മറന്നു പോയ വഴികള്‍
ദൈവത്തെ അറിയാന്‍ എന്ന ബ്ളോഗിനുള്ള മറുപടി...
http://kapatanmar.blogspot.com/2008/05/blog-post_1024.html
പ്രിയ സുഹൃത്തേ...,
മനുഷ്യന്‍റെ ഇന്ദ്രിയങ്ങളുടെ പരിമിതി നമുക്കറിയാം..
എന്നാല്‍ പരിമിതമായ ഈ കഴിവിനെ മറികടക്കുന്ന ഒന്ന് പരിണാമം നമുക്ക് നല്‍കിയിട്ടുണ്ട്.
അതാണ് ബുദ്ധി എന്നു പറയുന്നത്.
ഈ ബുദ്ധി പ്രയോജനപ്പെടുത്തി മനുഷ്യന്‍ നിര്‍മ്മിച്ച ഉപകരണങ്ങളിലൂടെ അവള്‍ എല്ലാ കാഴ്ചകളും കണ്ടുകൊണ്ടിരിക്കുന്നു. വൈദ്യുത കാന്തിക തരംഗത്തിലെ എല്ലാ തരംഗദൈര്‍ഘ്യങ്ങളും അവളുടെ കൈപ്പിടിയില്‍ ഒതുങ്ങിക്കഴിഞ്ഞു....
ശബ്ദത്തിന്‍റെ കാര്യവും ഇതു തന്നെ...
ഈഥര്‍ എന്നൊരു സര്‍വ്വവ്യാപിയായ മാധ്യമം ശാസ്ത്രലോകത്ത് ഒരു കാലത്ത് സജീവ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഒരു പരീക്ഷണത്തിനും ഈഥറിനെ കണ്ടെത്താനും ആയില്ല. കാരണം മറ്റൊന്നുമായിരുന്നില്ല. അങ്ങിനെയൊരു മാധ്യമമേ ഇല്ല എന്നതായിരുന്നു !
ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ തെറ്റാണെങ്കില്‍ തിരുത്താന്‍ തയ്യാറാവും...
മതവും വിശ്വാസവും അങ്ങിനെയല്ല. ഞാന്‍ പിടിച്ച മുയലിന് മൂന്നു കൊന്പു വേണം എന്ന് ശാഠ്യം പിടിച്ചു കൊണ്ടിരിക്കും !
എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്തിയാലും ഈഥറിന്‍റെ സാന്നിദ്ധ്യം തെളിയിക്കാന്‍ സാധ്യമല്ല. അതു തന്നെയാണ് സുഹൃത്തേ ദൈവത്തിന്‍റെ കാര്യത്തിലും...
വിശ്വസിച്ചോളൂ.. പക്ഷേ ആ പാപത്തില്‍ ശാസ്ത്രത്തിന് ഒരു പങ്കുമില്ല...!!!
Comments
Post a Comment