍ക്ക് മൂല്യങ്ങള്‍ പഠിപ്പിക്കാന്‍!! "

അദ്ധ്യാപകരുടെ ഈ വേദന നാം ഇനിയും കണ്ടില്ലെന്ന് നടിക്കണോ?
അദ്ധ്യാപകനിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുക മാത്രമാണ് ഇതിന് ഏക പ്രതിവിധി.
ഇനിയും നമ്മള്‍ എന്തിന് മടിച്ചുനില്‍ക്കണം?
സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത് ?..
വെറും പതിനായിരത്തില്‍ താഴെ വരുന്ന മാനേജര്‍മാരൊഴിച്ച് ബാക്കി 3 കോടി ജനങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരിനോടൊപ്പമുണ്ടാകും എന്നാണ് എന്‍റെ വിശ്വാസം....
3 കോടി ജനങ്ങളാണോ വെറും പതിനായിരം മാനേജര്‍മാരാണോ സര്‍ക്കാരിന് വലുത് ?
സര്‍ക്കാര്‍ തീരുമാനിക്കട്ടെ...
അല്ലെങ്കില്‍ ഒരിക്കല്‍ ജനം തീരുമാനിക്കും....

33 comments:

മൂര്‍ത്തി said...

ലിങ്ക് ഉപകാരപ്പെടുമെന്നു കരുതുന്നു..

Meenakshi said...

നല്ല ലേഖനം പക്ഷെ അധികാരത്തിനുവേണ്ടി ഓന്തിനെപ്പോലെ നിറം മാറുകയും വിവരക്കേടുകള്‍ ബുദ്ധിജീവിനാട്യത്തില്‍ എഴുന്നള്ളിക്കുകയും ചെയ്യുന്ന നമ്മുടെ മന്ത്രിപുംഗവന്‍മാര്‍ക്ക്‌ഇതു വല്ലതും മനസ്സിലാകുമോ ? ഞാന്‍ എണ്റ്റെ പ്രതിഷേധം ഈ കഥയിലൂടെ മുന്‍പ്‌ അവതരിപ്പിച്ചിട്ടുണ്ട്‌,

ബാബുരാജ് ഭഗവതി said...

navaneeth krishnan
താങ്കള്‍ നല്ലപോലെ അവതരിപ്പിച്ചിരിക്കുന്നു.
വിഷയം സുപ്രധാനമാണ്.
ഒപ്പം സംവരണ സമുദായങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം കൂടി പരിഗണിക്കണം.
സ്നേഹപൂര്‍വ്വം
ബാബുരാജ്

അങ്കിള്‍ said...

ന്യായം മുഴുവനും സര്‍ക്കാരിന്റെ ഭാഗത്താണെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. ഇതാ ഇതൊന്നു വായിക്കു.

പതിനായിരക്കണക്കിനു പ്രൊട്ടക്ടഡ്‌ അദ്ധ്യാപകര്‍ ഒരു ജോലീയും ഇല്ലാതെ ക്രമത്തിനു സര്‍ക്കാരില്‍ നിന്നും ശമ്പളം പറ്റുന്നുണ്ട്. ഈ പറ്റുന്ന ശമ്പളത്തിന്റെ പേരും ‘നോക്കു കൂലി’ എന്നല്ലേ.

edukeralam said...

മൂര്‍ത്തിക്കും മീനാക്ഷിക്കും ബാബുരാജിനും അങ്കിളിനും നന്ദി.
മൂര്‍ത്തി തന്ന ലിങ്ക് വളരെ പ്രയോജനകരം.
കണക്കുകള്‍ കൂടുതല്‍ വ്യക്തതയുള്ളതാവാന്‍ അത് സഹായിക്കും. ഞാന്‍ ആഗ്രഹിച്ചിരുന്ന വിവരങ്ങളാണ് ലഭ്യമായത്. ഇനി ചെയ്യുന്പോള്‍ ആധികാരികതയുണ്ടാവാന്‍ ഇത് സഹായിക്കും.
2003 വരെയുള്ള കണക്കുകളേ പക്ഷേ ഉള്ളൂ..
2008 കണക്കുകള്‍ കിട്ടിയാല്‍ കൂടുതല്‍ പ്രയോജനകരമാണ്.


മീനാക്ഷിയുടെ വികാരം ഉള്‍ക്കൊള്ളുന്നു.
കഥ നന്നായിരുന്നു. പ്രതിഷേധിക്കാന്‍ പലരും ഉണ്ടെന്നറിയുന്നതില്‍ സന്തോഷം.
ബാബുരാജ് പറഞ്ഞതും ഞാന്‍ ഉള്‍ക്കൊള്ളുന്നു.
പത്രങ്ങളിലൂടെ അത് വന്നിട്ടുള്ളതിനാലാണ് ഉള്‍പ്പെടുത്താഞ്ഞത്. തീര്‍ച്ചയായും പ്രസക്തമായ കാര്യമാണത്.
അങ്കിളും ഈ മേഖലയില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നു. വളരെ സന്തോഷം തോന്നി.
ഒരു കാര്യത്തില്‍ മാത്രമേ ഉള്ളു വിഷമം സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതില്‍.
ഒരു ലേഖനമായിപ്പോയതിന്‍റെ പരിമിതി ഉണ്ട്.
പറഞ്ഞു പഴകിയ വിഷയമായിരിക്കാം. പക്ഷേ ഇതു വരെ ചെറിയ മാറ്റം പോലും സൃഷ്ടിക്കാന്‍ കഴിയാത്തതിലാണ് അത്ഭുതം.
കണക്കുകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. വെറുതെ പറഞ്ഞാല്‍ വിഷയത്തിന്‍റെ ഗൌരവം മനസ്സിലാകില്ല.

കൂടുതല്‍ വ്യക്തമായ കണക്കുകളോടെ പരിമിതമായ വാക്കുകളില്‍ ഒരിക്കല്‍ ഇനിയും ശ്രമിക്കുന്നതാണ്.

റോബി said...

ഈ വിഷയം പരിഗണിക്കനമെന്നാവശ്യപ്പെട്ട് ഒരു നിവേദനം വിദ്യാഭ്യാസമന്ത്രിക്ക് നല്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ.

നാട് നന്നാവണമെന്ന് സര്‍ക്കാരിനുണ്ടെങ്കില്‍ ഇത് നടപ്പിലാക്കാവുന്നതേയുള്ളൂ. കാന്തപുരത്തിന്റെ വോട്ട് ബാങ്കാണ്‌ ഇവിടെ പ്രശ്നം. അതുകൊണ്ട് സര്‍ക്കാര്‍ ഇത് പരിഗണിക്കുമെന്നു തന്നെ തോന്നുന്നില്ല. പിന്നൊരു വഴിയുള്ളത്, ഈ ലോക്സഭ ഇലക്ഷന്‍ കഴിഞ്ഞു ഇതു നടപ്പിലാക്കുക. അടുത്ത നിയമസഭ ഇലക്ഷന്‌ ഏതായാലും ഇടതുപക്ഷത്തിനു പ്രതീക്ഷ വേണ്ട. 5 വര്‍ഷം കഴുമ്പോഴേക്കും സ്ഥിതിഗതികള്‍ മാറിക്കൊള്ളും.

