സമൂഹത്തിലെ വിവധ തുറകളില്‍ നടക്കുന്ന സംഭവങ്ങളെയും പരിപാടികളേയും ജനങ്ങളില്‍ എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ. മുഖ്യധാരാ മാധ്യമങ്ങള്‍ ഏതെടുത്താലും അതങ്ങിനെ തന്നെയാണ് എന്നു തോന്നാം. എന്നാല്‍ നടക്കുന്നത് പലപ്പോഴും ഉപരിപ്ളവ റിപ്പോര്‍ട്ടിംഗ് മാത്രമാണ് എന്നതാണ് സത്യം. ജനങ്ങള്‍ ശ്രദ്ധിക്കുന്നത് മാത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, അല്ലെങ്കില്‍ ജനങ്ങളെ ശ്രദ്ധിപ്പിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍, അല്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ഇങ്ങിനെയൊക്കെയായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിപ്പോവുന്നു.
ഇക്കഴിഞ്ഞ നവംമ്പര്‍ 15,16 തീയ്യതികളില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ വച്ച് സ്വതന്ത്രസോഫ്റ്റവെയര്‍ ദേശീയ സമ്മേളനം നടന്നു. മാധ്യമങ്ങളിലൂടെ സമ്മേളനം നടക്കുന്നതിനു മുന്‍പു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ആരെല്ലാമാണ് അവിടെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നത് എന്നതിനെക്കുറിച്ചായിരുന്നു ആ വാര്‍ത്തകള്‍. രണ്ടു ദിവസമായി നടന്ന ദേശീയ സമ്മേളനത്തിന്‍റെ ഉദ്ഘാടനം സമ്മേളനവും അന്നു തന്നെ വൈകിട്ടുള്ള സമ്മേളനവും പിറ്റേ ദിവസം വൈകിട്ട് നടന്ന സമാപന സമ്മേളനവും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ കാര്യമായ മടി കാണിച്ചില്ല. രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ആരെല്ലാം എന്തെല്ലാം പറഞ്ഞു എന്നത് ആവശ്യാനുസരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുകയുണ്ടായി. എന്നാല്‍ സമ്മേളനത്തില്‍ നടന്ന നിരവധി പരിപാടികള്‍, സമൂഹത്തിന് നല്‍കുവാനാകുമായിരുന്ന നിരവധി അറിവുകള്‍, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍ ഇവയൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ആരെയും കണ്ടില്ല. അറിവിനേക്കാള്‍ മാധ്യമങ്ങള്‍ക്ക് പ്രിയം ജനപ്രിയ നേതാക്കളെ മാത്രം. രാഷ്ട്രീയക്കാരുടെ പ്രസംഗം വളച്ചും വളക്കാതെയും മാത്രം അവര്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നു.
ഇത് വെറും ഒറ്റപ്പെട്ട സംഭവമല്ല. എത്രയോ സെമിനാറുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇതേ രീതിയിലാണ്. പല ശാസ്ത്ര സെമിനാറുകളും നടക്കുന്നു എന്ന വിവരം മാത്രം കൊട്ടിഘോഷിച്ച് മാധ്യമങ്ങളിലൂടെ നാം അറിയും.ഉദ്ഘാടന സമയത്തോ സമാപന സമ്മേളനത്തിലോ മന്ത്രിമാര്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യ വാര്‍ത്തയായി വരികയും ചെയ്യും. അവിടെ നടന്ന സെമിനാറുകളിലും മറ്റും നടന്ന പ്രസക്തമായ കാര്യങ്ങള്‍ അവിടെ പങ്കെടുത്തവരില്‍ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്തു. സത്യത്തില്‍ ഒരു ശാസ്ത്ര സാങ്കേതിക പരിപാടിയില്‍ ആരു പറയുന്ന കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്? ഉദ്ഘാടനത്തിന് വരുന്ന മന്ത്രിമാര്‍ക്കോ അതോ അവിടെ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കൊ? ശാസ്ത്രം അറിയുന്നതിന് ജനങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന രീതിയിലാണ് എല്ലാ റിപ്പോര്‍ട്ടിംഗും. ശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വര്‍ദ്ധിപ്പിക്കുന്നതിനേ ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ഉതകൂ. വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ഇതും ഒരു കാരണമാകുന്നുണ്ട്. നമ്മുടെ മാധ്യമ രീതികള്‍ മാറിയേ തീരൂ. റിപ്പോര്‍ട്ടിംഗ് എന്തിന് വേണ്ടിയാണ് എന്നത് തീരുമാനിക്കേണ്ടിയിരിക്കുന്നു പക്ഷേ അത് ജനങ്ങളുടെ അറിവിന് പുഷ്ടിപ്പെടുത്തേണ്ടതായിരിക്കണം എന്നു മാത്രം.
