'തെക്കു നോക്കിയന്ത്രം ' ഉണ്ടാക്കണം. അമ്മയേയും അച്ഛനേയും നോക്കി അവള്‍ പറഞ്ഞു.
തെക്കുനോക്കിയന്ത്രമോ? അവര്‍ക്കത്ഭുതം!. അടുക്കളയില്‍ നിന്നും നിറയെ വെള്ളമെടുത്ത് സ്വീകരണമുറിയില്‍ വച്ചിട്ട് അവള്‍ അകത്തെ മുറിയിലേക്കോടി.
അവിടെ അവള്‍ക്ക് ഒരു പെട്ടിയുണ്ട്. മുതിര്‍ന്നവര്‍ക്കാവശ്യമില്ലാത്ത ഒരു വിധം എല്ലാ പാഴ് വസ്തുക്കളും അതിന്നുള്ളിലുണ്ട്. അതില്‍ നിന്നും എന്തോക്കയോ ഏടുത്ത് അവള്‍ പുറത്തു വന്നു. ഒരു കാന്തത്തിന്‍റെ കഷണം, മോട്ടുസൂചി, തെര്‍മോക്കോളിന്‍റെ ഒരു കഷണം, ബ്ളേയ്ഡ് തുടങ്ങിയ പണിയായുധങ്ങളെല്ലാം സ്വീകരണമുറിയില്‍ നിറഞ്ഞു.
രണ്ടു വയസ്സുള്ള കുഞ്ഞനിയന്‍ ചേച്ചിയുടെ കോലാഹലമൊക്കെ കണ്ട് എല്ലാവരേയും നോക്കി ചിരിച്ചിട്ട് സ്വന്തം കളികളിലേക്ക് തിരിച്ചു പോയി. ആയിഷ മോട്ടുസൂചിയെടുത്ത് കാന്തത്തില്‍ ഉരസാന്‍ തുടങ്ങി. കുറച്ച് ഉരച്ച ശേഷം തെര്‍മോക്കോളില്‍ നിന്നും വളരെ ചെറിയ ഒരു കഷണം അവള്‍ മുറിച്ചെടുത്തു. മോട്ടുസൂചിയെടുത്ത് തെര്‍മോക്കോളില്‍ കുത്തി ശ്രദ്ധാപൂര്‍വ്വം പാത്രത്തിലെ വെള്ളത്തിലേക്കിട്ടു. "തെക്കുനോക്കിയന്ത്രം ശരിയായേ....."അവള്‍ ആര്‍ത്തു വിളിച്ചു.
അത്രയും നേരം തന്‍റെ പ്രവൃത്തിയെ നിരീക്ഷിക്കുന്ന അച്ഛനേയും അമ്മയേയും അടുത്ത് വിളിച്ച് തെക്കു നോക്കി യന്ത്രം കാണിച്ചു കൊടുത്തു.മോളുടെ തോളില്‍ കൈവച്ച് അമ്മ അവളോടു ചോദിച്ചു. "ഇത് വടക്കു നോക്കി യന്ത്രമല്ലേ?". അത് ടീച്ചര്‍ക്കും അമ്മക്കുമാ.. ഇതിന്‍റെ ഒരറ്റം എപ്പോഴും തെക്കോട്ടു തിരിഞ്ഞ് നില്‍ക്കുന്നുണ്ടല്ലോ? തെക്കു നോക്കി യന്ത്രം എന്ന് വിളിച്ചാല്‍ എന്താ കുഴപ്പം? പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് അമ്മയും അച്ഛനും അവളെ ചേര്‍ത്തുനിര്‍ത്തി അഭിനന്ദിച്ചു.
സന്തോഷത്തോടെ തന്‍റെ പരീക്ഷണത്തിലേക്ക് തിരിഞ്ഞുനോക്കിയ ആയിഷ കണ്ടത് തെക്കുനോക്കിയന്ത്രം കിഴക്കുനോക്കിയന്ത്രമാക്കിക്കൊണ്ടിരിക്കുന്ന കുഞ്ഞനിയനെയാണ്....

Comments
നന്ദി... എന്റെ ആദ്യ പോസ്റ്റായിരുന്നു ഇത്.
ഇഷ്ടപ്പെട്ടതില്‍ സന്തോഷം...
nice to be here...