ടോട്ടോചാന്‍ (edukeralam) said...

റോബി,
ഈ വിഷയം പലതവണ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പലരായി പെടുത്തിയിട്ടുളളതാണ്.

വളരെക്കാലമായി ഉറങ്ങിക്കിടന്നിരുന്ന ഈ പ്രശ്നം വീണ്ടും വന്നത് സ്വാശ്രയപ്രശ്നത്തോടെയാണ്.
ഇപ്പോഴത്തെ പ്രതിപക്ഷ MLA ആയ ശ്രീ. വിഷ്ണുനാഥ് KSU നേതൃത്ത്വത്തിലിരുന്ന കാലത്ത് പരസ്യമായി ആവശ്യപ്പെട്ടതാണ് ഇക്കാര്യം.
എന്നാല്‍ ആ ഒരു യോഗത്തോടെ ഈ ആവശ്യം അദ്ദേഹം മറന്നു പോയി എന്നു തോന്നി.
പിന്നീട് ഈ വിഷയവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കടന്നു വന്നു.
യൂണിറ്റ് തലം മുതല്‍ അവതരിപ്പിച്ച ഈ വിഷയം സംസ്ഥാനസമ്മേളനത്തില്‍ പ്രമേയമായി അവതരിപ്പിക്കുകയും അംഗീകരിക്കുകയും സംസ്ഥാനസര്‍ക്കാരിന് കൈമാറുകയും ചെയ്തു.

പിന്നീട് KSTA, SFI, SNDP അടക്കമുള്ള പിന്നോക്ക ജാതി സംഘടനകള്‍, യൂത്ത് കോണ്‍ഗ്രസ്സ് എന്നിവര്‍ (ഇനിയുമുണ്ട് ഈ ലിസ്റ്റ് കൃത്യമായി ഓര്‍ക്കുന്നില്ല) ഇതേ ആവശ്യം ഉന്നയിച്ചു.

൫൦ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രധാന രാഷ്ട്രീയ കക്ഷി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതിന്‍റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു ഇത്.

അതായത് പ്രധാന രാഷ്ട്രീയ കക്ഷികളെ(കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും) പ്രതി നിധീകരിക്കുന്ന യുവജനസംഘടനകളും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളും ചില ജാതി സംഘടകളും ആവശ്യപ്പെട്ടിട്ടും ഈ വിഷയത്തില്‍ മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഒരു നീക്കവും നടത്തുന്നില്ല.

ഇവിടെ സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്?
നമ്മള്‍ ചിന്തിക്കണം...

നിവേദനങ്ങള്‍ എല്ലാവരും കൊടുക്കട്ടെ ബൂലോകത്തു നിന്നും അത്തരം ഒരു നീക്കത്തിന് തയ്യാറുള്ളവര്‍ മുന്നോട്ടു വന്നാല്‍ ഇതിനായി മാത്രമായി ഒരു ബ്ളോഗ് തുടങ്ങാനും അഭിപ്രായങ്ങള്‍ സ്വീകരിക്കാനും തയ്യാര്‍.
എന്നിട്ട് ആ ബ്ളോഗ് നിവേദനമായി അയച്ചുകൊടുക്കാവുന്നതുമാണ്.

പ്രതികരണത്തിന് നന്ദി റോബി...

വിചാരം said...

ഒരു ദിവസം നമ്മളാഗ്രഹിയ്ക്കുന്നത് പോലെ ഇതൊരു നിയമാവും പി.എസ്.സിയ്ക്ക് വിട്ടു കൊണ്ടുള്ള...
പ്രതീക്ഷിക്കുന്നു തടസ്സങ്ങള്‍ ഏറെ ഉണ്ടെങ്കില്‍ .

എന്റെയൊരു അനുഭവം
സ്പോര്‍ട്സില്‍ മിടുക്കനായിരുന്നു എന്റെ ചങ്ങാതി ഹൈസ്ക്കൂള്‍ തലത്തിലും കോളേജ് തലത്തിലും അവന്‍ തിളങ്ങി പക്ഷെ വിദ്യനേടുന്നതില്‍ അവന്‍ തിളങ്ങിയില്ല പക്ഷെ അവന് ലഭിച്ച ഗ്രേസ് മാര്‍ക്ക് അവന്റെ മുന്നോട്ടുള്ള ലക്ഷ്യത്തിലേക്ക് ആക്കം കൂ‍ട്ടി സത്യം പറഞ്ഞാല്‍ ഇംഗ്ലീഷ് നാലക്ഷരം ശരിയ്ക്കും കൂട്ടി വായിക്കാന്‍ അവനാവുമായിരുന്നില പക്ഷെ മറ്റേത് കാര്യത്തിലും അവനെ വെല്ലാനും ആര്‍ക്കുമാവില്ല, അവന്റെ മിടുക്കു കൊന്റ് കോഴിക്കോട് ഫിസിക്കല്‍ എഡുക്കേഷന്‍ കോളേജില്‍ പഠിച്ചു, ഇവിടെ ഞാന്‍ ചെയ്ത തെറ്റ് ( എന്റെ മന:സാക്ഷിക്ക് എതിരാണെങ്കിലും ) അവനു വേണ്ടി എല്ലാ റിക്കോര്‍ഡ് ബുക്കും ഞാനായിരിന്നു എഴുതിയിരുന്നത് എനിക്കതിനുള്ള പ്രതിഫലം വയറ് നിറയെ ഭക്ഷണമായിരിന്നു. അവന്‍ ജോലി നേടിയതും അതി ബുദ്ധിയോടെയാണ് ഒരു എയിഡഡ് സ്കൂളില്‍ നിലവിലുണ്ടായിരുന്ന പി.ടി മാഷെ കൊണ്ട് ലീവ് എടുപ്പിച്ചു അതിനായ് അദ്ദേഹത്തിനും നല്‍കി ഇത്തിരി ആ ലീവ് വേക്കന്‍സിയില്‍ ഇവന്‍ കയറി അദ്ദേഹത്തിന്റെ പെന്‍ഷനായപ്പോ സീനിയോറിറ്റി എന്ന പരിഗണ വെച്ചവന്‍ കയറി ചുമ്മാ കയറിയതല്ല അന്നവന്‍ 3 ലക്ഷത്തിലധികം നല്‍കിയെന്നാ അറിവ് വര്‍ഷം 10 ആകുന്നു. ജീവിയ്ക്കാന്‍ പടിച്ചവര്‍ യോഗ്യതയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നു.