മാധ്യമം
മുഖ്യധാരാ മാധ്യമങ്ങള്‍ ഉപരിപ്ളവ റിപ്പോര്‍ട്ടിംഗ് എന്നു മാറ്റും?
ശാസ്ത്രം
അന്യഗ്രഹം ഒരു ഹബിള്‍ ചിത്രം
സൌരയൂഥത്തിനു പുറത്ത് ഗ്രഹങ്ങളെ തേടിയുള്ള യാത്ര മനുഷ്യന്‍ തുടങ്ങയിട്ട് നാളേറെയായി. സൌരയൂഥത്തിലെ എല്ലാ വസ്തുക്കളേയും കണ്ടെത്തുന്നതിനു മുന്‍പേ തന്നെ അതാരംഭിച്ചതാണ്. ഹബിള്‍ ടെലിസ്കോപ്പ് എന്ന ബഹിരാകാശത്തിലെ കണ്ണ് മനുഷ്യന് കാണിച്ചു തന്ന കാഴ്ചകള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ മറ്റൊരു കാഴ്ചയുമായി ഹബിള്‍ വീണ്ടും. ദൃശ്യപ്രകാശത്തില്‍ ഒരു അന്യഗ്രഹത്തിന്‍റെ ചിത്രമെടുത്തു കൊണ്ടാണ് തന്‍റെ കണ്ണിന് ഇനിയും കാഴ്ചകള്‍ കാണാന്‍ ആയുസ്സ് അവശേഷിക്കുന്നു എന്ന് ഹബിള്‍ ഉറപ്പിച്ച് പറഞ്ഞത്.
കുഭം രാശിക്കടുത്തുള്ള തെക്കന്‍ മത്സ്യം എന്ന നക്ഷത്രഗണത്തിലാണ് ഇരുപത്തഞ്ച് പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ ദൃശ്യപ്രകാശത്തില്‍ കണ്ടത്.വ്യാഴത്തേക്കാള്‍ മൂന്നിരട്ടി വ്യാസമുണ്ടെന്ന് കണക്കാക്കിയിരിക്കുന്ന ഈ ഗ്രഹത്തിന്‍റെ പേര് ഫോമല്‍ഹാട്ട് - ബി. എന്നാണ്. ഫോമല്‍ഹാട്ട് എന്ന നക്ഷത്രത്തിനു ചുറ്റുമാണ് ഈ ഗ്രഹത്തിന്‍റെ സഞ്ചാരം.
1980 ല്‍ ഫോമല്‍ഹാട്ട് എന്ന ഈ നക്ഷത്രത്തിനു ചുറ്റും ഗ്രഹങ്ങളെ കാണാനുള്ള ഒരു സാധ്യത നാസയുടെ ഇന്‍ഫ്രാ റെഡ് ആസ്ട്രോണമി ടെലസ്കോപ്പ് പ്രവചിച്ചിരുന്നു. 2004 ല്‍ ഹബിളിലെ ക്യാമറ ഫോമല്‍ഹാട്ടിനു ചുറ്റുമുള്ള അന്തരീക്ഷത്തിന്‍റെ ഒരു കൊറോണാഗ്രാഫ് ചിത്രം എടുത്തിരുന്നു. നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള കാഴ്ചകള്‍ കാണുന്നതിന് നക്ഷത്രത്തിന്‍റെ തീവ്രത കൂടിയ പ്രകാശം ഒരു തടസ്സമാണ്. ഇതിനെ ഒഴിവാക്കിക്കൊണ്ട് ചിത്രമെടുക്കാന്‍ കഴിയുന്ന സങ്കേതമാണ് കൊറോണാഗ്രാഫ്. 21 ബില്യണ്‍ മൈല്‍ വിസ്തൃതിയില്‍ ഗ്രഹരൂപീകരണത്തിന്് അനുകൂലമായ ഒരു കാഴ്ചയാണ് കൊറോണാഗ്രാഫ് നമുക്ക് തന്നത്.
