Thursday, June 19, 2008

അനാഥരെ സനാഥരാക്കാനുള്ള തന്‍റേടമെങ്കിലും കാണിക്കൂ...

ഇന്നലത്തെ മാതൃഭൂമിയിലെ വാര്‍ത്ത നോക്കൂ..

കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കത്തോലിക്ക മെത്രാന്‍ സമിതി തയ്യാറാക്കുന്ന കര്‍മപദ്ധതിക്ക്‌ പ്രാഥമിക രൂപരേഖയായി.


കൊള്ളാം.. ഭൂമിയുടെ സന്തുലനാവസ്ഥ അല്ലെങ്കില്‍ തന്നെ പ്രശ്നമായിക്കൊണ്ടിരിക്കുകയായിരുന്നു.
ഇപ്പോഴിതാ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കണമെന്ന ആഹ്വാനവും.
ഭാരതത്തിന്‍റെ ജനസംഖ്യാനിയന്ത്രണ നയങ്ങള്‍ക്ക് എതിരാണ് ഈ ആഹ്വാനം.


ഇതൊരു നിസ്സാര കാര്യമല്ല.
ലോക ജനസംഖ്യ ഇപ്പോള്‍ ൬674,746,215 ആണ്.
667 കോടി..!!
നമ്മുടെ ഭൂമി ഇത് താങ്ങില്ല ..

ഇതില്‍ 114 കോടി ഭാരതത്തിലും..!!
ലോകത്തെ ആറു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരി/ഇന്ത്യാക്കാരന്‍ ആണെന്ന് ചുരുക്കം!!
ഭാരതത്തേക്കാള്‍ 3 ഇരട്ടി വലിപ്പമുള്ള അമേരിക്കയിലെ ജനസംഖ്യ 30 കോടി മാത്രമാണെന്ന് ഓര്‍ത്താല്‍ നന്ന്.
(കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ സന്ദര്‍ശിക്കുക)
(െഞട്ടിപ്പിക്കുന്ന വിവരങ്ങള്‍ക്കായി ഇതും നോക്കാം)
(ഇതും..)


"നാം ഒന്ന് നമുക്കൊന്ന് അതാണ് ഇനി വേണ്ടത്."

അല്ലെങ്കില്‍ നാം ഒന്ന് നമുക്ക് കുട്ടികള്‍ വേണ്ട എന്നെങ്കിലും തീരുമാനിക്കേണ്ടിയിരിക്കുന്നു.

എത്രയോ കുട്ടികള്‍ അനാഥാലയങ്ങളില്‍ വളരുന്നു.
അവരില്‍ ഒരാളെ വീതം ദത്തെടുക്കൂ...
കഴിവുള്ളവരോട് അങ്ങിനെ ചെയ്യാന്‍ പറയൂ...
കുഞ്ഞാടുകളോട് അങ്ങിനെയാണ് ആഹ്വാനം ചെയ്തിരുന്നതെങ്കില്‍ എത്ര ഭേദം..!
എന്നാല്‍ ഇതിപ്പോള്‍ ഭൂമിയെ നശിപ്പിക്കാന്‍ തന്നെ ഇറങ്ങിയ പോലെ ആയി....
അനാഥരെ സനാഥരാക്കാനുള്ള തന്‍റേടമെങ്കിലും കാണിക്കൂ...


2 comments:

sreejith said...

Catholic church in Kerala is anti progressive and it is their nature to come up with such foolish ideas. They are the people who are behind vimochana samaram. Through that they did n't allow a democratically elected government, the best government India had ever seen, to complete its term.

ഒരു “ദേശാഭിമാനി” said...

ഇതു ഒരു തരം slow poison ആണു. ഭാവിയിൽ അതി ഭയങ്കരമായ വിപത്തു ആയിരിക്കും ഇത്തരം ബുദ്ധിശൂന്യമായ പ്രസ്താവനകളിലൂടെ മതമേലദ്ധ്യക്ഷന്മാർ നാടിനു സംഭാവന ചെയ്യുന്നതു. വർഗ്ഗീയലഹള, ദാരിദ്ര്യം, തുടങ്ങി അനേകം വിഷയങ്ങളെ നമ്മുടെ അടുത്ത തലമുറ അഭിമുഖീകരിക്കേണ്ടിവരും. ഈ പറയുന്ന അച്ചനും, മെത്രാനുമെല്ലാം ഇതും പറഞ്ഞു 5-ഓ, 10-ഓ കൊല്ലം കഴിയുമ്പൊൾ കല്ലറക്കുള്ളിൽ സുഖ നിദ്ര യില ആയിരിക്കും. അനുഭവിക്കുന്നതു അന്നു ജീവിച്ചിരിക്കുന്നവരല്ലേ!