ഈ ലേഖനം വളരെ നന്നായിരിക്കുന്നു പക്ഷെ എങ്ങനെ ഇതിനെ നേരിടും ആര്‍ക്കാണ് ഇത്ര പ്രതിബദ്ധതയുള്ളത് ജനങ്ങളോട് എനിക്ക് ഈ സര്‍ക്കാറിലും ഒട്ടും പ്രതീക്ഷയില്ല. സ്വായശ്ര പ്രശ്നം ഉന്നയിച്ച അച്ചന്മാരുടെ ആഗ്രഹ നടപ്പില്ലാക്കാന്‍ ഒരു സലാഹുദ്ദീനെ ഒഴിവാക്കി അവിടെ കേവലം മൂന്ന് മാസത്തോളം മാത്ര സര്‍വീസ്സില്‍ ബാക്കിയുള്ളൊരാളെ ആ സ്ഥാനത്തിരുത്തി കേവലം ആ മൂന്ന് മാസം ആ പദവില്‍ ഇരുത്തിയതുകൊണ്ട് കേരള ജനത എത്ര വര്‍ഷം പെന്‍ഷന്‍ തുക വര്‍ദ്ധനവ് സഹിക്കണം.. ഇല്ല സഖാവേ ഈ അഭിനവ കമ്യൂണിസ്റ്റുക്കാരെ എനിക്കത്ര വിശ്വാസം പോരാ . ഇന്നത്തെ കമ്യൂണിസ്റ്റുക്കാര്‍ ജീവിയ്ക്കാന്‍ വേണ്ടി കമ്യൂണിസ്റ്റുകാരായതാണ് എന്നാല്‍ പഴയ കമ്യൂണിസ്റ്റുക്കാര്‍ അങ്ങനെയാല്ലായിരുന്നുവല്ലോ കമ്യൂണിസുക്കാരാവാന്‍ ജീവിച്ചവരായിരിന്നു, ആ പഴയ വീറും വാശിയും പ്രതിബദ്ധതയുമുണ്ടായിരുന്നെങ്കില്‍ എന്നോ ഇതലാം നിയമമായേനെ . എങ്കിലും പ്രതീക്ഷ കൈവെടിയുന്നില്ല ഇവരുടെ ഈ വിദ്യാഭ്യാസ ചൂതാട്ടം അവസാനിപ്പിയ്ക്കുന്നതില്‍ .

rinto santhosh said...

സാര്‍
എല്ലാം മനോഹരമായി അവതരിപ്പിചിരികുന്നു
ഇത് എല്ലാവര്‍കും ഉപകരപ്രതമാകും.
ഇതിന്‌ മാറ്റകള്‍ ഉണ്ടാകും എന്നു പ്രേതിഷികാം !

ടോട്ടോചാന്‍ (edukeralam) said...

വിചാരം,

താങ്കളുടെ അഭിപ്രായത്തിന് നന്ദി.
പ്രതീക്ഷ കൈവെടിയാതിരിക്കുക എന്നതു തന്നെയാണ് നാം ചെയ്യേണ്ടതും. താങ്കളുടെ സുഹൃത്തിന്‍റെ അനുഭവം ഒറ്റപ്പെട്ടതല്ല. അത് ലക്ഷക്കണക്കിന് പേരെ എങ്ങിനെ ബാധിക്കുന്നു എന്നറിയുമ്പോള്‍. അവിടെയാണ് പ്രതിഷേധം.

റിന്‍റോ,
സന്തോഷം ബ്ളോഗില്‍ ഒരു മറുപടി തന്നതിന്.
റിന്‍റോയുടെ ആഗ്രഹം നടക്കണം എന്നു തന്നെയാണ് ഞങ്ങളുടേയും ആഗ്രഹം

Anonymous said...

teJ\w hmbn¨p. Imcy§Ä Bg¯nð kv]Àjn¡msX hnjb¯nsâ ]pdta \nóv ]pIad krjvSn¡póXv BÀ¡pthïn. PmXnbpsS t]cnð aX¯nsâ t]cnð Fópw ]oV\§Ä Gevt¡ïnhó P\XbpsS hnImcw am\n¨p IïtXbnñ.
hnZym`ymk]cambn ]ntóm¡w \nev¡pó aXkvXÀ. _u²nIambn (Nn´bnepw {]hÀ¯nbnepw) Cópw htcWyhÀ¤¯nsâ \mebe¯pt]mepw F¯nt¨cm³ km[n¡m¯ ]mh§Ä; AhÀ kz´ambn \S¯pó Øm]\§fnse¦nepw tPmen t\Sn PohnXw Icp]nSn¸n¡m³ {ian¡pt¼mÄ AXpt]mepw X«nsbSp¡m³ X¡w ]mÀ¯ncn¡póhcpsS BÀ¯nbmWv CXv.
]n.Fkv.kn. \S¯pó aÕc]co£bnð ap³]´nbnð F¯m³ km[n¡msX (AXn\p ImcWw DóX aqeyapff DbÀó hnZym`ymkw t\Sm\pff km¼¯nI tijnbnñmbva Xsó) kÀ¡mÀ tPmen Fópw In«m¡\nbmbn Ahtijn¡pó (In«póXp t]mepw X«nsbSp¡pó kwhcW hyhØnXn (\tc{µ³ I½nj³ dnt¸mÀ«nð hyàambn AhXcn¸n¨n«pïv ]ntóm¡ PmXn¡mÀ¡v ]n.Fkv.kn. \nba\§fnse Ipdhv)) Hcp hn`mKw. ChÀ¡p am{Xambn hoXw hbv¡m\pffXmtWm kÀ¡mÀ JP\mhv. ]mhs¸«h\pw Aóós¯ Blmcw hm§pt¼mÄ hnhn[ coXnbnð kÀ¡mÀ JP\mhntebv¡v \nIpXnbmbn kzcp¡q«pópïv. At¸mÄ Cu P\Xbv¡v Xm§mbn XWembn \nev¡phm³ _m[yX BÀ¡mWv ? Cu \m«nse kÀ¡mcn\ñmsX aämÀ¡v ? kÀ¡mÀ C¯cw {ia§fnð apgpInbncn¡pt¼mgmWv `cWLS\m inev]nIÄ kz]v\w Iï kaXz kpµc `mcXw sI«n¸Sp¡phm³ km[n¡pI.
hnaÀi\§Ä {InbmßIambncn¡phm³ {k²n¡WsaómWv Cu Ahkc¯nð ]dbm\pffXv.

ടോട്ടോചാന്‍ (edukeralam) said...

അനോണി,
താങ്കള്‍ എന്താണ് എഴുതിയിരിക്കുന്നത്? ഒന്നും മനസ്സിലാവുന്നില്ല.

സന്തോഷ്‌ പല്ലശ്ശന said...

