Tuesday, July 15, 2008

മതമല്ല വോട്ട് ബാങ്ക്.

മതമല്ല വോട്ട് ബാങ്ക്.

കേരളത്തിലും ദേശീയതലത്തിലും മതവും രാഷ്ട്രീയവും ഒന്നായിത്തീരുകയാണ്.
മതത്തെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മതമില്ലാതെ രാഷ്ട്രീയമില്ല എന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു.
ദേശീയ തലത്തിലും കേരളത്തിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും മതങ്ങള്‍ക്കും ജാതികള്‍ക്കും (അതോ അവരുടെ അധ്യക്ഷകര്‍ക്കോ?)
രാഷ്ട്രീയ തീരുമാനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയുന്നു. പല സുപ്രധാന തീരുമാനങ്ങളും മതങ്ങളുടെ ഇടപെടല്‍ കൊണ്ട് മാറ്റിമറിക്കപ്പെടുന്നു.
ഈയൊരു സാഹചര്യത്തില്‍ നാം ചിന്തിച്ചേ മതിയാകൂ. നമുക്കെവിടെയാണ് പിഴവ് പറ്റിയത്?

സത്യത്തില്‍ മതം ഒരു രാഷ്ട്രീയ ശക്തി ആണോ?

പറഞ്ഞു പറഞ്ഞ് നേടിയെടുത്ത(?) ഒരു അസത്യമല്ലേ ഇത്?
ഒന്നു ചിന്തിക്കൂ,
ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഒരു മതത്തേയും പ്രീണിപ്പിക്കുന്നില്ല എന്ന് വയ്ക്കുക, ആ പാര്‍ട്ടി ഇലക്ഷനില്‍ തോല്‍ക്കുമോ?
ഒരിക്കലുമില്ല!!
കേരളത്തിലെ സ്ഥിതി എടുത്ത് നോക്കൂ
എല്ലാ 5 വര്‍ഷവും കൂടുമ്പോള്‍ മാറി മാറി ഭരിക്കാന്‍ മാത്രമാണ് കേരള ജനത അവരെ അനുവദിച്ചിട്ടുള്ളൂ.
ഇനിയും വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ധൈര്യമായി മതത്തെ മാറ്റി നിര്‍ത്താം.
സര്‍ക്കാരുകള്‍ക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാം. ഒരു മതത്തിനും ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് പുരോഹിതരുടെ മുന്നില്‍ വച്ച് പരസ്യമായല്ല എന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയണം.
എത്ര വലിയ മതമേധാവിയും വന്ന് ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യരുത് എന്ന് പറഞ്ഞാല്‍ അതനുസരിക്കാന്‍ മാത്രം മണ്ടരല്ല കേരള ജനത.

റോട്ടിലിറങ്ങണമെന്നും പുസ്തകം കത്തിക്കണമെന്നുമൊക്കെ ആഹ്വാനം ചെയ്താല്‍ അതു ചെയ്യാന്‍ ചിലപ്പോള്‍ ആളെ കിട്ടിയേക്കാം.
എന്നാല്‍ രഹസ്യമായി ചെയ്യുന്ന ഒരു കാര്യമാണ​് വോട്ട്. അത് ഒരിക്കലും ഒരാള്‍ക്കും നിര്‍ബന്ധിക്കാനാവില്ല (ചുരുങ്ങിയത് കേരളത്തിലെങ്ങിലും).
അച്ചനോടും വെളിച്ചപ്പാടിനോടും മൊല്ലാക്കയോടും നുണ പറയാന്‍ ഒരു മടിയുമില്ലാത്ത ജനതയാണ് കേരളത്തിലുള്ളതെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയണം.
വോട്ടിന് രാഷ്ട്രീയം മാത്രമേ കാരണമായിട്ടുള്ളൂ. ചുരുക്കം ചില സാഹചര്യങ്ങളില്‍ വ്യക്തിബന്ധങ്ങളും കാരണമായി വന്നേക്കാം.
എന്നാല്‍ ഒരിക്കലും മതം അതിനൊരു കാരണമല്ല.

രാഷ്ട്രീയക്കാരേ തിരിച്ചറിയൂ...

മതമല്ല വോട്ട് ബാങ്ക്.

മതമല്ല വോട്ട് ബാങ്ക്.

മതമല്ല വോട്ട് ബാങ്ക്.


1 comment:

വിചാരം said...