ഇപ്പോള്‍ നക്ഷത്രത്തില്‍ നിന്നും വളരെ അകലെ ഒരു പ്രകാശ ബിന്ദുവിനെ ഹബിള്‍ കണ്ടെത്തി.
വിവരങ്ങള്‍ക്ക കടപ്പാട് : NASA
(പുതിയ അന്യഗ്രഹം ചിത്രകാരിയുടെ ഭാവനയില്‍)

(ഹബിള്‍ എടുത്ത ചിത്രം)
ഇരുപത്തൊന്നു മാസത്തെ ഇടവേളകള്‍ക്കിടയില്‍ എടുത്ത ചിത്രം സൂചിപ്പിക്കുന്നത് ഈ പ്രകാശബിന്ദു നക്ഷത്രത്തിനു ചുറ്റും ചലിക്കുന്നു എന്നതാണ്.നക്ഷത്രത്തില്‍ നിന്നും ഏതാണ്ട് പത്തു ബില്യണ്‍ മൈല്‍ അകലെയാണ് ഈ ഗ്രഹം. നക്ഷത്രത്തെ അപേക്ഷിച്ച് തിളക്കം വളരെയധികം കുറവാണെങ്കിലും ഗ്രഹത്തിന്‍റെ വലിപ്പത്തിന് ആനുപാതികമായല്ല തിളക്കം കാണുന്നത്. വ്യാഴത്തേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ഗ്രഹത്തിന് കാണപ്പെടേണ്ട തിളക്കത്തേക്കാള്‍ അധികമാണ് ഈ ഗ്രഹത്തിന്‍റെ തിളക്കം. ശനിയെപ്പോലെ ഐസും പൊടി പടലങ്ങളും ഉള്ള വളയങ്ങള്‍ ഉണ്ടാകാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വലയങ്ങളില്‍ ഉപഗ്രഹങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 2004 ലും 2006 ലും ഹബിള്‍ എടുത്ത ഫോമല്‍ഹാട്ട് നക്ഷത്രത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്. 872 വര്‍ഷം വേണം ഈ ഗ്രഹത്തിന് തന്‍റെ മാതൃ നക്ഷത്രത്തെ ഒന്ന് വലം വയക്കാന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംമ്പര്‍ 14 സയന്‍സ് മാഗസിനില്‍ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. പരീക്ഷണങ്ങള്‍ തുടരുകയാണ്. നാസ 2013 ല്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ജയിംസ് വെബ് ടെലിസ്കോപ്പ് ഗ്രഹരൂപീകരണത്തെക്കുറിച്ചും മറ്റും കൂടുതല്‍ മികച്ച വിവരങ്ങള്‍ തരും എന്ന് പ്രതീക്ഷിക്കുന്നു.വിവരങ്ങള്‍ക്ക കടപ്പാട് : NASA
Comments
Post a Comment
ശാസ്ത്രം
ഫീനിക്സ് ഇനി പുനര്‍ജനിക്കുമോ? അവര്‍ കാത്തിരിക്കുന്നു..