ഒരുപാട് ഉപകാരപ്രദമായി ഈ ലേഖനം
നന്ദി

N.J ജോജൂ said...

1 അഴിമതി നിരുതനാണ് ഉദ്യെസമെങ്കില്‍ ഇത് മാത്രമാണോ പോംവഴി. ഏറവും കൂടുതല്‍ അഴിമതി നടക്കുന്നത് സര്‍ക്കാര്‍ സംവിധനങ്ങളില്‍ തന്നെയല്ലേ. എല്ലാം സര്‍ക്കാരിന്റെ വരുതിയിലകാനുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബുദ്ധിയാണ് ഇതിനു പിന്നില്‍.

2 മാനേജുമെന്റുകള്‍ സ്ഥാപനം തുടങ്ങുന്നത് പ്രത്യേക ലക്ഷതോടെയാണ്. ന്യൂന പക്ഷ സ്ഥാപനമാണെങ്കില്‍ തങ്ങളുടെ സംസ്കാരം പറക്ര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യും കൂടിയുണ്ട്. അതിനു മാനേജുമെന്റിന് നിയമന അധികാരം കൊടുത്തെ തീരൂ. അല്ലാത്ത ഇതൊരു നീകവും ഭരണഘടന വിരുദ്ധമാണ്.

3 കേരളത്തിലെ - പ്രത്യേകിച്ചും ക്രൈസ്തവ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേരള സംസ്ഥാനതെക്കള്‍ പഴക്കമുണ്ട്. അതായതു സര്‍ക്കാരിന്റെ പണം മുന്‍പില്‍ കണ്ടല്ല ഇതൊന്നും തുടങ്ങിയത്.

4 ഗവര്‍മെന്റ് സ്കൂളില്‍ മാത്രമല്ല സംസ്ഥാനത്ത് നികുതി നല്‍കുന്നവരുടെ മക്കള്‍ പഠിക്കുന്നത്.

MKERALAM said...

ടോട്ടോച്ചന്‍

വളരെ വളരെ അത്യാവശ്യമായ ഒരു പോസ്റ്റ്.

പക്ഷെ ഈ അനീതികളെല്ലാം നേടിയെടുക്കുന്നത്, മൈനോരിട്ടി അവകാശം എന്ന ഒരു ഭരണഘടനവകുപ്പിന്റെ അടിസ്ഥാനത്തിലാണ്. ഇനി ഈ ഭരണഘടനാവകുപ്പിന്റെ ഉള്ളൂകള്ളീയന്വേഷിക്കുമ്പോഴാണ് വേറെ പലതും മനസിലാകുന്നത്.

മൈരോരിറ്റി, മജോരിട്ടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമാകേണ്ടത്. പക്ഷെ ഇന്ത്യയിലെ മജോരിട്ടി താന്നെ ഒരു കാപട്യമാണ്. ഇതിനെ കുറിച്ച്,കുറച്ചു മനസിലാക്കിയതിനു ശേഷം ഞാന്‍ രണ്ടു പോസ്റ്റ് എഴിതിയിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ഒരു മലയാളം പോസ്റ്റും എഴുതിയിരുന്നു.

മലയാളം പോസ്റ്റിന്റെ ലിങ്ക് ഇവിടെ

മറ്റു പോസ്റ്റുകളുടെ ലിങ്ക് ഇവിടെയും

ഇവിടെയും

MKERALAM said...

ഇതിന്റെ പേരില്‍ ബ്ലോഗു തുടങ്ങുന്ന അഭിപ്രായത്തോടു യോജിക്കുന്നു. ബോധവല്‍ക്കരണത്തിനുവേണ്ടി.എന്നെ കഴിയുന്ന എല്ലാ സഹായങ്ങളും ഉണ്ടാകും.

ഇന്ത്യയിലെയോ കേരളത്തിലെയോ രാഷ്ട്രീയ ശക്തികളോ ഭരണക്കാരോ ഇതിനു പ്രതികൂലമായി ഒന്നും സ്വതമേ ചെയ്യില്ല. അതിശക്ത്മായ ഒരു നാഷനല്‍- ഇന്റര്‍നാഷനല്‍ ലോബി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കാനുണ്ട്. ഇന്ത്യയുടെ ഭരണഘടനയുടെയും,നീതിപീഠത്തിന്റെയും മൈനോരിട്ടി അവകാശ നിലപാട് എന്താണ് എന്നും മനസിലാക്കുക പ്രധാനമാണ്.

ഇത്രയും കോഴ നടമാടുന്ന ഒരു സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പുറത്തു വരുന്ന പ്രോഡക്റ്റുകള്‍ക്ക് ലോകത്തില്‍ എത്ര ഡിമാന്റ് ഉണ്ട് എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ രക്ഷകര്‍ത്താക്കള്‍ എത്രമാത്രം വഞ്ചിക്കപ്പെടുന്നു എന്നുള്ള പൊതുബോധം ആണ് ഈ നാറിയ പ്രസ്ഥാനങ്ങള്‍ക്കു നെരെ തിരിയേണ്ടത്.

ഇതൊരു തുടക്കമാകട്ടെ.

നിസ്സഹായന്‍ said...

@ N.J ജോജൂ, 4567

1) ശാസ്ത്രസാഹിത്യപരിക്ഷത്ത് മത്രമല്ലല്ലോ ഈ ആവശ്യം ഉന്നയിക്കുന്നത്. എസഎന്‍ ഡി പിയും മറ്റു ജാതിസംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി ഒരു പൊതു പ്രതിഭാസമല്ലേ ? അതില്‍ സംവരണ തോതില്‍ കടന്നുകൂടിയിട്ടുള്ള എല്ലാ ജനങ്ങള്‍ക്കും പങ്കാളിത്തമുണ്ടെല്ലോ . ഇതുപോലെ ന്യൂനപക്ഷമതവിഭാഗം സാങ്കേതികമായി മാത്രം ഭൂരിപക്ഷമായവരെ ചൂഷണം ചെയ്യാനുള്ള അവകാശമല്ലല്ലോ ?

2) തങ്ങളുടെ സംസ്ക്കാരം പകര്‍ന്നു കൊടുക്കുന്നതിന് ആരും എതിരല്ല. അത് ഭൂരിപക്ഷത്തിന്റെ ചിലവില്‍ അവര്‍ക്കില്ലാത്ത അവകാങ്ങള്‍ ആഘോഷിച്ച് അവരെ ചവിട്ടിമെതിച്ചു കൊണ്ടുവേണോ ? ഈ പോസ്റ്റില്‍ "വീണ്ടും ചില അദ്ധ്യാപക കാര്യങ്ങള്‍...." എന്ന തലക്കെട്ടില്‍ അക്കമിട്ടു പറയുന്ന കാര്യങ്ങളെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?

