അയിഷയുടെ കണ്ണാടിയും മഴവില്ലും
സ്കൂള്‍ വിട്ടു വന്ന അയിഷ ആവേശത്തോടെ ഓടിച്ചെന്നത് പറമ്പിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങളുടെ അടുത്തേക്കായിരുന്നു. "ഇന്നെന്താ ഇവിടെ പരിപാടി" അവിടെ വാഴക്ക് കുഴിയെടുത്തുകൊണ്ടിരുന്ന അമ്മ ചോദിച്ചു. അമ്മയുടെ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ അവിടെ നിന്നും പൊട്ടിയ ഒരു കണ്ണാടിക്കഷണവും എടുത്ത് അവള്‍ വീടിന് പുറകിലേക്കോടി. "വേഗം വന്നാല്‍ ഒരൂട്ടം കാണിച്ചു തരാം." ഓടുന്നതിനിടയില്‍ അവള്‍ വിളിച്ച് പറയാനും മറന്നില്ല. വീടിന് പുറകില്‍ പാത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന അച്ഛന്റെ അടുത്ത് നിന്നും ഒരു പരന്ന പാത്രവും കൈക്കലാക്കി അവള്‍ ഓടിച്ചെന്നത് കുഞ്ഞനിയന്‍ കളിച്ചുനടക്കുന്ന വീട്ടുമുറ്റത്തേക്കായിരുന്നു. പൈപ്പില്‍ നിന്നും വെള്ളം നിറച്ച് അവള്‍ പാത്രം മുറ്റത്ത് വച്ചു. അതോടെ അനിയന്റെ ശ്രദ്ധ ആ പാത്രത്തിലേക്കായി മാറി. പൊട്ടിയ കണ്ണാടിച്ചില്ല് വെള്ളത്തില്‍ മുക്കിപ്പിടിച്ച് അതില്‍ വീണ സൂര്യപ്രകാശത്തെ അവള്‍ ഭിത്തിയിലേക്കടിച്ചു. "നമ്മുടെ വീട്ടില്‍ മഴവില്ലെത്തിയതു കണ്ടോ?” വെളുത്ത ചായം പൂശിയ ഭിത്തിയില്‍ മഴവില്ലിന്റെ നിറങ്ങള്‍ ഓളം വെട്ടുന്നത് കണ്ട് അവള്‍ വിളിച്ചുകൂവി. അപ്പോഴേക്കും അവിടേക്കെത്തിയ അച്ഛനും അമ്മയ്ക്കും മഴവില്ലുണ്ടാക്കിയ അവളുടെ പുതിയ സൂത്രം കണ്ടിട്ട് അവളെ അഭിനന്ദിക്കാതിരിക്കാനായില്ല. ഒന്നുകൂടി മഴവില്ല് കാണാന്‍ ഭിത്തിയിലേക്ക് നോക്കിയ അവര്‍ക്ക് കാണാനായത് മഴവില്ലിനെ സ്വന്തം ദേഹത്താക്കി ചിരിച്ചു നില്‍ക്കുന്ന കുഞ്ഞനിയനെയാണ്.
അയിഷയുടെ പഴയ കുസൃതികള്‍ താഴെയുള്ള ലിങ്കുകളില്‍
http://kizhakkunokkiyandram.blogspot.com/2010/05/blog-post_29.html
http://kizhakkunokkiyandram.blogspot.com/2011/04/blog-post.html
http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html
http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html

Comments
Post a Comment