മതമല്ല വോട്ട് ബാങ്ക് ഈ അഭിപ്രായത്തിന് ഈ കാലത്ത പ്രസക്തിയുണ്ടോ ?. ചരിത്രം പരിശോധിച്ചാല്‍ മതവും രാഷ്ട്രീയവും കൂടി കലര്‍ന്ന് സഞ്ചരിക്കുന്ന ഒരു സത്യമാണ് ഇവ തമ്മില്‍ വേര്‍ത്തിരിക്കുക അസാദ്ധ്യമായ കാര്യമാണ്. ഭരതത്തിലെ പ്രബല മതമായ ഹൈന്ദവത രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു വ്യവസ്ഥിതിയില്‍ നിന്ന് രൂപമെടുത്തതാണ്. ഏതൊരു നാട്ടുരാജാവും ദൈവ പ്രതിനിധിയായാണ് പഴയ കാലം കണ്ടിരിന്നത്, ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ അവര്‍ കണ്ട മാര്‍ഗ്ഗമാണത്, ഇത് കേവലം ഭാരതത്തില്‍ മാത്രമല്ല പഴയ എല്ലാ സംസ്ക്കാരത്തിലും ഈ പ്രവണത കാണാം (ഫറവോ രാജാവ് ദൈവത്തിന്റെ പ്രതിനിധിയായിട്ടാണ്, ദൈവം തന്നെ എന്നു പറഞ്ഞാണ് രാജ ഭരണം നടത്തിയത് ) മുഹമദ് മതം സൃഷ്ടിക്കുന്നതോടൊപ്പം രാജ ഭരണവും ഉണ്ടാക്കി (ഖലീഫ രാജ ഭരണം) യേശു പിന്നെ സ്വര്‍ഗ്ഗരാജ്യം വരുമെന്ന് മോഹന വാഗ്ദാനം നല്‍കി. മൂസ, ശ്രീ കൃഷ്ണന്‍, രാമന്‍, രാവണന്‍, ദാവിദ്, അങ്ങനെ ഒരു വിധം പ്രവാചകരും അവതാകരും രാജാവോ മറ്റും ഭരണാധികാരികളൊ ആയിരിന്നു (ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം അധികാരത്തിന് വേണ്ടിയാണ് ഇല്ലാത്തൊരു ദൈവത്തെ കൂട്ടു പിടിച്ചത് എന്ന്).

പുരോഗമനര്‍ എന്നും മതാതീതമായി ചിന്തിയ്ക്കുന്നവരെന്നും വാ വട്ടത്തില്‍ വിളിച്ചു കൂവുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ഏതൊരു മണ്ഡലത്തിലാണോ ഭൂ‍രിപക്ഷ സമുദായമുള്ളത് ആ സമുദായത്തിലെ വ്യക്തിയെയാണല്ലോ സ്ഥാനാര്‍ത്ഥിയാക്കുക, പൊന്നാനിയില്‍ പാലൊളി,എറാണകുളത്ത് സെബാസ്റ്റ്യന്‍ പോള്‍ അങ്ങനെ ജാതിയും മതവും നോക്കി തന്നെയാണ് അവരുടെ വോട്ട് ബാങ്ക് തന്ത്രവും, സ്പീക്കറായി തിരെഞ്ഞെടുത്ത രാധാകൃഷ്ണന്‍ ഒരു കമ്യൂണിസ്റ്റായി അല്ല നിയമസഭയിലെത്തിയത് ഒരു പട്ടികജാതിക്കാരനായാണ് (ഇതിനേക്കാള്‍ ലജ്ജാകരം മറ്റെന്താണ് ).

രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനം ഇല്ലാതാക്കണമെങ്കില്‍ വീണ്ടും ഒരു നക്സല്‍ പ്രസ്ഥാനത്തിന്റെ ആവശ്യകത സംജാതമാവുന്നു ഇവിടെ തലകൊയ്യേണ്ടത് പാവം പോലീസുക്കാരെയല്ല മത മേലാധികാരികളെ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മുസ്ലിം മത മേലാധികാരികളുടെ രണ്ടു തലകള്‍ റോഡില്‍ ഉരുണ്ടാല്‍ ഇവര്‍ അരമനയിലോ ആല്‍ത്താരയിലോ ഒതുങ്ങി ജീവിച്ചു കൊള്ളും അല്ലാത്തിടത്തോളം കാലം ഇവര്‍ ഇനിയും വളരും ഇതില്ലാതാക്കണം ഇന്നിന്റെ ഏറ്റവും വലിയ ആവശ്യമാണിത് .