3) ശുദ്ധ അസംബന്ധമാണിത്. ബ്രിട്ടീഷുകാരുടെ അധീനതയില്‍ ഇവിടുത്തെ രാജാക്കന്മാര്‍ മിഷണറിമാര്‍ക്കും സഭകള്‍ക്കും സ്ക്കൂളുകളും സ്ഥാപനങ്ങളും തുടങ്ങാനുള്ള മുഴുവന്‍ ഭൂമിയും വലിയ സാമ്പത്തികസഹായങ്ങളും കൊടുത്തിരുന്നുവെന്നതാണ് ചരിത്രം. പിടിയരിയും തേങ്ങാപ്പൂളുമൊക്കെ ഇതിനോടു ചേര്‍ത്തുവരുന്ന കാര്യങ്ങള്‍ മാത്രമാണ്.

4) അതെ, എയിഡഡ് സ്ക്കൂളുകളിലും പഠിക്കുന്നു. അത് ന്യൂനപക്ഷങ്ങള്‍ ഫ്രീയായി തരുന്ന വിദ്യാഭ്യാസമല്ല. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ തരുന്നില്ലേ ? ന്യൂനപക്ഷങ്ങളുടെ ഭാവം കണ്ടാല്‍ തോന്നും ഭൂരിപക്ഷത്തിനു വിദ്യാഭ്യാസം സൌജന്യമായി അവര്‍ തരികയാണെന്ന് ! അപ്പോള്‍ നികുതി നല്‍കുന്നവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.

സ്വതന്ത്ര ചിന്തകന്‍ said...

ഈ പോസ്റ്റിലെ വാദങ്ങളോട് പൊതുവില്‍ യോജിക്കുമ്പോള്‍ത്തന്നെ ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ടെന്നു പറയട്ടെ. എന്റെ നാട്ടിലെ ഒരു എയ്ഡഡ് എല്‍ പി സ്കൂളിന്റെ കാര്യങ്ങള്‍ നേരിട്ടറിഞ്ഞതില്‍ നിന്നാണ് ഇതു പറയുന്നത്. അവിടെ ഒരു പത്തുകോല്ലം മുന്‍പുപോലും വര്‍ഷാവര്‍ഷം മെയ്ന്റനന്‍സ് നടത്താന്‍ അമ്പതിനായിരത്തിനു മേല്‍ രൂപ ചെലവാകുമായിരുന്നു. സര്‍ക്കാര്‍ തരുന്ന ഗ്രാന്റ് ആയിരത്തില്‍ താഴെ വരുന്ന തുകയും. അദ്ധ്യാപക നിയമനം നടത്താന്‍ സാധിക്കുന്നത് നാലോ അഞ്ചോ ചിലപ്പോള്‍ പത്തോ കൊല്ലം കഴിഞ്ഞായിരിക്കും. അന്നത്തെ റേറ്റ് 2-3 ലക്ഷം ആയിരുന്നു. അഞ്ചുകൊല്ലത്തെ മെയിന്റനന്‍സ് ചെലവുതന്നെ രണ്ടര ലക്ഷത്തിനു മേല്‍ വരും. മാത്രമല്ല, ഈയിടെ പ്രീ-കെ ഈ ആര്‍ സ്കൂളുകള്‍ പുരുക്കി പണിയണമെന്ന വ്യവസ്ഥ വന്നപ്പോള്‍ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു പണിയേണ്ടി വന്നു. ലക്ഷങ്ങളാണ് ആ ഇനത്തില്‍ ചെലവു വരുന്നത്. ഇതൊന്നും സര്‍ക്കാരോ രക്ഷിതാക്കളോ പുറമേ നിന്ന് അഭിപ്രായം പറയുന്ന നാമോ കൊണ്ടുകൊടുക്കില്ല. പിടിയരി പിരിച്ചുണ്ടാക്കാനും ആവില്ല. സ്ഥാപനങ്ങള്‍ വലുതാവുന്നതിനനുസരിച്ച് ചെലവും കൂടും.അദ്ധ്യാപക നിയമനത്തിനു കോഴ വാങ്ങാതെ ഇത്തരം ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്നാണ് നിയമനം പി എസ് സിക്കു വിടണമെന്നു വാദിക്കുന്ന നാം ആദ്യം പറഞ്ഞുകൊടുക്കേണ്ടത്. പ്രായോഗികമായ പരിഹാരം എന്താണ് സര്‍ക്കാരിന് സ്കൂളുകളും സ്ഥാപനങ്ങളും വിട്ടുകൊടുക്കണമെന്നാണോ പരിഹാരം ?വെറുതെ ആരെങ്കിലും വിട്ടുകൊടുക്കുമോ? സ്ഥാപനങ്ങളൊന്നുമില്ലാത്ത നമുക്ക് അഭിപ്രായം പറയാം വിട്ടുകൊടുക്കാന്‍. ഉള്ളവര്‍ അതു ചെയ്യില്ല. വിശേഷിച്ചും ഭൂമിക്കും മറ്റും ഇത്രയധികം വിലയുള്ളപ്പോള്‍(ആ ഭൂമി അവര്ക്കു കിട്ടിയ പഴയ ചരിത്രമൊക്കെ എന്തായിരുന്നാലും).അപ്പോള്‍ സര്‍ക്കാരിന് അത്രയധികം വില നല്‍കി ഇതെല്ലാം ഏറ്റെടുക്കാനാവുമോ ?ഇത്തരം പ്രായോഗിക കാര്യങ്ങള്‍ കാണാതിരിക്കരുത്.

അങ്കിള്‍ said...

ജാതി തിരിച്ചുള്ള കണക്കെടുപ്പ് വരികയല്ലേ. അതു കഴിയുമ്പോൾ ഞെട്ടിപ്പിക്കുന്ന പല യാഥാർത്ഥ്യങ്ങളും പുറത്ത് വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. പല നിയമങ്ങൾക്കും പുനർചിന്തനം ഉണ്ടാകാതിരിക്കില്ല.

മണിലാല്‍ കെ എം : Manilal K M said...

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ അഴിമതിയാണു് എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകനിയമനം. ഇത്തരത്തില്‍ നിയമനം ലഭിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ തന്നെയാണു് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ നിലവാരം കുറയാനുള്ള കാരണവും. ഈ പകല്‍ക്കൊള്ളയെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണു്.

@സ്വതന്ത്ര ചിന്തകന്‍
കോഴയായി വാങ്ങുന്ന പണം സ്കൂളിന്റെ മെയിന്റനസിനാണു് ചെലവാക്കുന്നതെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുമോ? അതു് മുഴുവനും മാനേജ്മെന്റും ഇടനിലക്കാരും ചേര്‍ന്നു വീതംവച്ചെടുക്കുന്നു എന്നാണു് കേട്ടിട്ടുള്ളതു്.

