സൂര്യഗ്രഹണം കണ്ടവര്‍ക്കും കാണാത്തവര്‍ക്കുമായി ചില അനുഭവങ്ങള്‍..
കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. സൂര്യന്‍റെ വളരെക്കുറച്ചു ഭാഗം മാത്രമാണ് മൂടപ്പെട്ടത്. പൂര്‍ണ്ണ സൂര്യഗ്രഹണം ചൈനയില്‍ ദൃശ്യമായിരുന്നു. ഒളിമ്പിക്സിനൊപ്പം ആവേശത്തോടെയാണ് അവര്‍ അതിനെ വരവേറ്റത്.
ഞങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും മഴക്കാറും ക്യാമറയുടെ പരിമിതിയും നല്ല ദൃശ്യങ്ങള്‍ തന്നില്ല. പഴയ ഫ്ളോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ആണ് ഫില്‍ട്ടര്‍ ആയി ഉപയോഗിച്ചത്. മൊബൈല്‍ ശ്രമം പരാജയപ്പെട്ടെങ്കിലും ഫ്ളോപ്പി ഫിലിം ഉപയോഗിച്ച് നിര്‍മ്മിച്ച കണ്ണടയിലൂടെ സൂര്യഗ്രഹണം നേരിട്ട് കാണുവാന്‍ കഴിഞ്ഞു. മഴമേഘങ്ങള്‍ പലപ്പോഴും കാഴ്ചമറച്ചെങ്കിലും അപൂര്‍വ്വമായ കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു.
ഗ്രഹണം കാണാന്‍ ഉപയോഗിച്ച കണ്ണട

നേരിട്ടു കാണാന്‍ കഴിയാത്തവര്‍ക്കായി സ്റ്റെല്ലേറിയം എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഇതേ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചൈനയില്‍ നടന്ന പൂര്‍ണ്ണസൂര്യഗ്രഹണവും പണ്ടു നടന്ന ഗ്രഹണങ്ങളും ഇനി നടക്കാന്‍ പോകുന്ന ഗ്രഹണങ്ങളും ചിത്രീകരിക്കാവുന്നതാണ്. സ്ഥലവും സമയവും മാത്രം നല്‍കിയാല്‍ മതി.
കേരളത്തിലെ സൂര്യഗ്രഹണം ഇപ്രകാരമായിരുന്നു.
സമയം 4.53 PM

സമയം 5.00 PM

സമയം 5.11 PM

സമയം 5.20 PM

സമയം 5.27 PM

സമയം 5.35 PM

സമയം 5.43 PM

സമയം 5.51 PM

സമയം 5.58 PM

സമയം 6.01 PM

സമയം 6.03 PM

സമയം 6.06 PM


Comments
ആള്രൂപന് ഇനിയും അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കാം.
ശാസ്ത്രബോധം എന്നത് ഒരു ജീവിതചര്യയായി മാറണം. അതൊരിക്കലും ഒരു ഗ്രഹണം കാണലോ ഒരു പരീക്ഷണമോ അല്ല. എല്ലാ ശാസ്ത്രജ്ഞരും ശാസ്ത്രബോധം ഉള്ളവരാണെന്നൊന്നും പറയാന്‍ കഴിയുകയില്ല.
ഒരു കൃഷിക്കാരിക്ക് ശാസ്ത്രബോധം ഉണ്ടായേക്കാം.
മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും സത്യം അന്വേഷിക്കുവാനുമുള്ളത്വരയാണത്. വിശ്വാസങ്ങള്‍ക്കല്ല നിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും ആണ് ഇവിടെ പ്രസക്തി.
സൂര്യഗ്രഹണസമയത്ത് ഭക്ഷണം പോലും കഴിക്കാതെ വീടിനുള്ളില്‍ കഴിയുന്നവര്‍ ശാസ്ത്രജ്ഞരാണെങ്കിലും ശാസ്ത്രബോധമുള്ളവരല്ല.
അഭിനന്ദനത്തിന് നന്ദി.
രണ്‍ജിത്ത് ലിങ്കുകള്‍ക്ക് നന്ദി.
ശിവ, താങ്കളുടെ താത്പര്യത്തിന് നന്ദി.
സമയം വിലപ്പെട്ടതു തന്നെ. പക്ഷേ ഒരു സിനിമ കാണുന്ന സമയം മാറ്റിവയ്ക്കുന്നു അത്ര തന്നെ..
(സിനിമ കാണുന്ന സമയം പാഴാണ് എന്നൊന്നും ഒരിക്കലും അര്‍ത്ഥമില്ലാട്ടോ..)