
(ഇത് 2004 ല്‍ ഇതേ പോലെ സംഭവിച്ചപ്പോള്‍ ഉണ്ടായ വ്യതിയാനം - കടപ്പാട് : നാസ)
എന്നാല്‍ വളരെ ചെറിയ ഒരു വ്യത്യാസം മാത്രമേ അനുഭവപ്പെടുകയുള്ളൂ. ഉദിച്ചു വരുന്ന സമയത്ത് ചക്രവാളത്തിലേക്ക് നോക്കിയാല്‍ വലിപ്പം കൂടുതല്‍ അനുഭവപ്പെടും. ഇത് ഒരു തോന്നലാണെങ്കിലും അതിന്റെ കൂടെ ചന്ദ്രന് ഭൂമിയുടെ അടുത്ത് വരുന്നു എന്നുള്ളത് കാഴിചക്ക് ചെറിയ ഒരു വ്യതിയാനം സൃഷ്ടിക്കും.

(പെരിജി, അപോജി എന്നിവ വിശദമാക്കുന്ന ചിത്രം... നാസയുടെ ചിത്രം മലയാളത്തില്‍ ആക്കിയത്)
എല്ലാ മാസവും ഇതു പോലെ അടുത്ത് വരുന്നുണ്ടെങ്കിലും അപ്പോഴൊന്നും പൂര്ണ്ണചന്ദ്രന് ആയിരുന്നില്ല എന്നു മാത്രം. നാസ തന്ന ചിത്രങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കും. അപോജി, പെരിജി എന്നീ സ്ഥാനങ്ങളില്‍ പെരിജിയിലാണ് ഇന്ന് ചന്ദ്രന് എത്തിച്ചേരുക. ഏതാണ്ട് ഇരുപത്തെട്ടു ദിവസത്തില്‍ ഒരിക്കലാണ് ഇതേ സ്ഥാനത്തു കൂടി ചന്ദ്രന് കടന്നു പോകുന്നത്. അപ്പോള്‍ കാണാന്‍ മറക്കേണ്ട....മ്മ്ണി ബല്യ പൂര്‍ണ്ണചന്ദ്രനെ....
11 comments:
നന്ദി ടോട്ടോച്ചാൻ, ഇപ്പോൾ തന്നെ നോക്കിയേക്കാം... അല്ല നമ്മുടെ ചന്ദ്രയാൻ എവിടെ? വിവരങ്ങളൊന്നും അറിയുന്നില്ലല്ലോ.
നന്നായി
ഹാവൂ! ഭേഷയിട്ടിണ്ടിഷ്ടാ
അപ്പു, ഗിരീഷ്, അനൂപ് നന്ദി...
ചന്ദ്രയാന്‍ വിവരങ്ങള്‍ അവര്‍ ഒന്നും പുറത്തുവിടുന്നില്ല.. എന്തു പറ്റി ആവോ?
നവനീത്, നല്ല പോസ്റ്റ്. ഇപ്പോ ഞാന്‍ വീട്ടില്‍ നിന്ന് ഒഫീസിലേക്ക് വരുംവഴിയില്‍ പൂര്‍ണ്ണ ചന്ദ്രന് ഉദിക്കുന്നത് കന്ടു. ശരിയ സാധാരണയിലും വലുപ്പം തോന്നി. പുതിയ അറിവ് പന്കുവച്ചതിന് നന്ദി.
വിജ്ഞാനപ്രദം.നന്ദി.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനെക്കണ്ട് അകത്തേയ്ക്കു കയറിയപ്പോള്‍ ഇതാ ഈ പോസ്റ്റ്. നന്നായി. ആശംസകള്‍.
പവര്‍ക്കട്ട് സമയത്ത് മാനം നോക്കിയിരിക്കയായിരുന്നു. ഈ വിവരത്തിനു നന്ദി.
പ്രശാന്ത്, ചിത്രകാരന്, ലതി, അനില്‍ നന്ദി...
വിവരം മെയിലില്‍ നേരത്തേ വന്നു. പക്ഷേ കുറച്ചു ദിവസം ഇവിടെ ഇല്ലാതിരുന്നതിനാല്‍ നേരത്തേ ഇടാന്‍ കഴിഞ്ഞില്ല.
വൈകി ഇട്ടിട്ടും കുറച്ചു പേര്‍ക്കെങ്കിലും ഉപകരിച്ചതില്‍ സന്തോഷം.
ഈ പോസ്റ്റ് കണ്ടതു ഇന്ന്.[14/12] മിനിഞ്ഞാന്ന് വൈകുന്നേരമേ ചന്ദ്രനെ നോട്ടബിള്‍ ആയ വലിപ്പത്തില്‍ കണ്ടതു ശ്രദ്ധിച്ചിരുന്നു. ഗുട്ടന്‍സ് ഇപ്പോഴാ പിടി കിട്ടിയത്
good post. See this link to see photo of the full moon from Dec 12
http://russelsteapot.blogspot.com/
Post a Comment