@N.J ജോജൂ
മാനേജ്മെന്റുകള്‍ക്കു പ്രത്യേക ലക്ഷ്യങ്ങളുണ്ടെങ്കില്‍ അവര്‍ തന്നെ അദ്ധ്യാപകര്‍ക്കു ശമ്പളം കൊടുക്കട്ടെ. അതിനു് ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം വേണമെന്നു വാദിക്കുന്നതെന്തിനാണു്?

mini//മിനി said...

കിഴക്കുനോക്കിയന്ത്രം ‘എയിഡഡ് സ്ക്കൂൾ നിയമനം’ വായിച്ചപ്പോൾ ഒരു മുൻ അദ്ധ്യാപിക ആയ ഞാൻ അനുഭവങ്ങൾ ചേർത്ത് എഴുതിയ കഥ
ഇവിടെ വന്നാൽ
അദ്ധ്യാപകർ വായിച്ചാൽ നന്നായിരിക്കും.
കഥയുടെ പേര് ... ‘കഴുകൻ’

സ്വതന്ത്ര ചിന്തകന്‍ said...

@ മണിലാല്‍ കെ എം : Manilal K M :
കോഴപ്പണം വീതം വയ്ക്കലും നടക്കുന്നുണ്ടാകാം. പ്രശ്നം അതല്ലല്ലോ. സ്കൂള്‍ മെയിന്റനന്‍സ് എങ്ങനെ നടത്താനാകും എന്നതാണ്. ഒപ്പം സ്കൂള്‍ നിര്‍മിക്കാനും അതിനുവേണ്ടി ഭൂമി വാങ്ങാനുമൊന്നും പണം വേണം. ആരിതൊക്കെ വഹിക്കും എന്നതാണ്.

വിജയകുമാർ ബ്ലാത്തൂർ said...

ഇതിലും രസകരമായ കാര്യം കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാർക്കുള്ള കോഡ് ഓഫ് കോണ്ടാക്റ്റ് ഇവർക്ക് എന്തുകോണ്ട് ബാധകമാവുന്നില്ല...രാഷ്ട്രീയപ്രവർത്ത്നം ഇവർക്ക് എന്തിന് അനുവധിച്ചു...കേരളത്തിലെ തദ്ദേശതിറഞ്ഞേടുപ്പിൽ അംഗന്വാടി ടീച്ചർക്ക് മത്സരിക്കാനവില്ലെന്നു പറയുകയും ഐഡഡ് മാഷന്മാറും ടീച്ചർ മാരും മത്സരിക്കുകയും ചെയ്യുന്നു... സർക്കാരിൽനിന്നും ശമ്പളം വാങ്ങി സർക്കരിനെ ചീത്തപറയാൻ വേറെ യാരെ അനുവദിക്കും..

മണിലാല്‍ കെ എം : Manilal K M said...

@സ്വതന്ത്ര ചിന്തകന്‍
എന്തിന്റെ പേരിലായാലും കൈക്കൂലി വാങ്ങുന്നതും, കൊടുക്കുന്നതും, പ്രോല്‍സാഹിപ്പിക്കുന്നതും നിയമവിരുദ്ധം തന്നെയാണു്. സ്കൂളിന്റെ അറ്റകുറ്റപണിക്കു പണം കണ്ടെത്താന്‍ മാനേജ്മെന്റും സര്‍ക്കാരും കൂടിയാലോചിച്ചു് പരിഹാരമുണ്ടാക്കണം.

സ്വതന്ത്ര ചിന്തകന്‍ said...

@മണിലാല്‍ കെ എം : Manilal K M :

വെറുതെ ഇങ്ങനെ വാചകമടിക്കാന്‍ നമുക്കാര്‍ക്കും ഒരു ചേതവുമില്ല. കാരണം നാമാരും സ്കൂള്‍ നടത്തുന്നില്ല. എന്താണ് സര്‍ക്കാരിന് ഒരു വഴി കാണാനാവാത്തത്? വഴി കാണുന്നതുവരെ എന്തു ചെയ്യണം? മെയിന്റനന്‍സ് നടത്തേണ്ട. കെട്ടിടം ഒന്നും പണിയേണ്ട എന്നാണോ? യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നുവേണം ചര്‍ച്ച ചെയ്യാന്‍. അല്ലാതെ കാല്പനികമായ നീതിബോധത്തില്‍ നിന്നാവരുത്.

ടോട്ടോചാന്‍ (edukeralam) said...

സന്തോഷ് പല്ലശ്ശന, എല്‍.ജെ ജോജു, മാവേലികേരളം, നിസ്സഹായന്‍, സ്വന്തന്ത്രചിന്തകന്‍, അങ്കിള്‍, മണിലാല്‍, മിനി,വിജയകുമാര്‍, എല്ലാവര്‍ക്കും നന്ദി,

സന്തോഷ്,
രണ്ടു വര്‍ഷത്തിനുശേഷം ഈ പോസ്റ്റ് വീണ്ടും ചര്‍ച്ചാവിഷയമാക്കിയതിന് നന്ദി

ജോജു,
താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള വളരെ വ്യക്തമായ ഉത്തരം നിസ്സഹായന്‍ തന്നു കഴിഞ്ഞു

സ്വതന്ത്രചിന്തകന്‍,
എയിഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിട്ടു കഴിഞ്ഞാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാവുന്നതേ ഉള്ളൂ. പിന്നെ പണമുണ്ടാക്കാനല്ലല്ലോ എയിഡഡ് സ്കൂളുകള്‍ പണിഞ്ഞത്. അതിന് അണ്‍-എയിഡഡ് സ്കൂളുകള്‍ പണിയൂ. ഒരു സേവനമായി ഇതിനെ കാണുന്നവര്‍ മാത്രം എയിഡഡ് സ്കൂളുകള്‍ നടത്തിയാല്‍ മതി. അല്ലാത്തവര്‍ അണ്‍-എയിഡഡ് സ്കൂളുകള്‍ ആക്കിക്കോളൂ. നിയമനങ്ങള്‍ പി.എസ്.സി ക്ക് വിട്ടശേഷം എയിഡഡ് സ്കൂളുകളിലെ ഭൌതികസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പണം വേണം എന്നു പറഞ്ഞാല്‍ അതിനൊരു ന്യായമുണ്ട്. അല്ലാതെ പറയുന്നത് ഒട്ടും തന്നെ അംഗീകരിക്കാനാവില്ല.

മാവേലികേരളം,
ലിങ്കുകള്‍ക്ക് വളരെ നന്ദി. മൈനോരിറ്റി അവകാശങ്ങള്‍ സ്വന്തം സ്ഥാപനം തുടങ്ങാനും അത് നിലര്‍ത്താനും ആണ്. അല്ലാതെ കൈക്കൂലിമേടിക്കാനും പൊതു വിദ്യാലയത്തില്‍ മതപഠനം നടത്താനുമല്ല എന്നതാണ് എല്ലാവരും തിരിച്ചറിയേണ്ടത്. കൂടുതല്‍ ആളുകളിലേക്ക് എയിഡഡ് സ്കൂള്‍പ്രശ്നം എത്തിക്കേണ്ടതുണ്ട്. അതിനായി എന്ത് ചെയ്യാന്‍ കഴിയും എന്നത് ആലോചിക്കണം..