അഞ്ചു മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം നാസയുടെ ഫീനിക്സ് എന്ന പേടകം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി നാസ അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥയാണ് പ്രശ്നമായത്. മൂന്ന് മാസത്തെ പ്രവര്‍ത്തന കാലാവധി പ്രതീക്ഷിച്ച ഫീനിക്സ് പക്ഷേ അഞ്ചു മാസത്തോളം ചൊവ്വയിലെ മണ്ണിനെ രുചിച്ചും മണത്തും പരിശോധിച്ചു. കഴിഞ്ഞ നവംമ്പര്‍ 2 ന് ആണ് ഫീന്ക്സില്‍ നിന്നുമുള്ള അവസാന സിഗ്നലുകള്‍ നാസക്ക് ലഭിച്ചത്. ശക്തമായ പൊടിക്കാറ്റും തണുപ്പും പ്രതിരോധിക്കാന്‍ ഫീനിക്സിനെ സഹായിച്ചിരുന്നത് സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജമായിരുന്നു. എന്നാല്‍ സൂര്യന് അഭിമുഖമായി ഇനിയും നില്‍ക്കാന്‍ ഫീനിക്സിന് കഴിയില്ല. ചൊവ്വയുടെ കാലാവസ്ഥയാണ് അതിന് കാരണം. ഫീനിക്സ് ഇറങ്ങിയ ചൊവ്വയുടെ ഉത്തരധ്രുവ്വത്തില്‍ ഇനി സൂര്യനെ കാണണമെങ്കില്‍ മാസങ്ങള്‍ കഴിയും. സൂര്യപ്രകാശത്തിന്‍റെ അഭാവമാണ് ഫീനിക്സ് മരണമടയാന്‍ കാരണമായത്. സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ ആവുകയായിരുന്നു. Aug. 4, 2007 ന് ഭൂമിയില്‍ നിന്നും യാത്ര തിരിച്ച ഫീനിക്സ് May 25, 2008 നാണ് ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങിയത്.
ഏതാണ്ട് 25000 ചിത്രങ്ങളാണ് ഇതിനിടയില്‍ ഫീനിക്സ് നമുക്കായി അയച്ചു തന്നത്. ആറ്റോമിക ബലത്താല്‍ പ്രവര്‍ത്തിക്കുന്ന സൂഷ്മദര്‍ശിനിയുടെ (Atomic force microscope) സഹായത്താല്‍ എടുത്ത ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. 152 ദിവസത്തെ ജീവിതത്തിനിടയില്‍ 149 ദിവസവും ഫീനിക്സ് പ്രവര്‍ത്തന നിരതമായിരുന്നു.
ഔദ്യോഗികമായി ഫീനിക്സിന്‍റെ മരണം പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ പ്രതീക്ഷയില്ലെങ്കിലും നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോഴും ചൊവ്വയിലേക്ക് ചെവിയോര്‍ത്തിരിക്കുകയാണ് ഫീനിക്സ് പുനര്‍ജനിക്കുമോ എന്നറിയാന്‍..

സ്വതന്ത്ര സോഫ്റ്റ്വെയര്‍
ഒരു വസന്തം കൂടി, സ്വാതന്ത്ര്യത്തിന്‍റെ പൂക്കാലം കയ്യിലേന്തി ലിനക്സ് വരുന്നു
വരുന്നു ഒരു ലിനക്സ് പൂക്കാലം.....
പ്രതീക്ഷിച്ച പോലെ തന്നെ അത് സംഭവിച്ചു തുടങ്ങി. ലോക സാമ്പത്തിക പ്രതിസന്ധി ഇതിന് ആക്കം കൂട്ടി എന്നും പറയാം. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായിരുന്ന മൈക്രോസോഫ്റ്റ് അവസാനം റെയ്ഡ് തുടങ്ങി. ഇതിന്‍റെ ആദ്യപടി എന്ന നിലയില്‍ കൊച്ചിയില്‍ അവര്‍ ഓഫീസ് തുടങ്ങി. ഓഫീസ് തുടങ്ങിയതിനൊപ്പം തന്നെ കൊച്ചിയില്‍ നടത്തിയ റെയ്ഡിലൂടെ ഏഴു കോടി രൂപ അവര്‍ നേടുകയും ചെയ്തു. കേരളത്തില്‍ നിന്ന് മൂവായിരം കോടിയിലധികം രൂപ നേടാനാണ് മൈക്രോസോഫ്റ്റിന്‍റെ ശ്രമം. കേരളത്തില്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ 95% ല്‍ അധികവും വ്യാജമാണ് എന്നത് ഏതു കുട്ടിക്കും അറിയാവുന്ന കാര്യമാണ്. മൈക്രോസോഫ്റ്റ് അറിയാതെയൊന്നുമല്ല ഈ ഉപയോഗം. അവര്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ തങ്ങളുടെ സോഫ്റ്റ്വെയറുകള്‍ കൂടാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക എന്ന അവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.