കാണാന്‍ കഴിയാതെ പോയ ചന്ദ്രഗ്രഹണം
ഇക്കഴിഞ്ഞ 16 ന് ചന്ദ്രഗ്രഹണം അരങ്ങേറിയിരുന്നു. വളരെ അപൂര്‍വ്വമായ ഒരു കാഴ്ചയൊന്നുമല്ല ചന്ദ്രഗ്രഹണം. എന്നാലും ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ പതിക്കുമ്പോള്‍ കാണുന്ന കാഴ്ച രസകരം തന്നെ. ചന്ദ്രഗ്രഹണം ഉണ്ടെന്ന കാര്യം സത്യത്തില്‍ മറന്നു പോയിരുന്നു. അല്ലായിരുന്നെങ്കില്‍ ഈ പോസ്റ്റ് നേരത്തേ ഇടാമായിരുന്നു. എന്തായാലും കേരളത്തില്‍ അന്ന് മഴയായതിനാല്‍ ഈ കാഴ്ച നേരിട്ട് കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷേ നമ്മുടെ സാങ്കേതിക വിദ്യകള്‍ വളര്‍ന്നു കഴിഞ്ഞു. ചന്ദ്രഗ്രഹണം നമുക്ക് ചിത്രീകരിക്കാം, സ്റ്റെല്ലേറിയം എന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്. ആ കാഴ്ചകള്‍ നിങ്ങള്‍ക്കായിക്കൂടി പങ്കു വയ്ക്കുന്നു.
(ഗ്രഹണം ആരംഭിക്കുന്നു)
1.10 AM

( ഭൂമിയുടെ നിഴല്‍ പതിച്ചു തുടങ്ങുന്നു )
1.23 AM

( പകുതി ഭാഗവും നിഴലില്‍ )
1.56 AM

( പരമാവധി ഗ്രഹണം )
2.34 AM

( നിഴലില്‍ നിന്നും പുറത്തേക്ക് )
2.59 AM

( പകുതിയിലധികം പുറത്തു കടന്നു )
3.26 AM

( ഗ്രഹണം അവസാനഘട്ടത്തിലേക്ക് )
3.43 AM

( ഗ്രഹണം പൂര്‍ത്തിയാകുന്നു.. )
4.12 AM

(ചിത്രങ്ങളില്‍ അമര്‍ത്തിയാല്‍ വലുതായിക്കാണാം. മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ ആര്‍ക്കു വേണമെങ്കിലും തികച്ചും സൌജന്യമായും സ്വതന്ത്രമായും ഉപയോഗിക്കാവുന്നതാണ്.)
Comments
Post a Comment