Friday, June 27, 2008

സോഫ്റ്റവെയര്‍ വിപ്ളവം എങ്ങിനെയായിരിക്കണം?

സോഫ്റ്റവെയര്‍ വിപ്ളവം എങ്ങിനെയായിരിക്കണം?

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രചരണത്തിനായി നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
വെറും ഉപയോഗംമാത്രം മതിയോ? വിന്‍ഡോസില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഗ്നു ലിനക്സില്‍ ചെയ്യാന്‍ കഴിയുമോ?
കുറച്ച് സോഫ്റ്റ്വെയറുകള്‍ പരിമിതമാണ് എന്നു പറഞ്ഞ് നാം മാറി നില്‍ക്കണോ?

ഇത്തരം നിരവധി ചോദ്യങ്ങളാണ് നമുക്കു മുന്‍പില്‍ വരുന്നത്.

മൂന്നു തരത്തിലുള്ള സോഫ്റ്റ് വെയര്‍ ഉപയോക്താക്കളാണ് ഇന്നുള്ളത്.

൧. എല്ലാത്തിനും വിന്‍ഡോസ് /പ്രൊപ്പറൈറ്ററി സോഫ്റ്റ്വെയര്‍ ഉപയോഗിക്കിച്ച് എല്ലാം ചെയ്തു എന്ന് അഭിമാനിക്കുകയും സ്വാതന്തര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നവര്‍

൨. എല്ലാ പ്രവര്‍ത്തികള്‍ക്കും ലിനക്സ് ഉപയോഗിക്കുന്നവര്‍. സമയം അല്പം കൂടുതല്‍ പോയാലും വേണ്ടില്ല സ്വാതന്ത്ര്യം തന്നെയാണ് വലുത് എന്നു കരുതുന്നവരാണിവര്‍

൩. സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് 2 വിഭാഗവും മാറിമാറി ഉപയോഗിക്കുന്നവര്‍. ഇടക്കിടക്ക് മാത്രം സ്വാതന്ത്ര്യം മതി എന്നു കരുതുന്നവരാണിവര്‍


നാം എവിടെ നില്‍ക്കണം? ആരുടെ കൂടെ നില്‍ക്കണം?
ചിന്തിക്കുന്നതിനു മുന്‍പ് ഇതു കൂടി വായിക്കൂ..

കേരളത്തില്‍ എത്രയോ ഡി.ടി.പി. സ്ഥാപനങ്ങള്‍ ഉണ്ട്. അവിടെയെല്ലാം ഉപയോഗിക്കുന്നത് പേജ്മേക്കര്‍ ആയിരിക്കാം.
എത്ര രൂപ എല്ലാവരും കൂടി അതിനായി ചിലവഴിക്കേണ്ടി വരും?
ഒന്നു കണക്കാക്കിനോക്കുക.
ഈ പണത്തിന്‍റെ ഒരു ചെറിയ ഭാഗം ചിലവഴിച്ചാല്‍ സോഫ്റ്റ്വെയര്‍ വിദഗ്ദരെക്കൊണ്ട് സ്കൈറബസ് എന്ന സോഫ്റ്റ്വെയറിനെ പേജ്മേക്കറിനൊപ്പമോ അതിനേക്കാളുനമേറെയോ മികച്ചതാക്കാന്‍ പറ്റും
എന്തു കൊണ്ട് നാം അങ്ങിനെ ചിന്തിക്കുന്നില്ല?
പേജ്മേക്കറില്‍ ഇല്ലാത്ത എത്രയോ സൌകര്യങ്ങള്‍ അധികമായി നമുക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കും.
പേജ്മേക്കര്‍ അല്ലെങ്കില്‍ പുതിയതായി വരുന്ന ഇന്‍ഡിസൈന്‍ എന്ന സോഫ്റ്റ്വെയറുകള്‍ പ്രൊഫഷണല്‍ ആണ് എന്നാണ് മിക്കവരുടേയും വാദം.