തീര്‍ച്ചയായും അത് ലക്ഷ്യം കാണുമായിരുന്നു. എന്നാല്‍ കേരളത്തില്‍ സമയോചിതമായ ഇടപെടലിലൂടെ സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരും സര്‍ക്കാരുകളും ഇതിന് തടയിടുകയായിരുന്നു. കേരളത്തില്‍ കംപ്യൂട്ടര്‍ ഉപഭോക്താക്കളില്‍ ഒട്ടും ചെറുതല്ലാത്ത ഒരു വിഭാഗം സ്വതന്ത്രസോഫ്റ്റ്വെയറുകളിലേക്ക് മാറിക്കഴിഞ്ഞു. ഐ.ടി@സ്കൂള്‍ പദ്ധതിയിലൂടെ കേരളത്തില്‍ എല്ലാ വര്‍ഷവും ലിനക്സ് മാത്രം അറിയാവുന്ന അഞ്ച് ലക്ഷം കുട്ടികളാണ് പത്താം ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. നിരവധി സംഘടനകളും യൂസേഴ്സ് ഗ്രൂപ്പുകളും സൊസേറ്റികളും ലിനക്സ് പ്രചരണത്തിനായി ഇറങ്ങിയതോടെ വിന്‍ഡോസ് ഒരു അവിഭാജ്യ ഘടകമായി കരുതുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബി.എസ്.എന്‍.എല്‍ , കെ.എസ്.ഇ.ബി , സഹകരണ ബാങ്കുകള്‍ തുടങ്ങി പലരും മൈക്രോസോഫ്റ്റിനെ കൈവിട്ടു തുടങ്ങിയതോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.
കേരളത്തില്‍ ഇങ്ങിനെയൊക്കെയാണെങ്കിലും വിന്‍ഡോസ് ഉപഭോക്താക്കളാണ് ഇന്നും കൂടുതല്‍. ഊഹക്കണക്കുകള്‍ പ്രകാരം ഏതാണ്ട് 87% ഗാര്‍ഹിക ഉപയോക്താക്കളും 72% മറ്റു ഉപയോക്താക്കളും വിന്‍ഡോസ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ വിന്‍ഡോസിനൊപ്പം ലിനക്സും ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകള്‍ ഏതാണ്ട് പകുതിയോളം വരും കേരളത്തില്‍. സ്കൂളുകളില്‍ ലിനക്സ് ഉപയോഗിക്കാന്‍ തുടങ്ങിയതായിരുന്നു ഈ മാറ്റത്തിന് കാരണം. പക്ഷേ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ലിനക്സ് ഉപയോഗത്തിന്‍റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ്. ദിനം പ്രതി എന്നോണം കൂടുതല്‍ പേര്‍ ലിനക്സിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇപ്പോള്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രചരണ പരിപാടികള്‍ നടക്കുകയാണ്. നവംമ്പറില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ വച്ച് നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദേശീയ സമ്മേളനം, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ പദയാത്ര, തിരുവന്തപുരത്ത് ഡിസംമ്പറില്‍ നടക്കാന്‍ പോകുന്ന അന്തര്‍ദേശീയ സമ്മേളനം, സ്വതന്ത്രസോഫ്റ്റ്വെയറിന് മാത്രമായി കൊച്ചിയില്‍ തുടങ്ങുന്ന പരിശീലനകേന്ദ്രം , ലിനക്സ് മലയാളീകരണത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മലയാളം ക്മപ്യൂട്ടിംഗ്... അങ്ങിനെ നിരവധി പരിപാടികള്‍. സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ആശയപ്രചാരകരും രംഗത്തെത്തിയതോടെ ഈ മേഖല ഒരു തരംഗമായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നു.