അങ്കിള്‍,
കണക്കുകള്‍ വരട്ടെ.. നിയമനങ്ങള്‍ പി.എസ്.സിക്ക് പോകാതെ എന്നാലും കാര്യമില്ല.

മണിലാല്‍,
തീര്‍ച്ചയായും ഇത് ഒരു കച്ചവടമാണ്. അധ്യാപകകച്ചവടം.

മിനി,
മാനേജ്മെന്റിന്റെ തോന്ന്യാവാസം നല്ല രീതിയില്‍ അവതരിപ്പിച്ചു.

വിജയകുമാര്‍,
അതാണ് വലിയ വിവേചനം. 'സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത' സര്‍ക്കാര്‍ ജീവനക്കാണ് ഇന്ന് എയിഡഡ് ജീവനക്കാര്‍

തലയെണ്ണാന്‍ പോലീസ് ഇപ്പോള്‍ വലിയ വിവാദം. പോലീസ് സ്റ്റേഷനില്‍ പോയി മിഠായിയും ഐസ്ക്രീമും കഴിച്ച് അവരുമായി കുശലവും പറഞ്ഞ് തിരിച്ചു പോന്ന കുട്ടികള്‍ ഇവരെക്കണ്ടാല്‍ വിരണ്ടുവീഴും എന്നൊക്കെയാ ഇപ്പോഴത്തെ വാദങ്ങള്‍ , നന്നായി. കുട്ടികളുടെ എണ്ണത്തില്‍ തിരിമറി നടത്തി അധ്യാപകസ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ മാത്രമേ പോലീസിനെ കണ്ടാല്‍ വിരണ്ടുവീഴൂ എന്ന് ആര്‍ക്കാ അറിയാത്തേ?

രണ്ട് വര്‍ഷത്തിനു ശേഷം ഈ പോസ്റ്റിനെ സജീവമാക്കിയ എല്ലാവര്‍ക്കും നന്ദി..

സ്വതന്ത്ര ചിന്തകന്‍ said...

സേവനത്തിന്റെ കാര്യമൊക്കെ ഒരു തമാശ തന്നെ. സര്‍ക്കാര്‍ അധ്യാപകരും ജീവനക്കാരും സേവനമാണല്ലോ ചെയ്യുന്നത്. അവര്‍ക്ക് ശംബളം എന്ന പണം നല്‍കില്ലെന്നു കരുതൂ. എവിടെ പോകും സേവനം? ഇന്നത്തെ കാലത്ത് അധ്യാപനം, ആശുപത്രി എന്നതെല്ലാം സേവനമാണെന്ന് നമുക്ക് ആഗ്രഹിക്കാമെന്നേയുള്ളൂ. എല്ലാത്തിലും വലിയൊരു പങ്ക് ബിസിനസും ഉണ്ട്. സന്നദ്ധ പ്രവര്‍ത്തനത്തിന്റേയും കാലം ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു.
പിന്നെ എയ്ഡഡ് മേഖലയിലെ നിയമനം പി എസ് സിക്കു വിടുക എന്നാല്‍ ആ സ്വകാര്യ സ്ഥാപനത്തിന്റെ ദേശസാത്കരണം എന്നാണ് അര്‍ത്ഥം. അത്തരമൊരു കാര്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ആ സ്കൂളിന്റെ സ്ഥാപനത്തിനും നടത്തിപ്പിനും സ്ഥാവര-ജംഗമ സാധനങ്ങളും വില നല്‍കി ഏറ്റെടുക്കയാണു വേണ്ടത്. അതു സര്‍ക്കാര്‍ ചെയ്യുമോ? അതിനുള്ള കെല്പ്പ് സര്‍ക്കാരിനുണ്ടോ? ഇതാണ് ഞാന്‍ ആദ്യമേ പറഞ്ഞത്, നാമിക്കാര്യം ചര്‍ച്ച ചെയ്യുന്നത് യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ വച്ചല്ല എന്ന്.
സ്ഥാപനം ഉണ്ടാക്കി ഇത്രനാളും നടത്തിവന്നവര്‍ ഒരു സുപ്രഭാതത്തില്‍ അത് വിട്ടുകൊടുക്കില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാകുന്ന കാര്യമാണ്. പുറമേ നിന്ന് അഭിപ്രായം പറയുന്ന നമുക്ക് ബാധ്യതയൊന്നുമില്ലാത്ത കാര്യമായതിനാല്‍ ഇതും ഇതിനപ്പുറവും പറയാം.

ടോട്ടോചാന്‍ (edukeralam) said...

സ്വതന്ത്രചിന്തകന്‍,
മാനേജ്മെന്റ് തന്നെ ശമ്പളം കൊടുത്തോളൂ. എങ്കില്‍പ്പിന്നെ ഒരു പ്രശ്നവുമില്ലല്ലോ. ​എന്താ തയ്യാറാകുമോ?
നിങ്ങള്‍ക്ക് സ്കൂള്‍ നടത്താം. ഒരു പ്രശ്നവുമില്ല. പക്ഷേ സര്‍ക്കാര്‍ ആനുകൂല്യങ്ങളും എസ്.എസ്.എ ഫണ്ടും എം.എല്‍.എ ഫണ്ടും എല്ലാം മേടിച്ച ശേഷവും ഇവിടത്തെ കുട്ടികളെ പഠിപ്പാന്‍ അധ്യാപകരെ ഞങ്ങള്‍ നിശ്ചയിക്കുമെന്നും അതിനായുള്ള ശമ്പളം സര്‍ക്കാര്‍ തരണമെന്നുമൊക്കെ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
സര്‍ക്കാര്‍ സ്കൂളുകള്‍ തുടങ്ങാനായി സ്വന്തം സ്ഥലം വിട്ടുകൊടുത്ത എത്രയോ വ്യക്തികളുണ്ട്.
മതമോ ജാതിയോ പണമോ ഒന്നും നോക്കാതെ എയിഡഡ് സ്കൂളുകള്‍ തുടങ്ങാന്‍ പോലും എത്രയോ പേര്‍ സ്ഥലം വിട്ടുകൊടുത്തിരിക്കുന്നു. എന്നിട്ടിപ്പോള്‍ ആ സ്ഥലമെല്ലാം ഞങ്ങളുടേതാണ് എന്ന് പറഞ്ഞ്, നാട്ടുകാരുടെ സഹായത്താല്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളെല്ലാം ഞങ്ങളുടേതാണ് എന്നും പറഞ്ഞിരിക്കുന്നവരാണ് ഇന്നത്തെ മാനേജ്മെന്റുകള്‍.
കെട്ടിടം പണിയാന്‍ എന്നിട്ടിപ്പോള്‍ കൈക്കൂലി വേണമത്രേ.
കുട്ടികളോട് മൂല്യങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുകയും ചെയ്യും എന്നിട്ട് അധ്യാപകരെ കൈക്കൂലിക്കാരാക്കുകയും ചെയ്യും. കൊള്ളാം വളരെ മികച്ച മൂല്യബോധം.