എന്താണ് നമ്മുടെ ആവശ്യം?
നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സോഫ്റ്റ്വെയര്‍ രൂപപ്പെടുത്തി തരാന്‍ അവര്‍ തയ്യാറാവുമോ?
എന്നാല്‍ നാം ആവശ്യപ്പെടുന്ന തരത്തില്‍ സ്കൈറബസ്സിനെ മാറ്റാന്‍ വിദഗ്ദര്‍ക്ക് സാധിക്കും
മലയാളവും മറ്റ് ഭാഷകളും കൂടുതല്‍ നന്നായി ഗ്നു/ലിനക്സിലാകും പ്രവര്‍ത്തിക്കുന്നത്.
നമുക്കിഷ്ടമുള്ള ഫോണ്ടുകളും മറ്റും നമുക്ക് രൂപപ്പെടുത്താനും സാധിക്കും.
കേരളത്തില്‍ പേജ്മേക്കര്‍ കാശു കൊടുത്ത് വാങ്ങുന്ന എല്ലാ DTP ഉപഭോക്താക്കളും സഹായിക്കാന്‍ തയ്യാറായാല്‍
ലോകത്തെ മറ്റേത് പ്രോപ്പറൈറ്ററി സോഫ്റ്റ്വെയറിനേയും വെല്ലുന്ന തരത്തില്‍ DTP സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കാന്‍ കേരളത്തിലെ സോഫ്റ്റ്വെയര്‍ വിദഗ്ദര്‍ക്കാവും
ലോകമെമ്പാടുമുള്ള സോഫ്റ്റ്വെയര്‍ വിദഗ്ദരും ഈ പ്രൊജക്റ്റില്‍ പങ്കാളികളാവുകയും ചെയ്യും

ഇതേ നിലപാടാണ് മറ്റ് സോഫ്റ്റ്വെയറുകളുടെ കാര്യത്തിലും നാം സ്വീകരിക്കേണ്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്.
പ്രൊഫഷണല്‍ ഓഡിയോ സ്റ്റുഡിയോകളില്‍ നിലവില്‍ ഉപയോഗിക്കുന്നത് ഒഡിഷന്‍ എന്ന സോഫ്റ്റ്വെയര്‍ ആണ്.
ലിനക്സില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ഒഡാസിറ്റി എന്ന സോഫ്റ്റ്വെയറും. ഒഡാസിറ്റി എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ഇപ്പോള്‍ പ്രാപ്തമല്ല എന്നത് സത്യം തന്നെ.
എന്നാല്‍ പേജ്മേക്കറിന്‍റെ കാര്യത്തില്‍ കാണിച്ച അതേ നിലപാട് ഇവിടെയും എടുത്താലോ?
നിലവില്‍ ഒഡിഷനായി ചിലവഴിക്കേണ്ട തുകയുടെ വളരെക്കുറച്ചു മാത്രം മതിയാകും !!
ഇന്ത്യയില്‍ തന്നെ ഒഡീഷന്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉണ്ട്. അവരെ ഒരുമിപ്പിക്കാനും പുതിയൊരു മാറ്റത്തിനായി പ്രവര്‍ത്തിക്കാനും സജ്ജരാക്കുകയാണ് വേണ്ടത്.

അതു തന്നെയായിരിക്കും യഥാര്‍ത്ഥ സോഫ്റ്റവെയര്‍ വിപ്ളവം.

5 comments:

rajesh kunnoth said...

വളരെ നന്നായി.. ഇത്തരം കാര്യങ്ങള്‍ കൂടെ ചര്ച്ച ചെയ്യപ്പെടണം.. വെറും ചോക്ലേറ്റ് വര്‍ത്തമാനങ്ങള്‍ക്കും അപ്പുറം .. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായി ആഗ്രഹങ്ങള്‍ വെച്ചുപുലര്തുമ്പോള്‍ വല്ലാത്ത ഒരു അനാഥത്വം തോന്നും.. പോസ്റ്റിനു നന്ദി.. ഞാനും കൂടാം.. ഞാനൊരു ടെക്നൊക്രട് ഒന്നുമല്ല.. എന്നാലും..

ഞാന്‍ said...

നല്ലൊരു പോസ്റ്റ് കാണാതെ പോയി... ആശയങ്ങളോട് യോജിക്കുന്നു... വീണ്ടും കാണാം.

ടോട്ടോചാന്‍ (edukeralam) said...

രാജേഷിനും ഞാനിനും നന്ദി.

നമുക്ക് പ്രതീക്ഷിക്കാം. എന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ചു എന്നു മാത്രം.

Vivara Vicharam said...

കിഴക്കു് നോക്കി യന്ത്രത്തിന്റെ ഈ പോസ്റ്റു് വായിച്ച ഓര്‍മ്മ വെച്ചു് തന്നെയാണു് KLA യുടെ ആവശ്യം പറഞ്ഞപ്പോള്‍ പെട്ടെന്നു് തന്നെ അത്തരം നിര്‍ദ്ദേശം മുന്നോട്ടു് വെച്ചിരിക്കുന്നതു്.

ടോട്ടോചാന്‍ (edukeralam) said...

നന്ദി...., ബ്ലോഗിലെ പോസ്റ്റുകള്‍ വായനയില്‍ നിന്നും പ്രവൃത്തിയിലേക്ക് നീങ്ങുന്നതില്‍ ഒത്തിരി സന്തോഷം...