കേരളത്തിലെ ഈ അവസ്ഥ തന്നെയാണ് മൈക്രോസോഫ്റ്റ് നടപടിക്കു പിന്നിലും. മൈക്രോസോഫ്റ്റിന്‍റെ കുത്തക നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇനി സാധ്യമല്ല എന്നവര്‍ക്ക് മനസ്സിലായിത്തുടങ്ങി. ഇനിയും വൈകിയാല്‍ ഇനിയുള്ളവരും കൂടി ബദല്‍ സോഫ്റ്റ്വെയരുകളില്‍ പ്രവീണ്യം നേടും എന്ന് ബോധ്യമായതോടെ പരമാവധി നേട്ടമുണ്ടാക്കി മടങ്ങുക എന്ന തന്ത്രമാണ് മൈക്രോസോഫ്റ്റ് പുറത്തെടുത്തിരിക്കുന്നത്. ഇപ്പോള്‍ അംഗീകൃതമായ വലിയ സ്ഥാപനങ്ങളില്‍ മാത്രം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവര്‍ താമസിയാതെ ചെറുകിടക്കാരേയും വ്യക്തിഗത ഉപയോക്താക്കളേയും ലക്ഷ്യമിടും എന്നതിന് സംശയമില്ല. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹനത്തോടൊപ്പം പൈറസിക്കെതിരേ ശക്തമായ നിലപാടുള്ള കേരളത്തിന്‍റെ ഐ.ടി നയം ഈ റെയ്ഡുകള്‍ക്ക് കരുത്തേകുകയും ചെയ്യുന്നുണ്ട്.
ലിനക്സ് പ്രചരണ പരിപാടികള്‍ക്ക് കരുത്തേകുകയാണ് സത്യത്തില്‍ ഈ റെയ്ഡുകള്‍. എങ്ങോട്ടു നീങ്ങണം എന്ന് സംശയിച്ചു നില്‍ക്കുന്ന ഒരു വലിയ വിഭാഗം ഇനി ലിനക്സിലേക്ക് മാറിത്തുടങ്ങും. പണം കൊടുത്ത് മൈക്രോസോഫ്റ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഉപയോക്താക്കള്‍ വളരെ കുറവു തന്നെയാണ്. പല അന്താരാഷ്ട്ര ബാങ്കുകളും വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഓഫീസ് പാക്കേജുകള്‍ ഉള്‍പ്പടെ പലതും സ്വതന്ത്ര സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നത്. നിരവധി സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുറത്തിറങ്ങിയ ഓപ്പണ്‍ഓഫീസ് 3 ഈ മാറ്റത്തെ കൂടുതല്‍ സുഗമമാക്കുകയും െചയ്യും. മാറ്റങ്ങള്‍ അനിവാര്യമാണ്. ഇപ്പോള്‍ അത് ലിനക്സിന് അനുകൂലവും. അതെ ഒരു ലിനക്സ് പൂക്കാലം വരികയാണ്. ആ വസന്തത്തെ വരവേല്‍ക്കാന്‍ നമുക്കും തയ്യാറാവാം...
Comments
Post a Comment
സാമൂഹ്യവിമര്‍ശനം
20:20 സിനിമ അദൃശ്യരാവുന്നതാര്?
സിനിമ പ്രതിസന്ധിയിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പരസ്പരം പോരടിക്കുന്ന സിനിമാക്കാരേയും നാം കണ്ടു. ആദ്യം ടിവി വന്നപ്പോള്‍ സീരിയലാണ് സിനിമയുടെ ശത്രു എന്നായിരുന്നു പ്രചരണം. പിന്നെ വ്യാജസിഡികളായി മാറി. ഇപ്പോള്‍ സിനിമ എവിടെ റിലീസ് ചെയ്യണം എന്നതാണ് ചര്‍ച്ചാവിഷയം. ഇതിനിടക്ക് എത്രയോ സിനിമകള്‍ വന്നു പോയി. ചിലതെല്ലാം എട്ടു നിലയിലും പത്തു നിലയിലുമെല്ലാം പൊട്ടിയപ്പോള്‍ ചിലത് റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രകടനങ്ങളുമായി. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. നല്ല സിനിമകള്‍ ഒന്നും പരാജയമടഞ്ഞിട്ടില്ല.