ടോട്ടോചാന്‍ (edukeralam) said...

ഒരു കാര്യം കൂടി. സര്‍ക്കാര്‍ ജീവനക്കാരോട് സൌജന്യമായി സേവനം നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് ശമ്പളം തരാം. നിങ്ങള്‍ ജനങ്ങളെ സേവിക്കൂ എന്നു തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്.
പക്ഷേ എയിഡഡ് മാനേജ്മെന്റുകള്‍ സ്കൂള്‍ തുടങ്ങിയതൊന്നും അങ്ങിനെയായിരുന്നില്ല. ഞങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ സേവനം ചെയ്യാം എന്നു പറഞ്ഞ് തുടങ്ങിയ സ്കൂളുകള്‍ക്ക് പുറകില്‍ കൈക്കൂലി എന്ന തികഞ്ഞ അശ്ലീലപരമായ ഗൂഢാലോചനയാണ് എന്നത് തിരിച്ചറിയാന്‍ ഇവിടത്തെ സര്‍ക്കാരും ജനങ്ങളും വൈകി എന്ന് മാത്രം.

സ്വതന്ത്ര ചിന്തകന്‍ said...

@ ടോട്ടോചാന്‍ (edukeralam) :
വികാരത്തിന്റെ ഭാഷയിലാണ് താങ്കളെപ്പോലുള്ളവര്‍ ഇപ്പോഴും വിഷയത്തെ സമീപിക്കുന്നത്. സര്‍ക്കാരിന് ഇക്കാണാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്ഥാപിച്ച് നടത്തിക്കൊണ്ടു പോകാന്‍ കഴിവില്ലാത്തതിനാലാണ് സ്വകാര്യ മാനേജ്മെന്റുകളുടെ ആവശ്യം വരുന്നത്. പൌരന്മാരുടെ വിദ്യാഭ്യാസത്തില്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അവിടത്തെ അധ്യാപകര്‍ക്ക് ശംബളം കൊടുക്കാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്ന് ഇന്നു വാദിക്കാം. എന്നാല്‍ മാനേജ്മെന്റിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്കു വേണ്ടി ഓഛാനിച്ചു നിന്നിരുന്ന അന്നത്തെ അധ്യാപക സമൂഹം അത് ഏറ്റവും മഹത്തായ ഒരു കാര്യമായാണു കണ്ടത്. സര്‍ക്കാരിന് അവരുടെ പൌരന്മാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കാന്‍ കെല്പില്ലാത്തപ്പോള്‍ അതു ചെയ്ത മാനേജ്മെന്റുകളുടെ സേവനത്തെ എന്താ ഇത്ര വിലകുറച്ചു കാണുന്നത്? ഇന്നത്തെ കോഴയൊന്നും സ്വപ്നം കാണാന്‍ പറ്റാത്ത കാലത്താണ് അവരതു ചെയ്തത്. മറ്റെല്ലാ രംഗങ്ങളിലും കച്ചവടം ആയതുപോലെ തന്നെയാണ് വിദ്യാഭ്യാസവും ഇന്ന് തനി കച്ചവടമായത്. മാനേജര്‍മാര്‍ മാത്രം അപവാദമാകുമെന്നു പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ത്ഥം?
നാട്ടുകാര്‍ വിട്ടുകൊടുത്തതോ അവര്‍ പണിയിച്ചതോ എന്തുമാകട്ടെ, ഇന്നിപ്പോള്‍ ആ കെട്ടിടം ആരുടേതാണെന്നതും അതിന്റെ മെയിന്റനന്‍സ് എങ്ങനെ നടത്തുമെന്നതുമാണ് പ്രശ്നം. അതിന് മൂര്‍ത്തമായ പരിഹാരം പറ.

സ്വതന്ത്ര ചിന്തകന്‍ said...

സര്‍ക്കാര്‍ ജീവനക്കാര്‍ സൌജന്യമായി സേവനം നടത്തില്ല എന്നാണ് ഞാനും പറഞ്ഞത്. പിന്നെ മാനേജര്‍മാര്‍ അതു ചെയ്യണമെന്നു വാദിക്കുന്നതിന്റെ ലോജിക്?

ചാർ‌വാകൻ‌ said...

ഇപ്പോൾമാത്രമാണ് ഈ പോസ്റ്റ് കാണാനായത്.പുതിയ ലക്കം(നവ്:7/10,ലക്കം12)കേരളശബ്ദം വാരികയിൽ.പി.ജി.ബാബുവിന്റെ ലേഖനം വന്നിരിക്കുന്നു.സ്കൂളുകളുടെ കാര്യത്തിൽ,61.1 ശതമാനം എയ്ഡെഡ് മേഖലയിലാണ്.ഖജനാവിലെ കാശെടുക്കുമ്പോൾ അത് ഈ നാട്ടിലെ ജനങ്ങളുടെ സാമൂഹ്യപ്രാതിനിത്യം പരിഗണിക്കേണ്ടതുതന്നെയാണ്.സംവരണ സമുദായങ്ങൾക്ക് ഇത്തരം സ്ഥാപനങ്ങളില്ലാത്തതിനാൽ അവർക്കുണ്ടാകുന്ന നഷ്ടം ഭീമമാണ്.ന്യൂനപക്ഷമാണങ്കിലും-ഭൂരിപക്ഷമാണങ്കിലും അവരിലെ താഴേകിടയിലുള്ളവർക്ക് അപ്രാപ്യമാണ് നിയമനങ്ങൾ.പ്രസ്ക്തമായ ഈ പോസ്റ്റ് ജീവൻ വെച്ചത് നന്നായി.

ടോട്ടോചാന്‍ (edukeralam) said...

ഇപ്പോള്‍ കോഴകൊടുത്ത് സര്‍ക്കാര്‍ നിയമനം വാങ്ങിയ ഉദ്യോഗത്തട്ടിപ്പുകാരെക്കുറിച്ചുള്ള വാര്‍ത്തകളാണ് പത്രങ്ങളില്‍ മുഴുവന്‍..
ഇവരും എയിഡഡ് മേഖലയില്‍ കൈക്കൂലി കൊടുത്ത് കയറിയവരും തമ്മില്‍ എന്താണ് വ്യത്യാസം?
ഒരു കൂട്ടര്‍ അഴിയെണ്ണുന്നു
മറ്റേ കൂട്ടര്‍ പണമെണ്ണുന്നു.. കൊള്ളാം!!