ഇപ്പോള്‍ സിനിമയെ രക്ഷിക്കാനെന്നോണം അമ്മയുടെ പേരില്‍ പുതിയ സിനിമ, 20:20 എത്രയോ പ്രചരണമാണതിന് നടത്തിയത്. ഇപ്പോള്‍ ഇതാ റിലീസിങ്ങ് വക്കിലും. ഇപ്പോള്‍ ഈ സിനിമയും വിവാദങ്ങളുടെ വക്കിലാണ്. സിനിമാ പോസ്റ്ററിനെ സംബന്ധിച്ചാണ് പുതിയ തര്‍ക്കം. മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സ് കാര്‍ തമ്മില്‍ തെരുവിലടി കൂടുമോ എന്നതാണ് ചര്‍ച്ചാ വിഷയം. അവര്‍ തല്ലു കൂടട്ടെ നമുക്ക് ചുളുവില്‍ മറ്റൊരു സിനിമയും കൂടി കാണാം. നമുക്ക് മറ്റൊരു കാര്യം ചര്‍ച്ച ചെയ്യാം. താരസംഘടനയായ അമ്മയുടേതാണ് ഈ സിനിമ. കേരളത്തിലെ എല്ലാ സിനിമാതാരങ്ങളും ഒത്തുകൂടുമ്പോള്‍ നാം ഒട്ടേറെ പ്രതീക്ഷിക്കുന്നു. അതിലുപരിയായി സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സിനിമയയാകാന്‍ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ അതില്‍ തെറ്റില്ല.

(ചിത്രത്തിന് കടപ്പാട് : http://www.forumkerala.com/malayalam-cinema/31093-20-20-curtain-raiser.html)
നമുക്ക് പോസ്റ്ററിലേക്ക് വരാം. അതില്‍ പലരും ഞെളിഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ അദൃശ്യത അനുഭവപ്പെടുന്ന ഒരു കൂട്ടരുണ്ട്. സ്ത്രീകള്‍! ഒരു നടിയെപ്പോലും അതില്‍ കാണാനില്ല. നായികാ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. എന്നും പുരുഷന് അടിമയായി നില്‍ക്കുന്ന സ്ത്രീകളെ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനേ സിനിമക്ക് കഴിഞ്ഞിട്ടുളളൂ. എന്നാല്‍ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് നൂറു നാവുമാണ്. താരസംഘടനയുടെ പേരില്‍ പോലും അതുണ്ട്, 'അമ്മ'. എന്തു പറ്റി നമ്മുടെ സിനിമക്ക് പോസ്റ്ററില്‍ പോലും ഒരു നടിയെക്കാണാന്‍ കഴിയാത്തവിധം അവര്‍ അദൃശ്യരായോ? മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോസ്റ്ററില്‍ എവിടെ നിര്‍ത്തണം എന്ന പേരില്‍ തമ്മിലടിക്കുന്ന ഫാന്‍സുകാരും അതിന് മറുപടി പറയുന്ന സിനിമക്കാരും എന്തു കൊണ്ട് ഈ അദൃശ്യതയെ കാണുന്നില്ല. മലയാളത്തില്‍ നല്ല നടിമാര്‍ ഇല്ലാതായോ? കഴിവുള്ളവര്‍ മലയാളസിനിമയില്‍ ഇല്ലേ?. ഈ അദൃശ്യത ഒരു വിവേചനമായിപ്പോലും തോന്നാത്ത അമ്മക്ക് ദേശീയ അവാര്‍ഡ് നേടിയ മീര ജാസ്മിന്‍ എന്ന ഒരു നടി ഈ സിനിമയിലഭിനയിക്കാന്‍ വിസമ്മതിച്ചു എന്ന പേരില്‍ കോലാഹലങ്ങളുണ്ടാക്കാന്‍ എന്തവകാശം?
കേരളത്തിലെ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ഒന്നിച്ചാലും നടിമാര്‍ രണ്ടാം തരക്കാരാണ് എന്ന ചിന്താഗതിയില്‍ മാറ്റമുണ്ടാകില്ല എന്നത് വീണ്ടും തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. സിനിമാ പ്രവര്‍ത്തകയായ നന്ദിതാ ദാസ് കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞ വാചകങ്ങള്‍ ഇതെല്ലാം കണ്ടിട്ടാകാം. "പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ അദൃശ്യത അത്ഭുതപ്പെടുത്തുന്നു" എന്ന വാചകത്തോട് പ്രതികരിച്ചു കൊണ്ട് നാം ഇനിയും സിനിമകള്‍ കാണും ആസ്വദിക്കും ഈ അദൃശ്യത നമ്മെ ഒന്നലട്ടുകപോലുമില്ല. കാരണം മാറിച്ചിന്തിക്കാന്‍ മലയാളികള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.